
ഉത്തർപ്രദേശിലെ കാൺപൂരിൽ റോഡിലൂടെ പോവുകായയിരുന്ന ഒരു യുവതിയോട് അശ്ലീല ആംഗ്യം കാണിച്ചതിന് പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍റ് ചെയ്തു. യുവതി തന്നെയാണ് പോലീസ് ഉദ്യോഗസ്ഥനെ സ്റ്റേഷനിലേക്ക് കൊണ്ട് പോയത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ, പോലീസുകാരനെതിരെ നടപടിക്ക് തുനിഞ്ഞ യുവതിക്ക് അഭിനന്ദന പ്രവാഹം.
പോലീസ് റെസ്‌പോൺസ് വെഹിക്കിൾ (പിആർവി) ആയി നിയമിതനായ കോൺസ്റ്റബിളാണ് വഴിയാത്രക്കാരിയായ യുവതിയോട് ആശ്ലീല ആംഗ്യം കാണിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പിന്നാലെ യുവതി പോലീസുകാരനെ ചോദ്യം ചെയ്യുകയും ഇയാളുടെ കോളറിന് കുത്തിപ്പിടിച്ച് വലിച്ചിഴച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയുമായിരുന്നു. ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകാന്‍ മറ്റൊരു പോലീസുകാരന്‍റെ സഹായം ലഭിച്ചെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
യുവതിയുടെ പരാതിയെ തുടർന്ന് കമ്മീഷണർ കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്യുകയും ഉടൻ തന്നെ സസ്പെൻഡ് ചെയ്യുകയും ചെയ്തെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഒരു ഡോക്ടറുടെ വീട്ടിൽ ജോലി ചെയ്യുന്ന യുവതി ജിടി റോഡിന് സമീപം സ്റ്റാമ്പ് പേപ്പർ വാങ്ങാൻ പോകുമ്പോഴാണ് കോൺസ്റ്റബിൾ തന്നോട് അപമര്യാദയായി പെരുമാറിയെതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ തന്‍റെ ബാഡ്ജ് ഊരി മാറ്റുകയും മുഖം മറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇയാൾ യുവതിയോട് മാപ്പ് പറയുന്നതും വീഡിയോയില്‍ കേൾക്കാം. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
കോണ്‍സ്റ്റബിൾ അശ്ലീല ആംഗ്യം കാണിച്ചപ്പോൾ ആദ്യം ഭയന്ന് പോയ യുവതി വീട്ടിലേക്ക് ഓടിപ്പോയെന്നും പിന്നീട് സംഭവം അമ്മയോടും സഹോദരിയോടും പറഞ്ഞു. തുടർന്ന് മൂന്ന് പേരും കൂടി സംഭവ സ്ഥലത്ത് തിരിച്ചെത്തുകയായിരുന്നു. ഈ സമയവും കോൺസ്റ്റബിൾ ബ്രജേഷ് അവിടെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. തുടർന്ന് മൂന്ന് പേരും കൂടിയാണ് കോൾസ്റ്റബിളിലെ പിടികൂടി പോലീസ് സ്റ്റേഷനിലെത്തിച്ചതെന്ന് കാണ്‍പൂർ നഗർ പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.