മൂൺവാക്ക് മെയ് 30-ന് തീയേറ്ററുകളിൽ എത്തും.
മൈക്കിൾ ജാക്സന്റെ ഡാൻസ് സ്റ്റെപ്പുകൾ ഹരമായിരുന്ന കാലത്തെ തിരുവനന്തപുരത്തെ ഒരു ഡാൻസ് ഗ്രൂപ്പിന്റെ കഥ പറയുകയാണ് 'മൂൺവാക്ക്'. ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ചിത്രം, പുതുമുഖങ്ങളുടെ ഒരു നീണ്ടനിരയാണ് മലയാളത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്. 'മൂൺവാക്ക്' അഭിനേതാക്കൾ റിഷി, അനുനാഥ്, മനോജ്, സിദ്ധാർത്ഥ്, മീനാക്ഷി സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുന്നു.