കരളുലയ്ക്കും ആ നില്‍പ്പ്; ട്രക്ക് ഇടിച്ചു കൊല്ലപ്പെട്ട കുഞ്ഞിനരികെ കണ്ണീരോടെ അമ്മയാന, വീഡിയോ

Published : May 13, 2025, 09:26 PM IST
കരളുലയ്ക്കും ആ നില്‍പ്പ്; ട്രക്ക് ഇടിച്ചു കൊല്ലപ്പെട്ട കുഞ്ഞിനരികെ കണ്ണീരോടെ അമ്മയാന, വീഡിയോ

Synopsis

രാത്രിയിൽ അമ്മയ്‍ക്കൊപ്പം റോഡ് മുറിച്ച് കടക്കുമ്പോഴാണ് ട്രക്ക് വന്നിടിച്ചത്. അപകടത്തില്‍ കുട്ടിയാന ട്രക്കിന് അടിയിലായി. പിന്നാലെ ട്രക്കില്‍ തലവച്ച് ആ അമ്മയാന തന്‍റെ കുഞ്ഞിനെ നേക്കി നിന്നു. ഒന്നും രണ്ടുമല്ല. ഒരു രാത്രി ഇരിട്ടിവെളുക്കുവോളം.  


മ്മയുടെ സ്നേഹം നിരുപാധികമാണ്, അത് മനുഷ്യനായാലും മൃഗമായാലും.  മലേഷ്യയിൽ നടന്ന ഒരു വാഹനാപകടത്തിന്‍റെ ദൃശ്യങ്ങൾ  സമൂഹ മാധ്യമ ഉപയോക്താക്കളെ കണ്ണീരിലാഴ്ത്തി. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ അപകടത്തിൽ കൊല്ലപ്പെട്ടത് ഒരു ആനക്കുട്ടിയാണ്. ട്രക്ക് ഇടിച്ച് തന്‍റെ കുഞ്ഞ്  മരിച്ചതോടെ മണിക്കൂറുകളോളം അതിനരികിൽ നിന്ന അമ്മയാനയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.  സങ്കടകരമായ ഈ കാഴ്ച പങ്കുവെച്ചത് അത്‌ലറ്റ് എജെ പൈറോ ആണ്.

അമ്മയോടൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് കുട്ടിയാനയ്ക്ക് ട്രക്ക് ഇടിച്ച് അപകടമുണ്ടായത്. അപകടത്തിൽ ട്രക്കിന്‍റെ അടിയിൽ പെട്ടുപോയ കുട്ടിയാന മരിക്കുകയും  ട്രക്കിന്‍റെ ഒരു ഭാഗം തകരുകയും ചെയ്തു. എന്നാൽ, സംഭവം നടന്നതിന് ശേഷം എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയത് അമ്മയാനയായിരുന്നു. അപകടത്തിന് കാരണമായ ട്രക്കിൽ തല വച്ച് അമ്മയാന മണിക്കൂറുകളോളം ഒരേ നിൽപ്പ് നിന്നു. രാത്രി ഉണ്ടായ അപകടത്തിന് ശേഷം പിറ്റേന്ന് പുലർച്ച വരെയും തന്‍റെ കുഞ്ഞിന്‍റെ അരികിൽ നിന്നും മാറാന്‍ ആ അമ്മ തയ്യാറായില്ല. തുടർന്ന് രാവിലെ വനപാലകർ എത്തിയാണ് ആനയെ അവിടെ നിന്നും മാറ്റിയത്. 

 

വളരെ വേഗത്തിലാണ് സങ്കടകരമായ ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. മനുഷ്യനായാലും മൃഗമായാലും സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുമ്പോളുള്ള വേദന അത് വലുതാണെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. മൃഗങ്ങളുടെ ആവാസ വ്യവസ്ഥകളിലേക്ക് മനുഷ്യൻ അതിക്രമിച്ച് കയറി റോഡുകളും മറ്റും നിർമ്മിക്കുമ്പോഴാണ് ഇത്തരത്തിലുള്ള അപകടങ്ങൾ സംഭവിക്കുന്നതെന്ന് ചിലര്‍ കുറ്റപ്പെടുത്തി. വനമേഖലകളിലൂടെയുള്ള റോഡുകളിലൂടെ സഞ്ചരിക്കുമ്പോൾ ഡ്രൈവർമാർ കൂടുതൽ ബോധവാന്മാരായിരിക്കണമെന്ന് മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടു. മാതൃദിനത്തിൽ പങ്കുവെച്ച ഈ വീഡിയോ വളരെയധികം അർത്ഥവത്തായ സന്ദേശം നൽകുന്നതാണെന്ന് ചിലര്‍കുറിച്ചു. 

 

 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു
ദാഹിച്ചിട്ട് വയ്യ, വെള്ളം വാങ്ങാൻ പൈസ തരുമോ? അമേരിക്കയിൽ കൈനീട്ടി ഇന്ത്യൻ യുവാവ്, വീഡിയോ കാണാം