UKOK 'ഖൽബ്' പോലെ എന്നെ ചാലഞ്ച് ചെയ്ത വേഷം: രഞ്ജിത് സജീവ്
'ഖൽബി'ന് ശേഷം രഞ്ജിത് സജീവ്, 'ഉപചാരപൂർവ്വം ഗുണ്ട ജയന്' ശേഷം അരുൺ വൈഗ. മെയ് 23-ന് യു.കെ.ഒ.കെ എത്തും
സംവിധായകൻ അരുൺ വൈഗ UKOK-യുടെ തിരക്കഥയുമായി ആദ്യം സമീപിച്ചപ്പോൾ രഞ്ജിത് സജീവ് നിരസിക്കുകയാണ് ചെയ്തത്. 'അയൽവീട്ടിലെ പയ്യൻ' വേഷം ചെയ്യാൻ തനിക്ക് കഴിയുമോയെന്ന സംശയമായിരുന്നു കാരണം - രഞ്ജിത് ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു. പക്ഷേ, 'ഖൽബി'ന് ശേഷം കരിയറിലെ വെല്ലുവിളിയായ ഒരു വേഷം എന്ന നിലയിൽ പിന്നീട് രഞ്ജിത് UKOK ചെയ്തു. മെയ് 23-ന് റിലീസിനൊരുങ്ങുന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് രഞ്ജിത് സജീവ്, അരുൺ വൈഗ, ഒപ്പം പുതുമുഖം സാരംഗി ശ്യാം.