ഒരു അവിസ്മരണീയ വിവാഹാഭ്യര്‍ത്ഥന കഴിഞ്ഞ ദിവസം 10,000 അടി ഉയരത്തില്‍ വച്ച് നടന്നു. ഈ വിവാഹാഭ്യര്‍ത്ഥനയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
ചിലര്‍ തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളെ അവിസ്മരണീയമാക്കാനായി അസാധാരണമായ കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. പ്രത്യേകിച്ചും പ്രണായഭ്യര്‍ത്ഥന, വിവാഹാഭ്യര്‍ത്ഥന തുടങ്ങിയ കാര്യങ്ങളിലാണ് ഇത്തരത്തില്‍ അവിസ്മരണീയമാക്കാന്‍ ആളുകള്‍ പ്രത്യേക താത്പര്യം കാണിക്കുന്നത്. കടല്‍ത്തീരത്ത്, കടലിന് അടിയില്‍, വധുവിനെ തട്ടിക്കൊണ്ട് പോയി.... അങ്ങനെ പല കാര്യങ്ങളിലൂടെയാണ് ആളുകള്‍ ഇത്തരം ദിവസങ്ങള്‍ അവിസ്മരണീയമാക്കുന്നത്. അത്തരത്തില്‍ ഒരു അവിസ്മരണീയ വിവാഹാഭ്യര്‍ത്ഥന കഴിഞ്ഞ ദിവസം 10,000 അടി ഉയരത്തില്‍ വച്ച് നടന്നു. ഈ വിവാഹാഭ്യര്‍ത്ഥനയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
വിമാനത്തിനുള്ളിൽ യാത്രക്കാർ ഇരിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ പൈലറ്റ് ക്യാപ്റ്റൻ മർഫി എന്ന് പരിചയപ്പെടുത്തിയ ശബ്ദം ഇന്‍റര്‍കോമിലൂടെ ഒരു അറിയിപ്പ് നടത്തുന്നു. വിമാനം 10,000 അടി ഉയരത്തിലാണെന്നും യാത്രക്കാര്‍ക്ക് അവരുടെ സെൽഫോൺ സ്വിച്ച് ഓൺ ചെയ്യാമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പിന്നീട് സീറ്റ് നമ്പര്‍ 29 സിയില്‍ ഒറ്റയ്ക്കിരിക്കുന്ന പെണ്‍കുട്ടി തന്‍റെ കാമുകി വനേസയാണെന്നും ഇന്ന് അവളുടെ ജന്മദിനമായതിനാല്‍ അവള്‍ക്ക് ജന്മദിനാശംസകള്‍ നേരാനും ആവശ്യപ്പെടുന്നു. തുടര്‍ന്ന് തന്‍റെ കാമുകിക്ക് താന്‍ ഒരു സര്‍പ്രൈസ് ഒരുക്കിയിട്ടുണ്ടെന്നും അതിനായി യാത്രക്കാരുടെ സഹായം വേണമെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ, വിമാനത്തിലെ യാത്രക്കാര്‍ ചില കടലാസുകള്‍ എടുക്കുന്നു. അവര്‍ ഒരു വരിയായി പെണ്‍കുട്ടിയുടെ പുറകില്‍ നില്‍ക്കുമ്പോള്‍ ആ കടലാസുകളില്‍ 'നിങ്ങള്‍ എന്നെ വിവാഹം കഴിക്കാമോ?' എന്ന് എഴുതിയിരിക്കുന്നത് കാണാം. പിന്നാലെ വനേസയ്ക്ക് അവരുടെ സീറ്റ് പോക്കറ്റില്‍ നിന്നും ഒരു സന്ദേശം ലഭിച്ചു. അത് അവള്‍ ഉറക്കെ വായിക്കുന്നു. തങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയ അതേ വിമാനത്തില്‍ അതേ സീറ്റിലാണ് വനേസ ഇരിക്കുന്നതെന്ന് സന്ദേശത്തില്‍ പറയുന്നു.
അദിതി ത്രിപാഠി, വയസ് 10; ഒരു സ്കൂള്‍ ദിനം പോലും നഷ്ടമാകാതെ ഇതിനകം സന്ദര്‍ശിച്ചത് 50 രാജ്യങ്ങള്‍ !
മാലിന്യ കൂമ്പാരത്തില്‍ നിന്ന് എടുത്ത ഫ്രഞ്ച് ഫ്രൈസ് വിളമ്പിയതിന് ബർഗർ കിംഗ് ജീവനക്കാരി അറസ്റ്റിൽ !
പിന്നാലെ പൈലറ്റ് വനേസയ്ക്ക് മുന്നിലെത്തുകയും മുട്ടുകുത്തി നിന്ന് ഒരു വിവാഹ മോതിരം അവള്‍ക്ക് നീട്ടുകയും ചെയ്യുന്നു. സന്തോഷത്തോടെ ചുറ്റുമുള്ളവരുടെ കരഘോഷത്തിനിടെ വനേസ തന്‍റെ സമ്മതം അറിയിക്കുന്നു. 𝐓𝐚𝐤𝐞 𝐢𝐭 𝐞𝐚𝐬𝐲 𝐤𝐫𝐢𝐬𝐡𝐧𝐚•㉨ എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കുവച്ച വീഡിയോ അതിനകം മൂന്നര ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റെഴുതാനെത്തിയത്. "എനിക്ക് ഈ വരി ഇഷ്ടമാണ്... നിങ്ങൾ എന്‍റെ കോപൈലറ്റാണ് വായുവിൽ അല്ല, യഥാർത്ഥ ജീവിതത്തിൽ... നിങ്ങളുടെ പ്രണയിനിയോട് ശുദ്ധമായ സ്നേഹം പ്രകടിപ്പിക്കാൻ അത് മതി.. ക്യൂട്ട് വീഡിയോ." ഒരു കാഴ്ചക്കാരനെഴുതി. “ഇത് വളരെ ആരോഗ്യകരമാണ്. ഞാൻ കരയുകയായിരുന്നു.” മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. എന്നാല്‍ വീഡിയോ വ്യാജമാണെന്നും ശ്രദ്ധനേടുന്നതിനായി കൃത്രിമമായി സൃഷ്ടിച്ചതാണെന്നും ചിലര്‍ എഴുതി.
