ഗംഭീര നടിയാണ് അനഘ നാരായണൻ: മാലാ പാർവതി
ഇതൊരു ലളിതമായ സിനിമയാണ്. സ്ത്രീകൾക്കും അമ്മയുടെയും ഭാര്യയുടെയും ഇടയ്ക്ക് പെട്ടുപോകുന്ന ഭർത്താക്കന്മാർക്കും ഒരുപാട് റിലേറ്റ് ചെയ്യാൻ പറ്റുന്ന സിനിമാണ്.
"വിവാഹം കഴിഞ്ഞ് പുതിയ ഒരു വീട്ടിലെത്തുന്ന ഓരോ പെൺകുട്ടിയും അനുഭവിക്കുന്ന സംഘർഷം യഥാർത്ഥമാണ്. നമ്മൾ ചിലപ്പോൾ ചിന്തിക്കും, ഈ സോഷ്യൽ മീഡിയ യുഗത്തിലും ഇതൊക്കെയുണ്ടോ. പക്ഷേ, അങ്ങനെയല്ല, ഇന്നും വളരെ ഭയങ്കര എനർജറ്റിക് ആയി വെളിയിൽ പ്രവർത്തിക്കുന്നവരും വീട്ടിൽ വന്നു കഴിഞ്ഞാൽ അവരുടെ സ്വാതന്ത്ര്യം, അവരുടെ ശബ്ദം ഒന്നുയർത്താൻ, അല്ലെങ്കിൽ അഭിപ്രായം ഒന്നു പറയാൻ, ആ വീടുകളിലെ നിയമം ഒന്നു തെറ്റിച്ചുപോയാൽ അനുഭവിക്കുന്ന തീവ്രമായ ദുഃഖം സഹിച്ചുകൊണ്ടു തന്നെയാണ് പലരും പുറത്തേക്ക് വരാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്." - മാലാ പാർവതി, അനഘ നാരായണൻ സംസാരിക്കുന്നു.