സ്കോട്ട്ലൻഡിൽ താമസിക്കുന്ന മലയാളി യുവതി താൻ ഗർഭിണിയാണെന്ന വിവരം ഭർത്താവിനെ അറിയിക്കാനായി ഒരു എഐ വീഡിയോ നിർമ്മിച്ചു. തങ്ങളുടെ വിദ്യാർത്ഥി ജീവിതം മുതലുള്ള പ്രണയകാലം കോർത്തിണക്കിയ വീഡിയോ കണ്ട ഇരുവരുടെയും വൈകാരിക പ്രതികരണം സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ർഭിണിയാണെന്ന് ഭർത്താവിനെ അറിയിക്കാൻ ഇന്നത്തെ കാലത്ത് പല മാർഗ്ഗങ്ങളുണ്ട്. എന്നാൽ, അതൊരു എഐ വീഡിയിലൂടെയായോലോ? അതെ. സ്കോട്ട്ലൻഡിൽ താമസിക്കുന്ന മലയാളി യുവതി താൻ ഗർഭിണിയാണെന്ന വിവരം തന്‍റെ ഭർത്താവിനെ അറിയിക്കാനായി ഒരു എഐ വീഡിയോ തന്നെ നിർമ്മിച്ചു. തങ്ങളുടെ വിദ്യാർത്ഥി ജീവിതം മുതൽ ആദ്യ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പ് ആരംഭിക്കുന്നത് വരെയുള്ള ആ പ്രണയകാലം കണുമ്പോഴുള്ള ഇരുവരുടെയും പ്രതികരണം സമൂഹ മാധ്യമങ്ങളിൽ വൈറലായി.

എഐ വീഡിയോയിൽ ആ കാലം

വീഡിയോയ്ക്ക് മുകളിലും താഴെയുമായി രണ്ട് ഭാഗങ്ങളുണ്ട്. മുകളിൽ ഷെറിൻ തോമസും ഭർത്താവ് ജെറിൻ പുതുവന മാത്യുവും എഐ വീഡിയോ കാണുന്ന ദൃശ്യങ്ങളാണ് ഉളളതെങ്കിൽ ആ ദൃശ്യങ്ങൾക്ക് സിങ്ക് ചെയ്ത് താഴെയുള്ളത് ഷെറിൻ നിർമ്മിച്ച എഐ വീഡിയോയാണ്. താഴെയുള്ള എഐ വീഡിയോയിലെ ദൃശ്യങ്ങൾ മാറുമ്പോൾ ഇരുവരുടെയും മുഖത്തെ ഭാവങ്ങൾ മാറി മാറിയുന്നു.

View post on Instagram

ശ്രീബുദ്ധ കോളേജ് ഓഫ് എഞ്ചിനീയറിംഗിന്‍റെ കോളേജ് ബസ് നാട്ടുവഴികളിലൂടെ പോകുന്ന ദൃശ്യത്തിൽ നിന്നാണ് എഐ വീഡിയോ ആരംഭിക്കുന്നത്. ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയും ആ ബസിലായിരുന്നു. പിന്നാലെ കോളേജ് ദിവസങ്ങളിലൂടെയും ഇരുവരും തങ്ങളുടെ പ്രണയം വെളിപ്പെടുത്തുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം. ഒടുവൽ കൊച്ചിയിൽ നിന്നും വിവാഹ ശേഷം ഷെറിൻ സ്കോട്ട്ലൻഡിലേക്ക്, ജെറിൻറെ അടുത്തേക്ക് പോകുന്നു. അവിടെ വച്ച് ഇരുവരും തങ്ങളുടെ ആദ്യ വിട് വാങ്ങുന്നതും ജന്മദിനങ്ങൾ ആഘോഷിക്കുന്ന ദൃശ്യങ്ങളും മിന്നിമറയുന്നു. പിന്നാലെ ഗർഭിണിയാണെന്ന് അറിയിക്കുന്ന ദൃശ്യങ്ങളിലെക്കെത്തുമ്പോഴേക്കും ഇരുവരും കെട്ടിപ്പിടിച്ച് ചുംബിക്കുന്നു. പിക്സെൽ വണ്ടറാണ് എഐ വീഡിയോ നിർമ്മിച്ചത്.

വൈകാരികമായ പ്രതികരണം

വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചത്. വീഡിയോയ്ക്കൊപ്പം ഇരുവരുടെയും ജീവിത യാത്ര കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. നിരവധി പേർ വീഡിയോ കണ്ട് തങ്ങൾക്ക് കണ്ണുനിറഞ്ഞെന്ന് എഴുതി. അടുത്ത കാലത്ത് കണ്ടതിൽ വച്ച് ഏറ്റവും ചിന്തനീയവും മികച്ചതുമായ ഒരു വീഡിയോയാണിത്. തികച്ചും അപരിചിതരായവർക്ക് സന്തോഷമായും തോന്നുന്നത് വളരെ സന്തോഷകരമാണെന്നും നിങ്ങൾക്ക് അദ്ദേഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച സമ്മാനങ്ങളിൽ ഒന്നായിരിക്കുമെന്ന് കരുതുന്നതായും ഒരു കാഴ്ചക്കാരൻ എഴുതി. മിക്കയാളുകളും ഇരുവരെയും സ്നേഹം കൊണ്ട് പൊതിഞ്ഞു. പുഞ്ചിരിക്കുന്ന മുഖത്തോടെ ഞങ്ങളെ കരയിപ്പിച്ചതിന് നന്ദിയെന്നായിരുന്നു ചിലരെഴുതിയത്. വെറും മൂന്ന് ദിവസം കൊണ്ട് ഒരു കോടി എഴുപത്തിനാല് ലക്ഷം പേരാണ് വീഡിയോ കണ്ടത്. പത്ത് ലക്ഷത്തിന് മേലെ ആളുകൾ വീഡിയോ ലൈക്ക് ചെയ്തു.