
ജർമനിയിലെ കൊളോൺ നഗരത്തിൽ 16 വയസ്സുകാരിയെ റോബോട്ടിനെ ഉപയോഗിച്ച് ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ തത്സമയം സംപ്രേഷണം ചെയ്തതായും റോബോട്ടിന്‍റെ ഉടമയായ 16 -കാരനും 19 -കാരനായ കൂട്ടാളിയെയും ദൃശ്യങ്ങൾ ചിത്രീകരിച്ച് കമന്‍ററി നൽകിയതായും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ഞായറാഴ്ച (ഓക്. 11 ന്) അർധരാത്രിയോടടുത്താണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ജർമ്മനിയിലെ ഹോഹൻസോളേൺറിങ് (Hohenzollernring) മേഖലയിലെ ഫാസ്റ്റ് ഫുഡ് റസ്റ്ററന്‍റിന് പുറത്ത് സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്നു പെൺകുട്ടി. ഇതിനിടെ ചുവപ്പും സ്വർണനിറവും കലർന്ന, ഏകദേശം 1.2 മീറ്റർ ഉയരമുള്ള ഹ്യൂമനോയിഡ് റോബോട്ട് പിന്നിലൂടെ സമീപിച്ച് പെൺകുട്ടിയുടെ നിതംബത്തിൽ സ്പർശിക്കുകയും ശരീരത്തോട് ചേർന്ന് ലൈംഗിക ചേഷ്ടകൾക്ക് സമാനമായ ചലനങ്ങൾ നടത്തുകയും ചെയ്തെന്നാണ് പൊലീസിന്‍റെ വിശദീകരണം.
GERMANY: ROBOT SUSPECTED OF SEXUALLY ASSAULTING TEENAGER IN COLOGNE…
A roughly 1.2-meter-tall (3.9-foot) humanoid robot allegedly touched a 16-year-old girl on the buttocks and made thrusting movements outside a fast-food restaurant in central Cologne during the night of October 10–11.
According to Cologne police, the robot approached the girl from behind shortly before midnight. Its 16-year-old owner and his 19-year-old companion allegedly filmed the incident and livestreamed it on social media.
Police later located the two suspects and found the robot in the trunk of a car. The robot and two mobile phones were seized as evidence.
Investigators are examining how the robot was operating at the time and whether its movements were deliberately controlled. The two suspects are under investigation on suspicion of an offence described under German law as insult on a sexual basis. The circumstances remain under investigation.
Source: Cologne Police
— Drone Wars (@Drone_Wars_) October 12, 2026
സംഭവത്തെത്തുടർന്ന് പെൺകുട്ടി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് നഗരാതിർത്തിയിൽ വച്ച് സംശയം തോന്നിയ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തു. ഇവർ സഞ്ചരിച്ചിരുന്ന ഫോക്‌സ്‌വാഗൺ കാറിന്‍റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിൽ റോബോട്ടിനെ കണ്ടെത്തി. വെഗ്‌ബെർഗ് സ്വദേശിയായ 16 -കാരനാണ് റോബോട്ടിന്‍റെ ഉടമയെന്ന് പൊലീസ് പറയുന്നു. ഇയാളും 19 -കാരനായ സുഹൃത്തും ചേർന്ന് സംഭവത്തിന്‍റെ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ ലൈവായി സംപ്രേഷണം ചെയ്യുകയും കമന്‍ററി നൽകുകയും ചെയ്തെന്നാണ് ആരോപണം.
അന്വേഷണത്തിന്‍റെ ഭാഗമായി റോബോട്ടും പ്രതികളുടേതെന്ന് കരുതുന്ന രണ്ട് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. റോബോട്ട് സംഭവ സമയത്ത് എങ്ങനെയാണ് പ്രവർത്തിച്ചതെന്നും അതിന്‍റെ ചലനങ്ങൾ ആരെങ്കിലും മനഃപൂർവം നിയന്ത്രിച്ചിരുന്നോയെന്നും ക്രിമിനൽ അന്വേഷണവിഭാഗം പരിശോധിച്ചുവരികയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രായപൂർത്തിയാകാത്തെ പെൺകുട്ടിക്ക് നേരെയുള്ള ലൈംഗിക സ്വഭാവത്തിലുള്ള അതിക്രമം സംബന്ധിച്ച കേസിലാണ് അന്വേഷണം പുരോഗമിക്കുന്നത്. റോബോട്ടിന്‍റെ പ്രവർത്തനം, സംഭവത്തിൽ ഉൾപ്പെട്ടവരുടെ പങ്ക്, ദൃശ്യങ്ങളുടെ സംപ്രേഷണം എന്നിവയിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നും പോലീസ് പറയുന്നു.