കാത്തിരുന്ന ദിനം ഇതായിരുന്നു, ഈഡനിലെ സഞ്ജു സാംസണിന്റെ രാത്രി

Share this Video

റോവ്മാന്റെ കൈകളെ പന്ത് താണ്ടിയെന്ന് ഉറപ്പിച്ച ശേഷം അയാള്‍ പതിയെ തന്റെ ബാറ്റിന് മോചനം നല്‍കി. തന്റെ വിയര്‍പ്പുതുള്ളികള്‍ വീണ ഈഡന്റെ തിരുമുറ്റത്ത് അയാള്‍ മുട്ടുകുത്തിയിരുന്നു, ആകാശത്തേക്ക് കൈകളുയര്‍ത്തി, കണ്ണുകളടച്ചു. അരലക്ഷത്തിലധികം വരുന്ന കാണികളുടെ ആരവത്തിനും പശ്ചാത്തലമായി ഉയര്‍ന്ന വേന്ദേ മാതരത്തിനും നടുവില്‍ അയാള്‍ നിശബ്ദതയെ ആസ്വദിക്കുകയായിരുന്നു.

Related Video