പരീക്ഷാ ഹാളിലെത്താന്‍ വൈകി, പിന്നാലെ അടച്ചിട്ട ഗേറ്റ് നൂണ്ട് കടന്ന് വിദ്യാര്‍ത്ഥിനി; വീഡിയോ വൈറല്‍

Published : Feb 03, 2025, 02:39 PM IST
പരീക്ഷാ ഹാളിലെത്താന്‍ വൈകി, പിന്നാലെ അടച്ചിട്ട ഗേറ്റ് നൂണ്ട് കടന്ന് വിദ്യാര്‍ത്ഥിനി; വീഡിയോ വൈറല്‍

Synopsis

പരീക്ഷാ ഹാളിലെത്താൻ വൈകിയ പെൺകുട്ടി സ്കൂളിന്റെ ഗേറ്റിനടിയിലൂടെ നൂണ്ട് കടക്കുന്ന വീഡിയോ ബീഹാറിൽ നിന്ന് വൈറലായി 

ചില കാര്യങ്ങൾക്ക് ചില ചിട്ടകൾ പാലിക്കേണ്ടതുണ്ട്. പലതരത്തിലുള്ള പല രീതികൾ പിന്തുടരുന്ന മനുഷ്യരെ  എല്ലാവരെയും ഒരേരീതിയില്‍ കാണാനും കൈകാര്യം ചെയ്യാനുമാണ് ഇത്തരം ചില ചിട്ടകളും നിയമങ്ങളും മനുഷ്യന്‍ സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍, പലപ്പോഴും പലരും ഇത് തെറ്റിക്കുന്നതാണ് പതിവ്. അത്തരമൊരു സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

ബീഹാറിലെ നവാഡ ബസാറില്‍ നിന്നുള്ള വീഡിയോയില്‍ പരീക്ഷാ ഹാളിലെത്താന്‍ വൈകിയ ഒരു പെണ്‍കുട്ടി സ്കൂളിന്‍റെ ഗേറ്റിന് അടിയിലൂടെ നൂണ്ട് കടക്കുന്നത് കാണാം. ആഘോഷമായി കൊടിതോരണങ്ങളും ബലൂണുകളും കെട്ടിയിട്ട ഒരു സ്കൂള്‍ ഗേറ്റിന് മുന്നില്‍ മൂന്നാല് പേര്‍ നില്‍ക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഇതിനിടെ ഒരു പെണ്‍കുട്ടി നിലത്ത് കിടന്ന് ഗേറ്റിന് അടിയിലൂടെ നൂണ്ട് കടക്കാന്‍ ശ്രമിക്കുന്നു. ഗേറ്റിനും നിലത്തിനും ഇടയിലുള്ള ചെറിയ വിടവിലൂടെ പെണ്‍കുട്ടി ഏങ്ങനെ അപ്പുറം കടക്കുമെന്ന് കാഴ്ചക്കാരന്‍ അതിശയിച്ച് നില്‍ക്കുന്നതിനിടെ കുട്ടി വിദഗ്ദമായി ഗേറ്റിനുള്ളിലേക്ക് നൂണ്ട് പോകുന്നതും വീഡിയോയില്‍ കാണാം. ഇത് കണ്ട് നില്‍ക്കുകയായിരുന്ന ആൾക്കൂട്ടം ഈ സമയം ആഹ്ളാദം പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. 

ആളുകളെന്താണ് ഇങ്ങനെ പെരുമാറുന്നത്? വഴിയാത്രക്കാരനെ ഇടിച്ചിട്ട് കടന്നുകളഞ്ഞ യുവതിയുടെ വീഡിയോ വൈറൽ

കാമുകന്‍റെ സന്ദേശത്തിൽ പ്രകോപിതയായി, അജ്ഞാനെ കൊണ്ട് കാമുകനെ കൊലപ്പെടുത്തി; നാല് വർഷത്തിന് ശേഷം യുവതി പിടിയിൽ

പെണ്‍കുട്ടി ഗേറ്റിനുള്ളിലേക്ക് കടന്നതിന് പിന്നാലെ ഒന്ന് രണ്ട് പോലീസുകാരെത്തി ഗേറ്റിന് മുന്നില്‍ നിന്നും ആള്‍ക്കൂട്ടത്തെ മാറ്റാന്‍ ശ്രമിക്കുന്നു. ഈ സമയം കാമറ ആൾക്കട്ടത്തിലേക്ക് തിരിക്കുമ്പോഴാണ് കാഴ്ചക്കാരന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുക. വൈകി വന്നതിനെ തുടര്‍ന്ന് പരീക്ഷാ ഹാളിലേക്ക് കടക്കാന്‍ പറ്റാതെ റോഡില്‍ നില്‍ക്കുന്ന വലിയൊരു കൂട്ടം വിദ്യാര്‍ത്ഥികളെയും സംഭവം കാണാനെത്തിയ നിരവധി നാട്ടുകാരെയും അവിടെ കാണാം. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ തങ്ങളുടെ അഭിപ്രായങ്ങളെഴുതാനെത്തി. 'നിങ്ങൾ വൈകിയെന്നാല്‍ നിങ്ങൾ വൈകി എന്ന് തന്നെ. നിയമം നിയമമാണ്' ഒരു കാഴ്ചക്കാരന്‍ കുറിച്ചു. അവളുടെ ചെറിയൊരു പരിശ്രമം ഈ ദിവസത്തെ അവളെ രക്ഷിച്ചു എന്നായിരുന്നു മറ്റൊരു കുറിപ്പ്. 

വരനെ സ്വീകരിക്കാന്‍ വധുവിന്‍റെ നൃത്തം, പിന്നാലെ നൃത്തം ചെയ്ത് വരനും അതിഥികളും; വൈറലായി ഒരു വിവാഹ വീഡിയോ

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും