
സ്‍മാർട്ട് ഫോൺ വിപണിയിൽ പുതിയ ആവേശം സൃഷ്‍ടിച്ച് ഐക്യുഓ 15R ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറങ്ങി. കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് നിരയിൽ ഇടംപിടിക്കുന്ന ഈ മോഡൽ, ഉയർന്ന ശ്രേണിയിലുള്ള iQOO 15-നൊപ്പം വിപണിയിൽ എത്തുകയാണ്. 1.5K റെസല്യൂഷനോടു കൂടിയ അമോലെഡ് ഡിസ്പ്ലേയും 144Hz വരെ റിഫ്രെഷ് റേറ്റും ഈ ഫോണിന്റെ പ്രധാന സവിശേഷതകളാണ്. ഗെയിമിംഗ് അനുഭവം മെച്ചപ്പെടുത്താൻ ഫ്രെയിം ഇന്റർപൊളേഷൻ സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്‍നാപ് ഡ്രാഗൺ 8 ജെൻ 5 പ്രോസസറാണ് iQOO 15R സ്‍മാർട്ടഫോണിന് കരുത്ത് പകരുന്നത്. ഇതേ ചിപ്സെറ്റ് വൺപ്ലസ് 15-ലും ഉപയോഗിക്കുന്നുണ്ട്. 12GB വരെ LPDDR5x റാം, 512GB വരെ UFS 4.1 സ്റ്റോറേജ്, കൂടാതെ അഡ്രെനോ 826 ജിപിയു എന്നിവ മികച്ച പ്രകടനം ഉറപ്പാക്കുന്നു. ക്യാമറ സംവിധാനത്തിൽ 50 മെഗാപിക്സൽ സോണി LYT-700V പ്രധാന ക്യാമറയും (ഓഐഎസ് സഹിതം) 8 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസും ഉൾപ്പെടുന്നു. മുൻവശത്ത് 32 മെഗാപിക്സൽ സെൽഫി ക്യാമറയാണ് നൽകിയിരിക്കുന്നത്. 7,600mAh ശേഷിയുള്ള വലിയ ബാറ്ററിയും 100W വയർഡ് ഫാസ്റ്റ് ചാർജിംഗും ഈ ഫോണിനെ ദീർഘനേരം ഉപയോഗിക്കാൻ അനുയോജ്യമാക്കുന്നു.
വില സംബന്ധിച്ച് പറയുകയാണെങ്കിൽ, iQOO 15Rന്‍റെ 8GB + 256GB മോഡലിന് 44,999 രൂപയാണ് ആരംഭ വില. 12GB + 256GB മോഡൽ 47,999 രൂപക്കും 12 ജിബി + 512GB മോഡൽ 52,999 രൂപക്കും ലഭ്യമാണ്. ആമസോൺ, ഐക്യുഓ ഇന്ത്യ സ്റ്റോർ, വിവോ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി പ്രീ-ബുക്കിംഗ് ആരംഭിച്ചു. എച്ച്‍ഡിഎഫ്‍സി, ആക്സിയ ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 4,000 രൂപയുടെ വിലക്കിഴിവും ലഭ്യമാണ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam