മയക്കുമരുന്ന് കടത്തുകാരനെ വലയിലാക്കി എ ഐ 

Published : Jul 20, 2023, 01:46 PM IST
മയക്കുമരുന്ന് കടത്തുകാരനെ വലയിലാക്കി എ ഐ 

Synopsis

ഡേവിഡ് സയാസിസ് എന്നയാളാണ് പിടിയിൽ ആയിരിക്കുന്നത്. എ ഐയുടെ സഹായത്തോടെ പൊലീസ് തയ്യാറാക്കിയ പ്രത്യേക ഉപകരണം വച്ച് ഡേവിഡിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനത്തിന്റെ മുൻകാല യാത്രകൾ പരിശോധിച്ചപ്പോഴാണ് സംശയം ജനിപ്പിക്കുന്ന പല കാര്യങ്ങളും പുറത്തുവന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നത് ചാറ്റ് ജിപിറ്റി മാത്രമല്ല. ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സാധ്യതകൾ അനന്തമാണ്. നമ്മുടെ അനുദിന ജീവിതവുമായി ബന്ധപ്പെട്ട് നിൽക്കുന്ന നിരവധി മേഖലകളിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സഹായത്തോടെ വലിയ മാറ്റങ്ങളും നേട്ടങ്ങളും കൈവരിക്കാൻ സാധിക്കും. അത്തരത്തിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സഹായത്തോടെ വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ന്യൂയോർക്ക് പൊലീസ്. 

എ ഐയുടെ സഹായത്തോടെ ഒരു മയക്കുമരുന്ന് കടത്തുകാരനെ കയ്യോടെ പിടികൂടിയിരിക്കുകയാണ് ന്യൂയോർക്ക് പൊലീസ്. ഫോർബ്‌സ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ന്യൂയോർക്കിലെ അപ്‌സ്‌റ്റേറ്റിലെ ചെറിയ പട്ടണമായ സ്കാർസ്‌ഡെയ്‌ലിൽ ആണ് സംഭവം. 2022 മാർച്ചിൽ നടന്ന സംഭവത്തിന്റെ വിശദവിവരങ്ങൾ പൊലീസ് ഇപ്പോഴാണ് പുറത്തുവിടുന്നത്. ഡേവിഡ് സയാസിസ് എന്നയാളാണ് പിടിയിൽ ആയിരിക്കുന്നത്. എ ഐയുടെ സഹായത്തോടെ പൊലീസ് തയ്യാറാക്കിയ പ്രത്യേക ഉപകരണം വച്ച് ഡേവിഡിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനത്തിന്റെ മുൻകാല യാത്രകൾ പരിശോധിച്ചപ്പോഴാണ് സംശയം ജനിപ്പിക്കുന്ന പല കാര്യങ്ങളും പുറത്തുവന്നത്.

മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ അനുവദിക്കാതെ ഒരു ഗ്രാമം; കാരണം ഇതാണ്

കാർ പതിവായി മയക്കുമരുന്ന് സംഘങ്ങൾ ഉപയോഗിക്കുന്ന വഴികളിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കണ്ടെത്തി. മയക്കുമരുന്ന് മാഫിയകളുടെ പ്രധാന റൂട്ട് ആയ മസാച്യുസെറ്റ്‌സിൽ നിന്ന് ന്യൂയോർക്കിലെ വിവിധ സ്ഥലങ്ങളിലേക്ക് വാഹനം 2020 ഒക്ടോബറിനും 2021 ഓഗസ്റ്റിനും ഇടയിൽ  ഒമ്പത് യാത്രകൾ നടത്തിയതായാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പൊലീസ് മനസ്സിലാക്കിയത്. 

തുടർന്ന് ഡേവിഡ് സയാസിസിനെ പിടികൂടിയ പൊലീസ് ഇയാളുടെ വാഹനത്തിൽ നടത്തിയ പരിശോധനയിൽ 112 ഗ്രാം ക്രാക്ക് കൊക്കെയ്ൻ, ഒരു സെമി ഓട്ടോമാറ്റിക് പിസ്റ്റൾ, 34,000 ഡോളർ പണം എന്നിവ കണ്ടെത്തുകയായിരുന്നു  . റെക്കോർ എന്ന കമ്പനിയുടെ സഹായത്തോടെ നിർമ്മിച്ച ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപകരണം ഉപയോഗിച്ചാണ് പൊലീസ് ട്രാഫിക് പാറ്റേണുകൾ വിശകലനം ചെയ്തത്.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?