ഗ്രോക്ക് വിവാദങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ മസ്‍ക്, എക്‌സില്‍ ലേഖനത്തിന് 9 കോടി രൂപ സമ്മാനം നേടാം

Published : Jan 19, 2026, 09:38 AM IST
Elon musk X

Synopsis

സ്‌ത്രീകളുടെയും കുട്ടികളുടെയും സാധാരണ ചിത്രങ്ങള്‍ അശ്ലീല ദൃശ്യങ്ങളാക്കി മാറ്റി ഗ്രോക്ക് എഐ വിവിധ രാജ്യങ്ങളുടെ വിമര്‍ശനം ഏറ്റുവാങ്ങവെയാണ് ഇലോണ്‍ മസ്‌ക് എക്‌സില്‍ ഒരു ദശലക്ഷം ഡോളര്‍ പ്രതിഫലമുള്ള ലേഖന മത്സരം സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്

അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്‌കിന്‍റെ സോഷ്യൽ മീഡിയ കമ്പനിയായ എക്‌സ് കോണ്ടന്‍റ് ക്രിയേറ്റേഴ്‌സിനും എഴുത്തുകാർക്കുമായി ഒരു മത്സരം സംഘടിപ്പിക്കുന്നു. മികച്ച പൂര്‍ണരൂപത്തിലുള്ള ലേഖനത്തിന് കമ്പനി ഒരു ദശലക്ഷം ഡോളർ, അതായത് ഒമ്പത് കോടി രൂപ സമ്മാനം പ്രഖ്യാപിച്ചു. ഈ മത്സരത്തിലെ ഏറ്റവും മികച്ച ലേഖനത്തിനാണ് ഈ സമ്മാനത്തുക. എക്‌സും ഗ്രോക്ക് എഐയും വിവാദങ്ങളിൽ അകപ്പെടുകയും മൂന്ന് രാജ്യങ്ങൾ ഗ്രോക്കിനെ നിരോധിക്കുകയും ചെയ്‌ത സമയത്താണ് മസ്‌കിന്‍റെ ഈ പ്രഖ്യാപനം വരുന്നത് എന്നതാണ് ശ്രദ്ധേയം.

എന്താണ് എക്‌സിന്‍റെ ലേഖന റിവാർഡ്?

അടുത്ത പേഔട്ട് കാലയളവിൽ പ്ലാറ്റ്‌ഫോമിലെ ഏറ്റവും മികച്ച ദീർഘമായ ലേഖനത്തിന് ഒരു ദശലക്ഷം ഡോളർ നല്‍കുമെന്ന് എക്‌‌സ് അറിയിച്ചു. 2026 ജനുവരി 16-ന് ആരംഭിച്ച ഈ മത്സരം ജനുവരി 28 വരെ നീണ്ടുനിൽക്കും. നിലവിൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലുള്ള ഉപയോക്താക്കൾക്ക് മാത്രമേ ഈ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ളൂ. ലേഖനങ്ങൾ പൂർണ്ണമായും ഒറിജിനൽ ആയിരിക്കണം, കുറഞ്ഞത് 1,000 വാക്കുകളെങ്കിലും ഉണ്ടായിരിക്കണം. എക്‌സിന്‍റെ വെരിഫൈഡ് ഹോം ടൈംലൈനിലെ ഇംപ്രഷനുകളെ അടിസ്ഥാനമാക്കിയാണ് ഉള്ളടക്കം വിലയിരുത്തുന്നത്.

എന്തൊക്കെ വ്യവസ്ഥകൾ?

ലേഖനങ്ങളിൽ വിദ്വേഷം നിറഞ്ഞതോ, വഞ്ചനാപരമോ, തെറ്റിദ്ധരിപ്പിക്കുന്നതോ, അല്ലെങ്കിൽ പ്രകോപനപരമായ ഭാഷയോ ഉണ്ടാകരുതെന്ന് എക്‌സ് വ്യക്തമാക്കുന്നു. ഏതെങ്കിലും വിധത്തിൽ അശ്ലീലമോ, വ്യാജമോ, അപകീർത്തികരമോ ആയ ഉള്ളടക്കം അംഗീകരിക്കില്ല. കോപ്പിയടി കർശനമായി നിരോധിച്ചിരിക്കുന്നു. എഐ അല്ലെങ്കിൽ ഓട്ടോമേറ്റഡ് ടൂളുകൾ ഉപയോഗിച്ച് സൃഷ്‍ടിച്ച ലേഖനങ്ങൾ അയോഗ്യമാക്കപ്പെടും.

എക്‌സ് ആർട്ടിക്കിൾസ് ഫീച്ചറും വരുമാനവും

എക്‌സ് അടുത്തിടെ എല്ലാ പ്രീമിയം ഉപയോക്താക്കൾക്കുമായി ആർട്ടിക്കിൾസ് ഫീച്ചർ തുറന്നു. ഇത് ഉപയോക്താക്കൾക്ക് പ്ലാറ്റ്‌ഫോമിൽ നേരിട്ട് ദൈർഘ്യമേറിയ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാനും X-ന്‍റെ ധനസമ്പാദന പരിപാടിയിലൂടെ വരുമാനം നേടാനുമുള്ള സാധ്യത നൽകുന്നു.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സോഷ്യല്‍ മീഡീയയിലെ അഞ്ചര ലക്ഷം അക്കൗണ്ടുകള്‍ നീക്കം ചെയ്‌ത് മെറ്റ, കാരണമിത്
വാഷിംഗ് മെഷീനുകള്‍ക്കും ടിവികള്‍ക്കും വമ്പിച്ച ഓഫര്‍; വിലക്കിഴിവുകള്‍ പ്രഖ്യാപിച്ച് തോംസണ്‍