വിജയരാഘവൻ: അഭിനയം ഒട്ടും ഈസിയല്ല, ഇപ്പോഴും ഷൂട്ടിന്റെ ആദ്യ ദിവസം ഉള്ളിലൊന്ന് വിറയ്ക്കും

വിജയരാഘവൻ: അഭിനയം ഒട്ടും ഈസിയല്ല, ഇപ്പോഴും ഷൂട്ടിന്റെ ആദ്യ ദിവസം ഉള്ളിലൊന്ന് വിറയ്ക്കും

Published : Mar 04, 2025, 12:32 PM IST

"ഞാൻ ഈ സിനിമയിൽ ചേരുന്ന അന്ന് എന്നോട് ആദ്യം കുട്ടേട്ടൻ (വിജയരാഘവൻ) ചോദിക്കുന്നത് തിരക്കഥ വായിച്ചോ എന്നാണ്. "വായിച്ചു ചേട്ടാ." ഞാൻ പറഞ്ഞു, "സൂക്ഷിച്ചു ചെയ്യണം കേട്ടോ!" എന്ന് പറഞ്ഞു. എന്റെ കിളിപോയി, സത്യം പറഞ്ഞാൽ. ഞാൻ വീണ്ടും സ്ക്രിപ്റ്റ് വായിച്ചു." - കലാഭവൻ ഷാജോൺ

"ഔസേപ്പിന്റെ ഒസ്യത്ത്" നടൻ വിജയരാഘവന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു അച്ഛൻ കഥാപാത്രമാണ്. പക്ഷേ, അദ്ദേഹത്തെ ഈ സിനിമ ചെയ്യാൻ പ്രേരിപ്പിച്ചത് ഇതിന്റെ "ഗംഭീര തിരക്കഥയാണ്." മാർച്ച് 7-ന് തീയേറ്ററുകളിലെത്തുന്ന "ഔസേപ്പിന്റെ ഒസ്യത്ത്" വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് കലാഭവൻ ഷാജോണും പറയുന്നു. ഇരുവർക്കും ഒപ്പം മറ്റു താരങ്ങൾ അഞ്ജലി കൃഷ്ണ, സെറിൻ ഷിഹാബ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ അബ്രഹാം ചെറിയാൻ എന്നിവരും ചേരുന്നു.