രാവിലെ ഉറക്കമുണർന്നപ്പോൾ പുതപ്പിനടിയിൽ മൂർഖൻ പാമ്പ്; പേടിച്ചുവിറച്ച് ഓടിയൊളിച്ച് വീട്ടുടമസ്ഥൻ

Published : Nov 05, 2022, 02:00 PM ISTUpdated : Nov 05, 2022, 04:54 PM IST
രാവിലെ ഉറക്കമുണർന്നപ്പോൾ പുതപ്പിനടിയിൽ മൂർഖൻ പാമ്പ്; പേടിച്ചുവിറച്ച് ഓടിയൊളിച്ച് വീട്ടുടമസ്ഥൻ

Synopsis

രാവിലെ ആറുമണിയോടെയാണ് അയാൾ ഉറക്കം ഉണർന്നത്. എഴുന്നേറ്റിരുന്ന് പുതപ്പ് ദേഹത്തു നിന്ന് മാറ്റിയപ്പോൾ പുതപ്പിനിടയിൽ മറ്റ് എന്തോ കൂടി തടയുന്നതായി അയാൾക്ക് തോന്നി. പുതപ്പ് വിടർത്തി നോക്കിയ ആ മനുഷ്യൻ അലറി കരഞ്ഞുകൊണ്ട് പുതപ്പ് വലിച്ചെറിഞ്ഞു.

പാമ്പുകൾ ചില്ലറക്കാരല്ല. നമ്മൾ പ്രതീക്ഷിക്കാത്ത സമയത്ത് പ്രതീക്ഷിക്കാത്ത സ്ഥലത്ത്  ഒളിച്ചിരിക്കാൻ മിടുക്കരാണ് ഇവർ. അപ്രതീക്ഷിതമായ ഇത്തരം കണ്ടുമുട്ടലുകൾ പലപ്പോഴും നമ്മളെ  ഭയചകിതരാക്കി മാറ്റും. ഇത്തരത്തിൽ വീടിനുള്ളിലും എന്തിനേറെ പറയുന്നു കട്ടിലിൽ നിന്നു പോലും പാമ്പുകളെ പിടികൂടിയിട്ടുണ്ട്. ചില സ്ഥലങ്ങളിൽ പാമ്പുകളെ കാണുമ്പോൾ പലപ്പോഴും നമ്മൾ അത്ഭുതപ്പെട്ടു പോകും. ഇത് എപ്പോൾ എവിടെ നിന്ന് വന്നു എന്ന് തോന്നി പോവുകയും ചെയ്യും. 

സ്വപ്നത്തിൽ പോലും പാമ്പുകൾ വന്നാൽ പേടിച്ചു വിറക്കുന്ന നമ്മൾ ഒരു രാത്രി മുഴുവനും ഒരേ പുതപ്പിനുള്ളിൽ പാമ്പിനൊപ്പമാണ് ഉറങ്ങിയത് എന്നറിയുമ്പോൾ എന്തായിരിക്കും അവസ്ഥ. ജീവൻ പോകാതിരുന്നാൽ ഭാഗ്യം അല്ലേ? അത്തരത്തിൽ ഒരു ഭീകരമായ അവസ്ഥയാണ് കഴിഞ്ഞദിവസം മധ്യപ്രദേശിലെ സിറോഞ്ജ ഗ്രാമത്തിലെ ഒരു വീട്ടുടമസ്ഥന് ഉണ്ടായത്. രാവിലെ ഉറക്കം ഉണർന്നപ്പോൾ പുതപ്പിനിടയിൽ തന്നോടൊപ്പം ഒരു കരിമൂർഖനെ കണ്ട് പേടിച്ചുവിറച്ച വീട്ടുടമ ഓടി ഒളിച്ചു. പിന്നീട് ഒരു പാമ്പുപിടുത്തക്കാരന്റെ സഹായത്തോടെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ പാമ്പിനെ പിടികൂടിയത്.

രാവിലെ ആറുമണിയോടെയാണ് അയാൾ ഉറക്കം ഉണർന്നത്. എഴുന്നേറ്റിരുന്ന് പുതപ്പ് ദേഹത്തു നിന്ന് മാറ്റിയപ്പോൾ പുതപ്പിനിടയിൽ മറ്റ് എന്തോ കൂടി തടയുന്നതായി അയാൾക്ക് തോന്നി. പുതപ്പ് വിടർത്തി നോക്കിയ ആ മനുഷ്യൻ അലറി കരഞ്ഞുകൊണ്ട് പുതപ്പ് വലിച്ചെറിഞ്ഞു. ഭയന്ന് പുറത്തേക്കിറങ്ങി ഓടിയ ഇയാൾ നാട്ടുകാരോട് വിവരം പറഞ്ഞു. ഉടൻതന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ പാമ്പ് പിടുത്തക്കാരനെ വിവരം അറിയിച്ചു. പാമ്പുപിടുത്തക്കാരൻ മുറിയിൽ പരിശോധന നടത്തുമ്പോഴും പുതപ്പിനടിയിൽ സുഖനിദ്രയിൽ ആയിരുന്നു കരിമൂർഖൻ.

പുതപ്പിനടിയിൽ നിന്നും പാമ്പുപിടുത്തക്കാരൻ കരിമൂർഖനെ പിടിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. തൻറെ സുഖനിദ്ര തടസ്സപ്പെടുത്തിയതിൽ ആയിരിക്കണം നല്ല കലിപ്പിലാണ് വീഡിയോയിൽ പാമ്പിനെ കാണാൻ കഴിയുന്നത്. പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ നിരവധി തവണ പാമ്പ് പത്തിവിടർത്തി ആക്രമിക്കാൻ ശ്രമിക്കുന്നതും ഒടുവിൽ പിടികൂടി വീടിന് പുറത്തേക്ക് കൊണ്ടു വരുമ്പോൾ വീണ്ടും വീടിനകത്തേക്ക് ഇഴഞ്ഞു കയറാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. എന്തായാലും കുറച്ചധികം സമയത്തെ പരിശ്രമത്തിന് ഒടുവിലാണ് കരിമൂർഖൻ പാമ്പുപിടുത്തക്കാരനെ അനുസരിച്ച് തുടങ്ങിയത്.

കരിമൂർഖൻ പാമ്പുകൾ വംശനാശഭീഷണി നേരിടുന്നവയല്ല, ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ സാധാരണമാണ്. ഈ മൂർഖൻ പാമ്പുകൾ മാരകമായ വിഷമുള്ളവയാണ്.

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ