'അച്ഛൻ ഒരു വാഴ വെച്ചു'; ഇത് തന്നെയാണ് ചേരുന്ന പേര്!

Aug 24, 2023, 5:08 PM IST

വ്യവസായിയും നടനും കൂടെയായ എ.വി അനൂപിന്റെ എ.വി.എ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന 25-ാമത്തെ ചിത്രമാണ് 'അച്ഛൻ ഒരു വാഴ വെച്ചു'. പേര് കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ ഓണച്ചിത്രത്തിൽ നിരഞ്ജ് നായകനാകുമ്പോൾ ഒരു മുഴുനീള വേഷത്തിൽ എ.വി. അനൂപും അഭിനയിക്കുന്നു. ​ഗോദ, ഇഷ്ക്, പട, എസ്ര തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട എ.വി. അനൂപ് പുതിയ സിനിമയെക്കുറിച്ച് സംസാരിക്കുന്നു.