മുലപ്പാല്‍ സോപ്പ് തേച്ച് കുളിക്കാം! മുലപ്പാലിൽ നിന്ന് സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ നിർമ്മിച്ച് അമേരിക്കൻ യുവതി!

Published : Oct 07, 2023, 02:33 PM ISTUpdated : Oct 07, 2023, 03:20 PM IST
മുലപ്പാല്‍ സോപ്പ് തേച്ച് കുളിക്കാം! മുലപ്പാലിൽ നിന്ന് സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ നിർമ്മിച്ച് അമേരിക്കൻ യുവതി!

Synopsis

ചര്‍മ്മത്തിന്‍റെ ചുളിവുകൾ അകറ്റാനും തിളക്കം നൽകാനും ചർമ്മത്തെ ചെറുപ്പമാക്കാനും സഹായിക്കുന്നതിനാൽ മുലപ്പാൽ വളരെയധികം ഗുണം ചെയ്യുമെന്ന് ബ്രിട്നി എഡ്ഡി അവകാശപ്പെടുന്നു.  


കുട്ടികളുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ് മുലപ്പാലെന്നത് ലോകം അംഗീകരിച്ച കാര്യമാണ്. വളരുന്ന പ്രായത്തില്‍ പ്രത്യേകിച്ചും കൈകുഞ്ഞായിരിക്കുമ്പോള്‍ മുലപ്പാല്‍ കൊടുക്കാന്‍ ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കുന്നു. എന്നാൽ, മുലപ്പാൽ ഉപയോഗിച്ച് സോപ്പുകളും ലോഷനുകളും പോലുള്ള സൗന്ദര്യവർദ്ധക വസ്തുക്കളും ഉണ്ടാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു അമേരിക്കൻ യുവതി. മുലപ്പാൽ ഉപയോഗിച്ചുണ്ടാക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമ്മാണത്തിലൂടെ ഇപ്പോൾ സ്വന്തമായി ഒരു ബിസിനസ് തന്നെ ഇവർ ആരംഭിച്ചു കഴിഞ്ഞു.

ബ്രിട്നി എഡ്ഡി (Britni Eddy) എന്ന സ്ത്രീയാണ് തന്‍റെ മുലപ്പാൽ ഉപയോഗിച്ച് ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്.  ഇവർ സോപ്പുകളും ലോഷനുകളും ക്രീമുകളും ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ മുലപ്പാല്‍ ഉപയോഗിച്ച് നിർമ്മിക്കുന്നു. ചര്‍മ്മത്തിന്‍റെ ചുളിവുകൾ അകറ്റാനും തിളക്കം നൽകാനും ചർമ്മത്തെ ചെറുപ്പമാക്കാനും സഹായിക്കുന്നതിനാൽ മുലപ്പാൽ വളരെയധികം ഗുണം ചെയ്യുമെന്ന് ബ്രിട്നി എഡ്ഡി അവകാശപ്പെടുന്നു.  മുലപ്പാല്‍ ഒരു ആന്‍റിഓക്‌സിഡന്‍റായി പ്രവർത്തിക്കുന്നതിനാൽ മുറിവുകളിലും ഇത് ഉപയോഗിക്കാമെന്ന് ഇവർ പറയുന്നു.  ഈ വേറിട്ട ബിസിനസ് സംരംഭത്തിലൂടെ സാമൂഹിക മാധ്യമങ്ങളിലും ഇപ്പോൾ താരമാണ് ഇവർ.

'ദ എക്സോർസിസ്റ്റ്' എന്ന പ്രേത സിനിമയ്ക്ക് ആധാരമായ നാസ എഞ്ചിനീയറുടെ യഥാർത്ഥ ജീവിത കഥ !

സോംബി ലഹരി'യില്‍ മയങ്ങി വീണ് ഫിലാഡൽഫിയ; ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വൈറല്‍ !

അടുത്തിടെ ഒരു മീഡിയ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ, ഈ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ തന്‍റെ മുലപ്പാൽ ഉപയോഗിക്കാനുള്ള ആശയം തനിക്ക് എങ്ങനെ ലഭിച്ചുവെന്ന് ബ്രിട്ട്നി എഡ്ഡി വെളിപ്പെടുത്തി.  ഒരിക്കൽ താൻ മുലപ്പാൽ ഫ്രിഡ്ജിൽ വച്ചപ്പോൾ ഭർത്താവ് ഫ്രിഡ്ജ് ഓണാക്കാൻ മറന്നുപോയതായി അവർ വെളിപ്പെടുത്തി. പിന്നീട്, പാല് നശിച്ചതായി കണ്ടെത്തി.  അത് പാഴാക്കരുതെന്ന് കരുതി, പരീക്ഷണ അടിസ്ഥാനത്തിൽ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളാക്കി മാറ്റാനുള്ള ശ്രമം നടത്തി. അത് വിജയം കാണുകയും സ്വന്തമായി ഒരു ബ്രാൻഡ് തന്നെ ആരംഭിക്കുവാൻ അവരെ സഹായിക്കുകയും ചെയ്തു. 'മമാസ് മാജിക് മിൽക്ക്' (Mama’s Magic Milk) എന്നാണ് ബ്രിട്നിയുടെ ബ്രാൻഡിന്‍റെ പേര്.

ബ്രിട്നിയുടെ അഭിപ്രായത്തിൽ, മുലപ്പാലിൽ ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ ധാരാളം ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ ലോറിക് ആസിഡും അടങ്ങിയിട്ടുണ്ട്, ഇതിന്‍റെ ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തെ തണുപ്പിക്കാൻ സഹായിക്കും. ഒരു സോപ്പിന്‍റെ വില 30 ഡോളർ (2,493 രൂപ).  ക്രീം, ലോഷൻ എന്നിവയുടെ വില 15 ഡോളറാണ് (1,246 രൂപ). ഓൺലൈൻ വഴിയാണ് പ്രധാനമായും ഇവയുടെ വില്പന നടത്തുന്നത്. 

രാജ്യം സമ്പന്നം, പക്ഷേ, വീട്ടുവാടകയില്‍ നിന്നും രക്ഷപ്പെടാന്‍ ജനം 'അതിര്‍ത്തി കടക്കുന്നു' !
 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ