
പാക് താരങ്ങളായ റിസ്വാന്റെയും ബാബറിന്റേയും വരവ് കൊട്ടിഘോഷിച്ചായിരുന്നു ബിബിഎല്‍ കൊണ്ടാടിയത്. റെനഗേഡ്‌സിന്റേയും സിക്‌സേഴ്‌സിന്റേയും കിരീടസ്വപ്നങ്ങള്‍ക്ക് ഇരുവരും വഴിയൊരുക്കുമെന്ന പ്രതീക്ഷയായിരുന്നു പിന്നില്‍. എന്നാല്‍, റിസ്വാനും ബാബറും സമ്മാനിക്കുന്നത് വിരസത മാത്രമാണെന്നാണ് ലീഗ് പുരോഗമിക്കുമ്പോള്‍ വ്യക്തമാകുന്നു.