
മെസിയുടെ ചികിത്സക്ക് തുടക്ക കാലത്ത് പണം കണ്ടെത്താന്‍ ദിവസവേതനത്തിന് ജോലി ചെയ്‌ത അമ്മയുടെ ത്യാഗം മെസിയുടെ മനസില്‍ മായാതെ കിടപ്പുണ്ട്. ലാ മാസിയ അക്കാദമിയില്‍ തന്റെ ഡ്രസിംഗ് റൂമില്‍ അമ്മയുടെ ഫോട്ടോ സൂക്ഷിച്ചിരുന്നു മെസി. മുത്തശ്ശിയും പിതാവും മാതാവും മാത്രമല്ല മെസിയുടെ ലോകം. ബാല്യകാല സുഹൃത്തും കാമുകിയും ജീവിതപങ്കാളിയുമായ അന്റോനെല്ലയില്ലാതെ മെസിയില്ല.