എന്‍വിഡിയക്ക് ചെക്ക്; സ്വന്തം എഐ ചിപ്പുകൾ നിർമ്മിക്കാൻ വൻ പദ്ധതി പ്രഖ്യാപിച്ച് ഇലോൺ മസ്‍ക്

Published : Mar 23, 2026, 09:45 PM IST
Elon Musk

Synopsis

ഇലോൺ മസ്‍ക് 'ടെറാഫാബ്' എന്ന പേരിൽ സ്വന്തമായി കമ്പ്യൂട്ടർ ചിപ്പുകൾ നിർമ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. ടെസ്‍ലയും സ്‍പേസ്എക്‌സും ചേർന്ന് നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ സ്വയം ഓടുന്ന കാറുകൾക്കും റോബോട്ടുകൾക്കും ബഹിരാകാശ ഉപഗ്രഹങ്ങൾക്കും വേണ്ട എഐ ചിപ്പുകൾ നിർമ്മിക്കുകയാണ് ലക്ഷ്യം. ആഗോള ചിപ്പ് ക്ഷാമം മറികടക്കാനാണ് ഈ നീക്കം.

ഓസ്റ്റിൻ: സ്വന്തമായി കമ്പ്യൂട്ടർ ചിപ്പുകൾ നിർമ്മിക്കാനുള്ള വമ്പൻ പദ്ധതി പ്രഖ്യാപിച്ച് അമേരിക്കൻ ശതകോടീശ്വരനായ ഇലോൺ മസ്‍ക്. ഇതിനായി ടെറാഫാബ് (Terafab) എന്ന പേരിലുള്ള ഒരു പദ്ധതിക്ക് തുടക്കമിട്ടതായിട്ടാണ് മസ്‌ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്റ്റിൻ നഗരത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെ, തന്‍റെ കമ്പനികളായ ടെസ്‍ലയും സ്‍പേസ്എക്‌സും ചേർന്ന് സ്വന്തം എഐ ചിപ്പുകൾ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്ന ഒരു ഭീമൻ ഫാക്‌ടറിയാണ് ടെറാഫാബ് എന്നും ഇലോണ്‍ മസ്‌ക് വ്യക്തമാക്കി.

ഗാലാക്റ്റിക് സിവിലൈസേഷന്‍റെ തുടക്കമോ? 

ഈ പദ്ധതി ഭാവിയിലെ 'ഗാലാക്റ്റിക് സിവിലൈസേഷൻ' എന്ന ഇലോണ്‍ മസ്‍കിന്‍റെ ദർശനത്തിന്‍റെ തുടക്കമാണെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഫാക്‌ടറി നിർമ്മാണം ആരംഭിച്ചിട്ടില്ല എങ്കിലും പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത് വലിയ മുന്നേറ്റമായി കണക്കാക്കുന്നു. സ്വയം ഓടുന്ന കാറുകൾക്കും ഒപ്റ്റിമസ് റോബോട്ടുകൾക്കും ഭാവിയിൽ ബഹിരാകാശ ഉപഗ്രഹങ്ങൾക്കുമുള്ള ചിപ്പുകൾ നിർമ്മിക്കുകയാണ് മസ്‌കിന്‍റെ കമ്പനിയുടെ ലക്ഷ്യം.

ഇപ്പോഴത്തെ ആഗോള ചിപ്പ് ക്ഷാമമാണ് ഈ നീക്കത്തിന് പ്രധാന കാരണം. നിലവിൽ എഐ ചിപ്പുകൾക്കായി പല കമ്പനികളും എൻവിഡിയയെ ആശ്രയിക്കുന്ന സാഹചര്യമാണ്. ആവശ്യമായ തോതിൽ ചിപ്പുകൾ ലഭ്യമാക്കാൻ സെമികണ്ടക്‌ടർ വ്യവസായം പര്യാപ്‍തം അല്ലെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനെ മറികടക്കാൻ സ്വയം നിർമ്മാണത്തിലേക്ക് നീങ്ങുകയാണ് ഇലോൺ മസ്‍ക്.

എന്തൊക്കെയാണ് ടെറാഫാബിന്‍റെ പ്രത്യേകതകള്‍? 

മുഴുവൻ നിർമ്മാണ പ്രക്രിയയും ഒരേ സ്ഥലത്ത് നടത്തുന്നു എന്നതാണ് ടെറാഫാബിന്‍റെ പ്രത്യേകത. സാധാരണയായി ഡിസൈൻ, നിർമ്മാണം, ടെസ്റ്റിംഗ് എന്നിവ വ്യത്യസ്‍ത കമ്പനികളാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ ഇവിടെ എല്ലാം ഏകോപിതമായി നടക്കും. ഭൂമിയിലെ ആവശ്യങ്ങൾക്കായി ടെസ്‍ല വാഹനങ്ങൾക്കും റോബോട്ടുകൾക്കും ചിപ്പുകൾ നിർമ്മിക്കുമ്പോൾ, ബഹിരാകാശ ആവശ്യങ്ങൾക്കായി 'D3' എന്ന പ്രത്യേക ചിപ്പും വികസിപ്പിക്കും. എക്സ്‍എഐയും സ്‍പേസ്എ‌ക്‌സും ചേർന്ന് ഭ്രമണപഥത്തിൽ പ്രവർത്തിപ്പിക്കുന്ന എഐ ഉപഗ്രഹങ്ങൾക്കായി ഇത് ഉപയോഗിക്കും.

എന്നാൽ, പദ്ധതിക്ക് മുന്നിൽ വലിയ വെല്ലുവിളികളും ഉണ്ട്. ഒരു ചിപ്പ് ഫാക്‌ടറി നിർമ്മിക്കാൻ വൻ ചെലവും വർഷങ്ങളോളം സമയവും ആവശ്യമാണെന്ന ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ, ഈ മേഖലയിലെ സാങ്കേതിക സങ്കീർണ്ണതയും ഇലോണ്‍ മസ്‍കിന് നേരിട്ടുള്ള പരിചയം കുറവുമാണ് ആശങ്ക ഉയർത്തുന്നത്. എങ്കിലും ടെറാഫാബ് വിജയകരമാകുകയാണെങ്കിൽ, ടെക് വ്യവസായത്തിൽ വലിയ മാറ്റങ്ങൾ സൃഷ്‍ടിക്കാൻ സാധിക്കും.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെപ്ലർ-51 'സൂപ്പർ-പഫ്' ഗ്രഹങ്ങൾ; ശാസ്ത്രലോകത്തെ ഞെട്ടിച്ച് പുതിയ കണ്ടെത്തൽ
ഞെട്ടിക്കാന്‍ വൺപ്ലസ് 15ടി; പുതിയ ഗെയിമിംഗ് സാങ്കേതികവിദ്യയോടെ എത്തും