
നിയോഗങ്ങളെല്ലാം പൂർത്തിയാക്കി മിശിഹാ മടങ്ങുന്നു; അയാളോളം അയാള്‍ മാത്രം
മെറ്റ്‌ലൈഫിലെ പകലിന്റെ നീറ്റലപ്പോഴും ബാക്കിയാണ്, ഗ്യാലറിയെ നോക്കി കണ്ണീരണിഞ്ഞ് മടങ്ങിയിട്ട് രണ്ട് രാത്രികള്‍ താണ്ടിയിരിക്കുന്നു... അവസാനിപ്പിക്കാനുള്ള സമയമായിരിക്കുന്നു... ഒടുവില്‍ കാലം ആ ഇടംകാലിനെ പിടിച്ചുനിർത്തുകയാണ്... അത് സ്വയം വിശ്വസിക്കാൻ, ലോകത്തോട് പറയാൻ ഒരു വെള്ളക്കടലാസ്.... ഇനി നല്‍കാനൊന്നും ബാക്കിയില്ലെന്നൊരു വരി...