Covid in China : ചൈനയില്‍ വീണ്ടും കൊവിഡ് വര്‍ധന; പലയിടങ്ങളിലും പ്രാദേശിക ലോക്ക്ഡൗണ്‍

Covid in China : ചൈനയില്‍ വീണ്ടും കൊവിഡ് വര്‍ധന; പലയിടങ്ങളിലും പ്രാദേശിക ലോക്ക്ഡൗണ്‍

Web Desk   | Asianet News
Published : Mar 13, 2022, 12:49 PM ISTUpdated : Mar 14, 2022, 09:56 AM IST

കഴിഞ്ഞ ദിവസം മാത്രം 3400 പേര്‍ക്ക് വൈറസ് ബാധ, പലയിടങ്ങളിലും പ്രാദേശിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി

ചൈനയിൽ വീണ്ടും കൊവിഡ് കേസുകളിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം 3400 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് വർഷത്തിനിടെ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ പ്രതിദിന വർദ്ധനയാണിത്. വടക്കു പടിഞ്ഞാറൻ പ്രവിശ്യകളിലെ നഗരങ്ങളിൽ ചൈന വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഗ്രാമ, നഗര മേഖലകളിൽ ഒരു പോലെ വൈറസ് പടർന്നതോടെ നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കി. ഷാങ്ഹായ് പ്രവിശ്യയിലെ സ്കൂളുകൾ അടച്ചു പൂട്ടി. ജിലിൻ അടക്കം നിരവധി നഗരങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. വടക്ക് പടിഞ്ഞാറൻ മേഖലകളിലാണ് കൊവിഡ് കൂടുതലായി പടരുന്നത്. 19 പ്രവിശ്യകളിലാണ് നിയന്ത്രണങ്ങൾ. ഷെൻഹെൻ പ്രവിശ്യയിലെ 9 ജില്ലകളിൽ നിയന്ത്രണങ്ങളുണ്ട്. ഒരു ലക്ഷത്തോളം പേർ താമസിക്കുന്ന യാൻജി പ്രാദേശിക നഗരം പൂർണ്ണമായും പൂട്ടി. വടക്ക് കൊറിയയുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണിത്. വർക്ക് ഫ്രം ഹോമിലേക്ക് മാറാൻ വൻ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ചൈനീസ് ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങളാണ് കൂടുതലായി പടരുന്നത്. 

01:45'കൊവിഡ് വ്യാപനത്തിലൂടെ സ്വാഭാവിക പ്രതിരോധശേഷി ഉണ്ടാകുമെന്ന പ്രചാരണം തെറ്റ്'; മുന്നറിയിപ്പുമായി WHO
01:22ഏപ്രിലില്‍ രോഗം ബാധിച്ച് ഭേദമായ 29കാരന് രണ്ടാമതും കൊവിഡ്; ആശങ്കപ്പെടേണ്ടെന്ന് ലോകാരോഗ്യ സംഘടന
01:25'മഹാമാരിയെ ചൈനയ്ക്ക് നിയന്ത്രിക്കാമായിരുന്നു, പക്ഷേ അവരത് പുറത്തുവിട്ടു'; ചൈനക്കെതിരെ ട്രംപ്
02:49വാക്‌സിന് റഷ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം: പൊതുജനങ്ങള്‍ക്ക് ജനുവരിയില്‍ വാക്‌സിന്‍ ലഭ്യമാകും
02:06പഠനങ്ങള്‍ക്കൊടുവില്‍ വൈറസിന്റെ ബലഹീനത കണ്ടെത്തി; നിര്‍ണായക വഴിത്തിരിവ്
02:34ചിലര്‍ക്ക് പനി മാത്രം, മറ്റുചിലരില്‍ ജീവനെടുക്കും: കൊവിഡിന്റെ ആറ് തരം ലക്ഷണങ്ങള്‍ ഇങ്ങനെ...
02:48പരീക്ഷിച്ചവരില്‍ രോഗപ്രതിരോധശേഷി ഉയര്‍ന്നു, ആദ്യഘട്ട പരീക്ഷണം വിജയം
02:44'സാധാരണ മാസ്‌ക് കൊണ്ട് രോഗത്തെ പ്രതിരോധിക്കാനാവില്ല': നിര്‍ണായകമായ കണ്ടെത്തല്‍
04:30മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ട് 'ഡ്രീം കേരള'; വിശദീകരിച്ച് മുഖ്യമന്ത്രി