
ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പുരസ്കാരം നേടിയ 'പാരഡൈസ്' കേരളത്തിൽ പ്രദർശനത്തിനെത്തുന്നു. ജൂൺ 28-ന് സിനിമ റിലീസ് ചെയ്യും. ചിത്രത്തിന്റെ വിശേഷങ്ങളുമായി ദർശന രാജേന്ദ്രൻ, റോഷൻ മാത്യു.
പ്രശസ്ത ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്തനാഗെയുടെ ചലച്ചിത്രം 'പാരഡൈസ്' കേരളത്തിൽ റിലീസ് ചെയ്യുകയാണ്. ദർശന രാജേന്ദ്രനും റോഷൻ മാത്യുവും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമ, ദക്ഷിണ കൊറിയയിലെ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഒരു പുരസ്കാരം നേടിയിരുന്നു.