മൺസൂൺ കാലത്ത് ഗ്രാമത്തിലെത്തുന്ന ഈ ദേശാടന പക്ഷികൾ ഇവിടെ കൂടുകൂട്ടുന്നതും അല്പകാലം ഇവിടെ താമസിക്കുന്നതും പതിവാണത്രേ. അവയുടെ വരവിനെയോ പിന്നീടുള്ള ജീവിതത്തെയോ ഗ്രാമവാസികൾ ആരും തടയാറില്ല.
ശരിയായ മൊബൈൽ, ഇന്റർനെറ്റ് നെറ്റ്‌വർക്കുകൾ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് ഇന്ന്. ലോകത്തിൻറെ എല്ലാ ഭാഗത്തുള്ളവരുമായും നിമിഷനേരം കൊണ്ട് ബന്ധം സ്ഥാപിക്കുന്നതിന് മൊബൈൽ, ഇന്റർനെറ്റ് നെറ്റ്‌വർക്കുകൾ കൂടിയേ മതിയാകൂ. അതുകൊണ്ടുതന്നെ നെറ്റ്‌വർക്ക് സുഗമമായ ലഭിക്കുന്നതിന് ആവശ്യമായ ടവറുകളും മറ്റും സ്ഥാപിക്കുന്നതിനെ സാധാരണ ഗതിയിൽ ആരും എതിർക്കാറില്ല. എന്നാൽ, മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിനോട് കടുത്ത വിയോജിപ്പ് പുലർത്തുന്ന ഒരു ഗ്രാമം ഇന്നും നമ്മുടെ രാജ്യത്തുണ്ട്.
ഛത്തീസ്ഗഡിലെ ഗരിയാബന്ദ് ജില്ലയിലെ ലച്ച്കേര ഗ്രാമമാണ് ഇത്. ടവറുകൾ സ്ഥാപിക്കുന്നത് പ്രകൃതിക്ക് ദോഷം ചെയ്യുമെന്ന് ഭയന്നാണത്രേ ലച്ച്കേര നിവാസികൾ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിനെ എതിർക്കുന്നത്. മൊബൈൽ ടവറുകൾ സ്ഥാപിച്ചാൽ അത് തങ്ങളുടെ ഗ്രാമത്തിലേക്കുള്ള ദേശാടന പക്ഷികളുടെ വരവിനെ തടയും എന്നാണ് ഈ ഗ്രാമവാസികൾ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ മൊബൈൽ ടവറുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ആരെങ്കിലും അവരുടെ ഗ്രാമത്തിലെത്തിയാൽ ഗ്രാമവാസികൾ ഒറ്റക്കെട്ടായി നിന്ന് അവരെ തടയുകയാണത്രേ ഇവിടുത്തെ പതിവ്.
ബ്രഹ്മപുത്രയ്ക്ക് കുറുകെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പണിയാന്‍ ചൈന
ഏഷ്യൻ ഓപ്പൺബിൽ സ്റ്റോർക്കുകളാണ് എല്ലാവർഷവും പതിവായി ഈ ഗ്രാമത്തിൽ എത്തുന്ന ദേശാടന പക്ഷികൾ. പുനരുൽപാദനത്തിനും മറ്റും മൊബൈൽ ടവറുകൾ തടസ്സമാകുമോ എന്ന് ഭയന്നാണ് ലച്ച്കേര ഗ്രാമത്തിലെ അറുന്നൂറോളം വരുന്ന കുടുംബങ്ങൾ തങ്ങളുടെ ഗ്രാമത്തിൽ ഒരു നെറ്റ്‌വർക്കിംഗ് സംവിധാനവും വേണ്ട എന്ന തീരുമാനത്തിൽ എത്തിയിരിക്കുന്നത്. മൺസൂൺ കാലത്ത് ഗ്രാമത്തിലെത്തുന്ന ഈ ദേശാടന പക്ഷികൾ ഇവിടെ കൂടുകൂട്ടുന്നതും അല്പകാലം ഇവിടെ താമസിക്കുന്നതും പതിവാണത്രേ. അവയുടെ വരവിനെയോ പിന്നീടുള്ള ജീവിതത്തെയോ ഗ്രാമവാസികൾ ആരും തടയാറില്ല. ഏറെ സന്തോഷത്തോടെയാണ് ഈ ദേശാടന പക്ഷികളുടെ വരവിനെ തങ്ങൾ സ്വീകരിക്കുന്നത് എന്നാണ് ഗ്രാമവാസികൾ പറയുന്നത്.
ഛത്തീസ്ഗഢിലെ ബിലാസ്പൂരിലുള്ള ഡോ. സി.വി. രാമൻ യൂണിവേഴ്‌സിറ്റിയുടെ പഠനമനുസരിച്ച്, വൈദ്യുതകാന്തിക വികിരണം പക്ഷികളെ ബാധിക്കുകയും അവയെ വഴിതെറ്റിക്കുകയും അവയുടെ നാവിഗേഷൻ കഴിവുകളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നുവെന്ന് കണ്ടെത്തിയിരുന്നു എന്നാണ് ഗ്രാമവാസികൾ പറയുന്നത്. ഈ കാരണങ്ങളൊക്കെ കൊണ്ട് തന്നെയാണ് തങ്ങളുടെ ഗ്രാമത്തിൽ മൊബൈൽ ടവറുകൾ വേണ്ട എന്ന തീരുമാനത്തിൽ ലച്ച്കേര നിവാസികൾ ഉറച്ചുനിൽക്കുന്നത്.
