
ഞെട്ടിക്കാൻ "വടക്കൻ" എത്തുന്നു, മാർച്ച് ഏഴിന്.
വളരെ ചിന്തിച്ചാണ് ഞാൻ വേഷങ്ങൾ തെരഞ്ഞെടുക്കുന്നത്: ശ്രുതി മേനോൻ
മലയാളത്തിൽ ഒരു സൂപ്പർനാച്ചുറൽ ത്രില്ലർ സിനിമാ ഫ്രാഞ്ചൈസിന് തുടക്കമിടുകയാണ് "വടക്കൻ". ശ്രുതി മേനോൻ നായികയാകുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് കന്നഡ നടൻ കിഷോർ ആണ്. ഉത്തര മലബാറിലെ അനുഷ്ഠാനങ്ങളും ഹൊറർ പശ്ചാത്തലവും ചേരുന്ന "വടക്കൻ" മാർച്ച് ഏഴിന് തീയേറ്ററുകളിലെത്തും. ഇന്ത്യയ്ക്ക് പുറത്ത് നിരവധി ഹൊറർ ഫിലിം ഫെസ്റ്റിവലുകളിൽ പ്രേക്ഷകരെ ഞെട്ടിച്ച "വടക്കന്റെ" സൗണ്ട് ഡിസൈൻ ഓസ്കർ പുരസ്കാര ജേതാവ് റസൂൽ പൂക്കുട്ടിയാണ്.