
1973-ൽ പുറത്തിറങ്ങിയ 'ദ എക്സോർസിസ്റ്റ്' (The Exorcist) എന്ന ചിത്രം ഓർമയുണ്ടോ? എക്കാലത്തെയും മികച്ച ഹോളിവുഡ് ഹൊറർ ചിത്രങ്ങളിൽ ഒന്നാണ് ഇന്നും ഈ സിനിമ. വിനോദ ലോകത്ത് ഹൊറർ സിനിമകൾക്ക് പുതിയൊരിടം നേടി കൊടുക്കുന്നതിന് ഈ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ യഥാർത്ഥ ജീവിത കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടായിരുന്നു ഈ സിനിമയുടെ ചിത്രീകരണം. 1949 ൽ 20 ഓളം ഭൂതോച്ചാടന ചടങ്ങുകള്‍ക്ക് വിധേയനായ റൊണാൾഡ് എഡ്വിൻ ഹങ്കെലർ (Roland Edwin Hunkeler) എന്ന 14 വയസ്സുകാരന്‍റെ ജീവിത കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടായിരുന്നു എക്സോർസിസ്റ്റ് എന്ന സിനിമ പിറവി കൊണ്ടത്.
തന്‍റെ പ്രൊഫഷണൽ ജീവിതത്തിൽ, 1960-കളിലെ ചരിത്രപരമായ അപ്പോളോ ബഹിരാകാശ ദൗത്യങ്ങളിൽ ഗണ്യമായ സംഭാവന നൽകിയ റോളണ്ട് എഡ്വിൻ ഹങ്കെലർ, നാസ എഞ്ചിനീയറായി സേവനമനുഷ്ഠിച്ചു. ബഹിരാകാശ വാഹന പാനലുകളെ കൊടും ചൂടിനെ നേരിടാൻ സഹായിക്കുന്ന സാങ്കേതിക വിദ്യയ്ക്ക് ഇതിനിടെ അദ്ദേഹം പേറ്റന്‍റ് നേടിയിരുന്നു. 2001-ലാണ് ഹങ്കെലർ നാസയിൽ നിന്ന് വിരമിക്കുന്നത്. തന്‍റെ 86-ാം ജന്മദിനത്തിന് തൊട്ടുമുമ്പ് 2020-ൽ ഹൃദയസ്തംഭനം മൂലം അദ്ദേഹം അന്തരിച്ചു. കൗതുകകരമെന്നു പറയട്ടെ, ദി എക്സോർസിസ്റ്റ് എന്ന നോവലിന്‍റെ രചയിതാവും സിനിമയുടെ തിരക്കഥാകൃത്തുമായ വില്യം പീറ്റർ ബ്ലാറ്റി, വാഷിംഗ്ടൺ ഡിസിയിലെ ജോർജ്ജ്ടൗൺ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുമ്പോഴാണ് ഹങ്കെലറുടെ പൈശാചിക അനുഭവത്തെക്കുറിച്ച് ആദ്യമായി അറിയുന്നത്.
'സോംബി ലഹരി'യില്‍ മയങ്ങി വീണ് ഫിലാഡൽഫിയ; ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വൈറല്‍ !
1953-ൽ കോട്ടേജ് സിറ്റിയിലെ ഒരു ഇടത്തരം കുടുംബത്തിലാണ് റോളണ്ട് എഡ്വിൻ ഹങ്കെലർ ജനിച്ചത്. 14-ാം വയസ്സിൽ ഹങ്കെലറുടെ കിടപ്പുമുറിയുടെ ഭിത്തികളിൽ നിന്ന് തട്ടലും മുട്ടലും പോലെയുള്ള അസാധാരണമായ ശബ്ദങ്ങൾ കേട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് ഹങ്കെലറുടെ സാന്നിധ്യത്തിൽ അസാധാരണമായ സംഭവങ്ങൾ വീട്ടിൽ അരങ്ങേറി തുടങ്ങി. കുടുംബത്തിന്‍റെ കാര്യങ്ങൾ നോക്കി നടത്തിയിരുന്ന റവറന്‍റ് ലൂഥർ ഷൂൾസ് ഈ സംഭവങ്ങൾ ഡ്യൂക്ക് സർവകലാശാലയിലെ പാരാ സൈക്കോളജി ലബോറട്ടറിയിലേക്ക് എഴുതിയ ഒരു കത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഹങ്കെലറുടെ സാന്നിധ്യത്തിൽ കസേരകൾ നീങ്ങി മാറിയത്, കിടക്കുമ്പോൾ അവന്‍റെ കിടക്ക കുലുങ്ങിയത്, ഹങ്കെലർ സമീപത്തുണ്ടായിരുന്നപ്പോൾ ചുവരിലെ ക്രിസ്തുവിന്‍റെ ചിത്രം അസാധാരണമായ രീതിയില്‍ കുലുങ്ങിയത് തുടങ്ങിയ കാര്യങ്ങളാണ് കത്തിൽ അദ്ദേഹം വിശദീകരിച്ചിരിക്കുന്നത്.
രാജ്യം സമ്പന്നം, പക്ഷേ, വീട്ട് വാടകയില്‍ നിന്നും രക്ഷപ്പെടാന്‍ ജനം 'അതിര്‍ത്തി കടക്കുന്നു' !
അസ്വസ്ഥജനകമായ ഈ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ച ഹങ്കെലറുടെ കുടുംബം ഒടുവിൽ ജെസ്യൂട്ട് പുരോഹിതൻ വില്യം ബൗഡന്‍റെ സഹായം തേടി, ഭൂതോച്ചാടന ചടങ്ങുകൾ നടത്തി. മൂന്ന് മാസത്തിനിടെ, ബൗഡേൺ ഹങ്കെലറിൽ 20 -ലധികം ഭൂതോച്ചാടനങ്ങൾ നടത്തി. ഈ സെഷനുകളിലൊന്നിൽ, 1949 മാർച്ച് 10-ന്, 14 സാക്ഷികളുടെ സാന്നിധ്യത്തിൽ ഹങ്കെലർ ഒരു ട്രാൻസ് പോലെയുള്ള അവസ്ഥയിൽ പ്രവേശിച്ചു, തുടർന്ന് 7 ദിവസങ്ങള്‍ക്ക് ശേഷം മാർച്ച് 21 -ന് ഹങ്കെലറെ സെന്‍റ് ലൂയിസിലെ അലക്സിയൻ ബ്രദേഴ്സ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. 1949 ഓഗസ്റ്റ് 20-ന് ദി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്ന ഒരു ലേഖനത്തിൽ ഇതേകുറിച്ച് പറയുന്നത് റൊണാൾഡ് എഡ്വിൻ ഹങ്കെലർ പൈശാചിക ബന്ധനത്തിൽ നിന്നും ഒരു കത്തോലിക്കാ പുരോഹിതനാൽ മോചിപ്പിക്കപ്പെട്ടു എന്നാണ്. അദ്ദേഹത്തിന്‍റെ ഈ കൗമാരകാല അനുഭവങ്ങളാണ് പിന്നീട് നോവലായും സിനിമയായും പുറത്തിറങ്ങിയത്.