)
താങ്ങാകും വില, ഓടിക്കാനും എളുപ്പം; 10 ലക്ഷത്തിൽ താഴെ വിലയുള്ള ഓട്ടോമാറ്റിക്ക് എസ്‍യുവികൾ
ഇന്ത്യയിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള എസ്‌യുവികൾക്ക് ആവശ്യകത വർധിച്ചുവരികയാണ്. 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള മികച്ച ഓട്ടോമാറ്റിക് എസ്‌യുവി തേടുകയാണോ നിങ്ങൾ? ഇതാ മാരുതി സുസുക്കി ഫ്രോങ്ക്സ്, ടാറ്റ പഞ്ച്, ഹ്യുണ്ടായ് എക്‌സ്‌റ്റർ, നിസാൻ മാഗ്നൈറ്റ്, റെനോ കിഗർ തുടങ്ങിയ കാറുകളെക്കുറിച്ച് അറിയാം
ഇന്ത്യൻ വാഹന വ്യവസായത്തിൽ എസ്‌യുവികൾക്ക് ഡിമാൻഡ് കൂടിക്കൊണ്ടിരിക്കുകയാണ്. ഉയർന്ന റൈഡിംഗ് അനുഭവം കാരണം സെഡാനുകളോ ഹാച്ച്ബാക്കുകളോ പോലുള്ള മറ്റ് തരത്തിലുള്ള വാഹനങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ ജനത എസ്‌യുവികളാണ് ഇഷ്‍ടപ്പെടുന്നത്. ഡ്രൈവിംഗ് സുഖത്തിനൊപ്പം എസ്‌യുവികൾ മികച്ച ഗ്രൗണ്ട് ക്ലിയറൻസും വാഗ്ദാനം ചെയ്യുന്നു. എസ്‌യുവികൾക്കൊപ്പം, മാനുവൽ കാറുകളേക്കാൾ ഓട്ടോമാറ്റിക് വാഹനങ്ങൾക്കും ഡിമാൻഡ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഓട്ടോമാറ്റിക്ക് വാഹനങ്ങളും സുഖകരവും സൗകര്യപ്രദവുമായ ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യുന്നു. അതിനാൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം 10 ലക്ഷം രൂപയിൽ താഴെയുള്ള താങ്ങാനാവുന്ന എസ്‌യുവികളുടെ ഒരു ലിസ്റ്റ് ഇതാ.