പഠനങ്ങള്‍ക്കൊടുവില്‍ വൈറസിന്റെ ബലഹീനത കണ്ടെത്തി; നിര്‍ണായക വഴിത്തിരിവ്


കൊവിഡ് ഭീതിയിലാണ് ലോകം. വൈറസിനെതിരെയുള്ള വാക്‌സിനുകള്‍ കണ്ടെത്താന്‍ മിക്ക രാജ്യങ്ങളിലും ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്. അതിനിടെ ഇപ്പോഴിതാ കൊറോണവൈറസിന് സാധാരണ ജലത്തില്‍ നിലനില്‍പ് അസാധ്യമാണെന്ന് റഷ്യയിലെ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയതായി സ്പുട്നിക് ന്യൂസ് റിപ്പോര്‍ട്ട്. സൈബീരിയ വെക്ടര്‍ സ്റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഓഫ് വൈറോളജി ആന്‍ഡ് ബയോടെക്‌നോളജിയിലെ ഗവേഷകരാണ് ജലത്തില്‍ കൊറോണവൈറസിന്റെ വര്‍ധനവും അതിജീവനവും സാധ്യമല്ലെന്ന സുപ്രധാന കണ്ടെത്തലില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
 

Video Top Stories