ഫെബ്രുവരി 8 മുതൽ 12 വരെയാണ് ഷെൽ ഇക്കോ മാരത്തോൺ നടക്കുന്നത്.
നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് അത്യാധുനിക ഇലക്ട്രിക്ക് വാഹന പ്രോട്ടോടൈപ്പ് വികസിപ്പിച്ചെടുത്ത് തിരുവനന്തപുരം സിഇടി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ. സിഇടിയിലെ ഫോളിയം എക്കോ ഡ്രൈവ് സിഇടി എന്ന വിദ്യാർത്ഥികളുടെ കൂട്ടായ്‍മ വികസിപ്പിച്ച പ്രോട്ടോ ടൈപ്പ് ഖത്തറിലെ ദോഹയിൽ നടക്കുന്ന ഷെൽ ഇക്കോ മാരത്തോണിൽ മത്സരിക്കുന്നുണ്ട്. ഈ മത്സരത്തിൽ കേരളത്തിൽ നിന്നും പങ്കെടുക്കുന്ന ഏക ടീമാണ് ഫോളിയം എക്കോ ഡ്രൈവ് സിഇടി.