സ്വകാര്യത നയത്തിൽ സുപ്രധാന മാറ്റവുമായി ഗൂഗിൾ. ജി മെയിലിലെയും ഗൂഗിൾ ഫോട്ടോസിലെയും, ഗൂഗിൾ ഡ്രൈവിലെയും വിവരങ്ങൾ വ്യക്തികേന്ദ്രീകൃത പരസ്യം കാണിക്കാൻ ഉപയോഗിക്കാൻ വഴി തുറക്കുന്ന രീതിയിൽ കമ്പനി നയത്തിൽ മാറ്റം വരുത്തി
ന്യൂയോർക്ക്: സ്വകാര്യത നയത്തിൽ സുപ്രധാന മാറ്റവുമായി ഗൂഗിൾ. ജി മെയിലിലെയും ഗൂഗിൾ ഫോട്ടോസിലെയും, ഗൂഗിൾ ഡ്രൈവിലെയും വിവരങ്ങൾ വ്യക്തികേന്ദ്രീകൃത പരസ്യം കാണിക്കാൻ ഉപയോഗിക്കാൻ വഴി തുറക്കുന്ന രീതിയിൽ കമ്പനി നയത്തിൽ മാറ്റം വരുത്തി. ഈ മൂന്ന് സേവനങ്ങളിലെയും വിവരങ്ങൾ വ്യക്തി താൽപര്യമനുസരിച്ചുള്ള പരസ്യങ്ങൾ യൂസറിലേക്ക് എത്തിക്കാൻ ഉപയോഗിക്കില്ല എന്നായിരുന്നു ഇത്രയും കാലത്തെ നയം. ആ നയത്തിന്റെ വാചകഘടനയിൽ വിവരം ഉപയോഗിക്കില്ല എന്നത് മാറ്റി മറ്റ് ഗൂഗിൾ സർവ്വീസുകൾ ഇവയുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ അത് വച്ച് പരസ്യം കാണിക്കാമെന്നാക്കി. പേഴ്സണലൈസ്ഡ് ഇൻ്റലിജൻസ് അടക്കമുള്ള എഐ സേവനങ്ങളുമായി മെയിലും ഫോട്ടോസും ബന്ധിപ്പിച്ചവർക്ക് നയം മാറ്റം തിരിച്ചടിയാകും.








