'നെറ്റ്‌‌ന്യൂട്രാലിറ്റി ചട്ടങ്ങള്‍ ലംഘിക്കുന്നില്ല'; പ്രയോരിറ്റി പ്രീപെയ്‌ഡിനെ ന്യായീകരിച്ച് ഭാരതി എയർടെൽ

Published : May 27, 2026, 10:16 AM IST
Airtel Priority Postpaid Plan

Synopsis

തങ്ങളുടെ പുതിയ 'പ്രയോരിറ്റി' സേവനം 5ജി നെറ്റ്‌വർക്ക് സ്ലൈസിംഗ് അധിഷ്ഠിതമാണെന്നും ഇത് നെറ്റ് ന്യൂട്രാലിറ്റി ചട്ടങ്ങൾ ലംഘിക്കുന്നില്ലെന്നും ഭാരതി എയർടെൽ ടെലികോം വകുപ്പിന് വിശദീകരണം നൽകി. ഈ പുതിയ സേവനം നിലവിലുള്ള പ്രീപെയ്ഡ് ഉപയോക്താക്കൾക്കുള്ള സേവന നിലവാരം ഒരുതരത്തിലും കുറയ്ക്കില്ലെന്നും കമ്പനി ഉറപ്പുനൽകി.

കൊച്ചി: ടെലികോം വകുപ്പിന് (ഡിഒടി ) മുന്നിൽ തങ്ങളുടെ പുതിയ "പ്രയോരിറ്റി പ്രീപെയ്‌ഡിനെ ന്യായീകരിച്ച് ഭാരതി എയർടെൽ. പുതിയ സേവനം 5ജി നെറ്റ്‌വർക്ക് സ്ലൈസിംഗ് അധിഷ്‌ഠിതമാണെന്നും അത് നെറ്റ്‌‌ന്യൂട്രാലിറ്റി ചട്ടങ്ങളെ ലംഘിക്കുകയോ പ്രീപെയ്‌ഡ് ഉപയോക്താക്കൾക്കുള്ള സേവന നിലവാരം കുറയ്ക്കുകയോ ചെയ്യുന്നില്ലെന്നും കമ്പനി ഉറപ്പിച്ചു പറഞ്ഞു. ഡിഒടിയുടെ കമ്മ്യൂണിക്കേഷൻ കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ടത് പ്രകാരം സമർപ്പിച്ച സബ്‌മിഷനിൽ ആണ് ഭാരതി എയര്‍ടെല്‍ ഇക്കാര്യം വ്യക്തമാക്കിയത്. 5-ജിയുടെ പ്രധാന സവിശേഷതകളെ സേവനങ്ങൾ നൽകാൻ ഉപയോഗിക്കാൻ അനുവദിക്കാത്തത് രാജ്യത്തെ 6ജിയുടെ സാധ്യതകളെ അപകടത്തിൽ ആക്കുമെന്ന് കമ്പനി സബ്‌മിഷനിൽ പറഞ്ഞു.

"കോൺടെന്‍റ്- ന്യൂട്രൽ രീതിയിൽ ആണ് പ്രയോരിറ്റി പോസ്റ്റ്‌പെയ്‌ഡ് നടപ്പിലാക്കിയത്. അത് ട്രായുടെയും ഡിഒടിയുടെയും നിലവിലെ ചട്ടക്കൂടിനുള്ളിൽ ഉള്ളത് ആണ്. ബ്ലോക്കിങ്, നിയന്ത്രണം, ഉള്ളടക്ക- അധിഷ്ഠിത മുൻഗണന, സീറോ- റേറ്റിംഗ്, അല്ലെങ്കിൽ എന്തെങ്കിലും ആപ്ലിക്കേഷന് പരിഗണന എന്നിവ നൽകുന്നില്ല," എയർടെൽ പറഞ്ഞു. പോസ്റ്റ്പെയ്‌ഡ് ഉപയോക്താക്കൾക്ക് തിരക്കേറിയ ചന്തകളിൽ പോലും വേഗം വാഗ്‌ദാനം നൽകുന്ന "പ്രയോരിറ്റി പോസ്റ്റ്പെയ്‌ഡ് " പ്ലാനുകൾ മെയ്‌ 19-ന് ആണ് എയർടെൽ ആരംഭിച്ചത്.

"ഏതെങ്കിലും പ്രീപെയ്‌ഡ് അല്ലെങ്കിൽ പോസ്റ്റ്‌പെയ്‌ഡ് ഉപഭോക്താവിനുള്ള സേവനത്തിന്‍റെ നിലവാരത്തെ എയർടെൽ പ്രയോരിറ്റി സവിശേഷത കുറയ്ക്കുന്നില്ല," കമ്പനി പറഞ്ഞു.

നിലവിൽ തിരക്കേറിയ മണിക്കൂറുകളിൽ ആകെയുള്ള 5ജി ശേഷി ഉപയോഗം ഏകദേശം 38 ശതമാനം ആണെന്ന് കമ്പനി പറഞ്ഞു. അതിൽ പോസ്റ്റ്‌പെയ്‌ഡ് ട്രാഫിക് ഏകദേശം 4 ശതമാനം മാത്രം ആണ്, അത് പ്രയോരിറ്റി പോസ്റ്റ്‌പെയ്‌ഡിന് വെർച്വൽ "ടണൽ" (സ്ലൈസ് ) ആരംഭിച്ചതിന് ശേഷം ഏകദേശം 6 ശതമാനം ആയേക്കുമെന്ന് കമ്പനി പറഞ്ഞു. പ്രീപെയ്‌ഡ്, മറ്റ് മുൻഗണനേതര ട്രാഫിക് ആകെ ശേഷിയുടെ ഏകദേശം 60 ശതമാനം ആയാലും പ്രയോരിറ്റി പോസ്റ്റ്‌പെയ്‌ഡ് പ്രീപെയ്‌ഡ് ഉപയോക്താക്കൾക്ക് നിലവാരകുറവിന് കാരണം ആകില്ലെന്നും അങ്ങനെ ആകാൻ കഴിയില്ലെന്നും കമ്പനി പറഞ്ഞു.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിലക്കുറവിൽ സാംസങ് ഗാലക്‌സി എസ്25 എഫ്‌ഇ; 14000 രൂപ വരെ ഇളവോടെ ആമസോണിൽ സൂപ്പർ ഡീൽ
പഴയ എംആധാർ ആപ്പിന് വിരാമം; കൂടുതൽ സുരക്ഷയുമായി പുതിയ ആധാർ ആപ്പ്