ചായക്കടക്കാരനും സാരസ കൊക്കും തമ്മില്‍ സൗഹൃദം; പിന്നാലെ കേസെടുത്ത് വനം വകുപ്പ് !

Published : Jul 21, 2023, 10:53 AM ISTUpdated : Jul 21, 2023, 10:54 AM IST
ചായക്കടക്കാരനും സാരസ കൊക്കും തമ്മില്‍ സൗഹൃദം; പിന്നാലെ കേസെടുത്ത് വനം വകുപ്പ് !

Synopsis

'ഏതാണ്ട് ഒരു വര്‍ഷം മുമ്പ് ഗ്രാമത്തിലെ കര്‍ഷക തൊഴിലാളികള്‍ക്ക് വയലില്‍ നിന്നും സാധാരണയില്‍ കൂടുതല്‍ വലിപ്പമുള്ള രണ്ട് മുട്ടകള്‍ ലഭിച്ചു. അവരത് താറാവിന്‍റെതാണെന്ന് കരുതി അടവച്ച് വിരിയിച്ചു. പക്ഷേ, മുട്ട വിരിഞ്ഞ് വന്നത് സാരസക്കൊക്കുകള്‍. ഒന്ന് അതിജീവിച്ചില്ല, രണ്ടാമത്തേത് വളര്‍ന്നു. അവന്‍ പറക്കാറായപ്പോള്‍ നാട്ടുകാര്‍ തുറന്ന് വിട്ടു.....' നാട്ടുകാര്‍ പറയുന്നു. 


യുപിയിലെ അമേഠി ജില്ലയിലെ ജാമോ ഡെവലപ്‌മെന്‍റ് ബ്ലോക്കിലെ മണ്ട്ക ഗ്രാമക്കാരനായ ആരിഫ് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വാര്‍ത്തകളില്‍ ഇടം തേടിയത്, അദ്ദേഹവും ഒരു സാരസ കൊക്കും തമ്മിലുടലെടുത്ത അസാധാരണമായ ഒരു സൗഹൃദത്തില്‍ നിന്നായിരുന്നു. പിന്നാലെ വനംവകുപ്പ് ആരിഫിനെതിരെ കേസെടുത്ത് സാരസ കൊക്കിനെ കൂട്ടിലുമാക്കി. സമാനമായ ഒരു സംഭവം കഴിഞ്ഞ ദിവസങ്ങളില്‍ യുപിയില്‍ വീണ്ടും അരങ്ങേറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തവണ യുപിയിലെ തന്നെ ബസ്തി ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നാണെന്ന് മാത്രം. ഒരു ചായക്കടക്കാരനും സാരസ കൊക്കും (Sarus crane) തമ്മിലുള്ള സൗഹൃദമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ചായക്കടക്കരനിലൂടെ കൊക്ക് നാട്ടുകാരോടൊക്കെ ഇണങ്ങി. അവന്‍  ഗ്രാമീണരുടെ വീടുകളിലേക്ക് ചെന്നു അവിടെ നിന്നും ഭക്ഷണം കഴിച്ചു. ഇതിന്‍റെയൊക്കെ വീഡിയോകള്‍ വാട്സാപ്പുകളിലൂടെ പ്രചരിച്ചപ്പോള്‍ വനം വകുപ്പ് കാര്യമറിഞ്ഞെത്തി. കൊക്കിനെ പിടികൂടി കൂട്ടിലാക്കാനുള്ള സ്ഥലം തേടുകയാണ് വനംവകുപ്പെന്ന് റിപ്പ‍ോര്‍ട്ടുകള്‍ പറയുന്നു. 

'മൂന്ന് മാസം മുമ്പ് ഒരു ദിവസം അതിരാവിലെ ചായക്കട തുറന്നപ്പോള്‍ ആദ്യത്തെ ആളായെത്തിയത് കൊക്കായിരുന്നു.  വേറുതെ ഒന്ന് വിളിച്ചു നോക്കിയതാണ് അത് കടയിലേക്ക് കയറി. പിന്നെ അവിടുണ്ടായിരുന്ന ഭക്ഷണം നല്‍കി. പിന്നെപ്പിന്നെ വിശക്കുമ്പോഴൊക്കെ അവന്‍ കടയിലേക്ക് വന്നു. അപ്പോഴൊക്കെ ഉള്ളത് കൊടുത്തു. കട പൂട്ടിയിറങ്ങുമ്പോള്‍ തനിക്കൊപ്പം ഗ്രാമത്തിലേക്ക് വന്നു. മറ്റുള്ളവരുടെ വീടികളില്‍ നിന്നും ലഭിച്ചതെന്തും കഴിക്കും.' എന്നാണ് ഗ്രാമത്തിലെ ചായക്കച്ചവടക്കാരനായ ഭഗവതി ലോഹർ പറയുന്നത്. എന്നാല്‍ നാട്ടുകാര്‍ക്ക് മറ്റൊരു കഥ കൂടി പറയാനുണ്ട്. 

തീരത്തോട് ചേര്‍ന്ന് നീന്തിക്കളിക്കുന്ന പിങ്ക് നിറത്തിലുള്ള ഡോള്‍ഫിന്‍റെ വീഡിയോ വൈറല്‍ !

വിമാനത്തില്‍ വച്ച് 10,000 അടി ഉയരത്തിൽ പൈലറ്റിന്‍റെ വിവാഹാഭ്യര്‍ത്ഥനയുടെ വീഡിയോ വൈറല്‍ !

'ഏതാണ്ട് ഒരു വര്‍ഷം മുമ്പ് ഗ്രാമത്തിലെ കര്‍ഷക തൊഴിലാളികള്‍ക്ക് വയലില്‍ നിന്നും സാധാരണയില്‍ കൂടുതല്‍ വലിപ്പമുള്ള രണ്ട് മുട്ടകള്‍ ലഭിച്ചു. അവരത് താറാവിന്‍റെതാണെന്ന് കരുതി അടവച്ച് വിരിയിച്ചു. പക്ഷേ, മുട്ട വിരിഞ്ഞ് വന്നത് സാരസക്കൊക്കുകള്‍. ഒന്ന് അതിജീവിച്ചില്ല, രണ്ടാമത്തേത് വളര്‍ന്നു. അവന്‍ പറക്കാറായപ്പോള്‍ നാട്ടുകാര്‍ തുറന്ന് വിട്ടു.. ഇന്ന്, ഭഗവതി ലോഹറിനെ തേടിയെത്തിയത് ആ കൊക്കാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാര്യമെന്തായാലും നാട്ടുകാരോടൊപ്പമുള്ള സാരസക്കൊക്കിന്‍റെ കറക്കം വനം വകുപ്പിന് അത്ര പിടിച്ചിട്ടില്ല. അവര്‍ കേസെടുത്ത് കഴിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊക്കിനെ പിടികൂടിയാല്‍ പാര്‍പ്പിക്കാനുള്ള കൂട് സ്ഥാപിക്കാനൊരിടം തപ്പി നടക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ