
ഓസ്‌ട്രേലിയയിൽ റോഡിന്‍റെ മധ്യത്തിൽ മുട്ടുകുത്തിയിരുന്ന് പ്രാർത്ഥിച്ച 20 -കാരിയായ അന്താരാഷ്ട്ര വിദ്യാർഥിനിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഡ്രൈവർക്ക് ഉടൻ ജയിൽശിക്ഷയില്ല. ദക്ഷിണ ഓസ്‌ട്രേലിയയിലെ അഡലെയ്ഡിൽ 2025 മേയിൽ നടന്ന സംഭവത്തിൽ ആഷ്‌ടൺ ഫ്രണ്ട് (20) എന്ന യുവാവിനാണ് കോടതി സസ്‌പെൻഡഡ് തടവുശിക്ഷ വിധിച്ചത്. 20 -കാരിയായ സമിയ മാലിക്കിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വിധി പുറത്തുവന്നതോടെ സംഭവം വീണ്ടും ചർച്ചയായി.
2025 മേയ് ആറിന് രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. ഹിൽക്രെസ്റ്റിലെ നോർത്ത് ഈസ്റ്റ് റോഡിന്‍റെ നടുവിൽ സമിയ ഏകദേശം നാല് മിനിറ്റോളം മുട്ടുകുത്തി ഇരുന്നിരുന്നതായി ദക്ഷിണ ഓസ്‌ട്രേലിയൻ ജില്ലാ കോടതി പരിഗണിച്ച സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. അപകടത്തിന് തൊട്ടുമുമ്പ് കൈകൾ പ്രാർഥിക്കുന്നത് പോലുള്ള നിലയിലായിരുന്നുവെന്ന് ജഡ്ജി ആൻ ബാർനെറ്റ് നിരീക്ഷിച്ചു. എന്നാൽ, ആ രാത്രിയിൽ യുവതി റോഡിന് നടുവിൽ ഇരുന്ന് പ്രാർത്ഥിച്ചതിന്‍റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Australian Driver Avoids Jail After Killing Pakistani Student Praying in the Middle of an Adelaide road didn't Stop because he thought he Hit a Kangaroo.
Ashton Jacob Friend has received a suspended prison sentence and a 10-year driving ban after striking and killing 20-year-old Pakistani international student Samia Malik in Adelaide, Australia.
On May 6, 2025, Samia was reportedly kneeling in prayer on North East Road in Hillcrest for almost four minutes when Friend’s car hit her. He continued driving, claiming he thought he had hit a kangaroo.
After learning of the incident through news reports the next day, he realised a person had been struck.
Ashton Friend pleaded guilty to causing death by careless driving and leaving the scene of a fatal accident.
The court heard he was sober and driving below the speed limit, with the judge noting he had approximately 2.25 seconds to react.
He expressed remorse and apologised to Samia’s family, acknowledging that nothing he said could bring her back.
— The News Drill™ (@thenewsdrill) October 12, 2026
കാമുകിയുടെ വീട്ടിൽനിന്ന് മടങ്ങുകയായിരുന്ന ആഷ്‌ടൺ ഫ്രണ്ട് യുവതിയെ ഇടിച്ചശേഷം വാഹനം നിർത്താതെ പോയെന്നാണ് കേസ്. അപകടത്തിൽ ഒരാളെ ഇടിച്ചതായി മനസ്സിലായില്ലെന്നും ശബ്ദം കേട്ടപ്പോൾ മൃഗത്തെയോ റോഡിലെ മറ്റെന്തെങ്കിലുമോ ഇടിച്ചതാകാമെന്നാണ് കരുതിയതെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. കാറിന് കാര്യമായ കേടുപാടുകൾ ഉണ്ടായിരുന്നില്ലെന്നും റിയർവ്യൂ മിററിലൂടെ നോക്കിയിട്ടും യുവതിയെ കണ്ടില്ലെന്നുമാണ് അഭിഭാഷകർ കോടതിയെ അറിയിച്ചത്.
🇦🇺 W nocy 6 maja 2025 r. w Hillcrest pod Adelajdą 19-letni Ashton Friend wracał od dziewczyny. Nie był pod wpływem alkoholu ani narkotyków i nie przekraczał dozwolonej prędkości. Nagle uderzył w coś pośrodku drogi. Nie zatrzymał się, bo myślał, że uderzył kangura. Ale to nie był kangur tylko 20-letnia pakistańska studentka Samia Malik. Klęczała na środku jezdni w pozycji modlitewnej przez ok. 4 minuty. Kierowca miał 2,25 sekundy od momentu, gdy światła ją oświetliły do zderzenia. Wyrok niżej ⤵️
— Adam Gwiazda (@delestoile) October 12, 2026
പിന്നീട് സമിയയുടെ മരണത്തെക്കുറിച്ചുള്ള വാർത്തകൾ കണ്ടപ്പോഴാണ് ആഷ്‌ടൺ ഫ്രണ്ട്, സംഭവത്തിൽ തന്‍റെ പങ്ക് തിരിച്ചറിഞ്ഞതെന്നാണ് കോടതിയിൽ അറിയിച്ചത്. അപകടസമയത്ത് ആഷ്‌ടൺ ഫ്രണ്ട് മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിരുന്നില്ലെന്നും അമിതവേഗത്തിലായിരുന്നില്ലെന്നും കോടതി കേട്ടു. അപകടമുണ്ടാക്കിയതിലും സംഭവസ്ഥലത്ത് വാഹനം നിർത്താതെ പോയതിലും ആഷ്‌ടൺ കുറ്റം സമ്മതിച്ചിരുന്നു. ഒരാഴ്ചയ്ക്കുശേഷമാണ് പൊലീസ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
സമിയയുടെ മരണത്തിൽ ആഷ്‌ടൺ ഫ്രണ്ട് ആത്മാർഥമായി ഖേദം പ്രകടിപ്പിക്കുകയും കുടുംബത്തോട് മാപ്പുപറയുകയും ചെയ്തു. അതേസമയം, മറ്റ് വാഹനങ്ങൾ നടുറോഡിൽ പ്രർത്ഥിക്കുകയായിരുന്ന യുവതിയെ ഒഴിവാക്കി കടന്നുപോയതും പിന്നിലുണ്ടായിരുന്ന പൊലീസ് വാഹനം ഇടിക്കാതെ നിർത്തിയതും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. അപകടത്തിൽ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞശേഷവും പ്രതി സ്വമേധയാ പൊലീസിനെ സമീപിച്ചില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. കോടതി ആഷ്‌ടൺ ഫ്രണ്ടിന് ഒരു വർഷവും മൂന്ന് മാസവും 29 ദിവസവും തടവുശിക്ഷ വിധിച്ചെങ്കിലും പിന്നീട് അത് സസ്‌പെൻഡ് ചെയ്തു. അതേസമയം എട്ട് മാസത്തെ നോൺ-പരോൾ കാലയളവും രണ്ട് വർഷത്തെ നല്ലനടപ്പ് വ്യവസ്ഥയും വിധിയുടെ ഭാഗമാണ്. അതിനാൽ ഇയാൾക്ക് ഉടനെ ജയിലിൽ പോകേണ്ടിവരില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.