40 ശതമാനം പേരുടെ ജോലി പോകും; എഐ 'പണി തരു'മെന്ന് ഐഎംഎഫും !

Published : Jan 16, 2024, 01:33 PM ISTUpdated : Jan 16, 2024, 01:37 PM IST
40 ശതമാനം പേരുടെ ജോലി പോകും; എഐ 'പണി തരു'മെന്ന് ഐഎംഎഫും !

Synopsis

ലോകമെങ്ങും 49 ശതമാനം തൊഴിലുകളെ ബാധിക്കുമ്പോള്‍ വികസികത രാജ്യങ്ങളില്‍ ഇത് 60 ശതമാനമായി ഉയരും. ഒപ്പം ലോകമെങ്ങും അസമത്വം കൂടുതല്‍ ശക്തമാകുമെന്നും ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിയേവ പറയുന്നു. 

ത് എഐയുടെ (നിര്‍മ്മിത ബുദ്ധി) കാലമാണ്. ടെക്സറ്റ്, ഫോട്ടോ, വീഡിയോ എന്ന് തുടങ്ങി ഡീപ് ഫേയ്ക്ക് വീഡിയോവരെ എത്തി നില്‍ക്കുന്നു എഐയുടെ വളര്‍ച്ച. കമ്പ്യൂട്ടറുകളുടെ വരവിന്‍റെ കാലത്ത് കമ്പ്യൂട്ടറുകള്‍ മനുഷ്യന്‍റെ ജോലി കളയുമെന്ന പ്രചാരണം കേരളത്തിലെന്നത് പോലെ ലോകമെങ്ങും ശക്തമായിരുന്നു. എന്നാല്‍, കമ്പ്യൂട്ടറുകള്‍ മനുഷ്യന്‍റെ ജോലി ഭാരം കുറയ്ക്കുകയും വിവരങ്ങള്‍ ഞൊടിയിടിയില്‍ ലോകമെങ്ങുമെത്തിച്ച് കാര്യങ്ങള്‍ വളരെ വേഗത്തിലാക്കുകയാണ് ചെയ്തത്. തുടര്‍ന്ന് സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്ക്ക് പിന്നാലെ എഐ എന്ന നിര്‍മ്മിത ബുദ്ധിയുടെ കാലത്തിലേക്ക് നമ്മള്‍ കടന്നു. വീണ്ടും പഴയ ആശങ്ക ലോകമെങ്ങും ഉയര്‍ന്നു. എഐ മനുഷ്യന്‍റെ തൊഴില്‍ നഷ്ടപ്പെടുത്തുമോ എന്ന അതേ ആശങ്ക. എന്നാല്‍, ഇപ്പോള്‍ അന്താരാഷ്ട്രാ നാണയ നിധി (International Monetary Fund) പറയുന്നത്, ആ ആശങ്കയില്‍ കാര്യമുണ്ടെന്നാണ്. വെറും കാര്യമല്ല. എഐ ലോകമെങ്ങുമുള്ള 40 ശതമാനം തൊഴിലുകളെ ബാധിക്കുമെന്നാണ് ഇപ്പോള്‍ ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിയേവയാണ് പറയുന്നത്. 

ക്രിസ്റ്റലീന ജോര്‍ജിയേ മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടി എടുത്ത് പറഞ്ഞു. എഐ ലോകമെങ്ങും കൂടുതല്‍ സാമൂഹിക സംഘര്‍ഷങ്ങള്‍ക്ക് വഴിതുറക്കും മുമ്പ് ലോകത്തെ നയരൂപകര്‍ത്താക്കള്‍ വിഷയത്തില്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. 'വിഷമകരമായ പ്രവണത'യാണ് ലോകത്ത് രൂപപ്പെട്ടിരിക്കുന്നതെന്നും ക്രിസ്റ്റലീന പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഐഎ, മിക്ക സാഹചര്യങ്ങളും അസമത്വം കൂടുതല്‍ ശക്തമാക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. മാത്രമല്ല, വികസിത സമ്പദ് വ്യവസ്ഥകളിലെ 60 ശതമാനത്തോളം തൊഴിലവസരങ്ങളെ നിര്‍മ്മിത ബുദ്ധി സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. അതേസമയം പകുതിയോളം തൊഴിലുകള്‍ക്ക് എഐയില്‍ നിന്ന് പ്രയോജനം ലഭിക്കുമെന്നും ഇത് തൊഴിലാളികളുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

'ഇതാണ് സ്മാര്‍ട്ട് സിറ്റി'; ജലാശയത്തിന് നടുവിലൂടെയുള്ള ഒരു സൈക്കിള്‍ സഫാരിയുടെ വൈറല്‍ വീഡിയോ !

'ഇത് കാടിന്‍റെ നികുതി'; ടയര്‍ പഞ്ചറായ ട്രക്കില്‍ നിന്നും ഓറഞ്ച് എടുത്ത് കഴിക്കുന്ന ആനക്കൂട്ടത്തിന്‍റെ വീഡിയോ !

കൂടുതല്‍ അറിവും തൊഴില്‍‌പരിശീലനവും ആവശ്യമായ തൊഴിലുകളെയാകും എഐ നേരിട്ട് ബാധിക്കുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളിലും അവികസിക രാജ്യങ്ങളിലും ഐഎയുടെ പ്രത്യാഘാതങ്ങള്‍ വളരെ വൈകി മാത്രമേ അനുഭവപ്പെടൂ. വികസ്വര രാജ്യങ്ങളില്‍ എഐയുടെ പ്രത്യാഘാതങ്ങള്‍ വൈകിയേ എത്തൂ എന്നത് പോലെ എഐയുടെ ഗുണഫലങ്ങളും വികസ്വര രാജ്യങ്ങളില്‍ ആദ്യകാലത്ത് കുറവായിരിക്കുമെന്നും ക്രീസ്റ്റലീന പറയുന്നു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ ആഗോള ബിസിനസ്, രാഷ്ട്രീയ നേതാക്കളുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ക്രിസ്റ്റീന. ചാറ്റ് ജിപിടിയുടെ ഉപയോഗവും ഡീപ് ഫേക്ക് വീഡിയോകളും വര്‍ദ്ധിച്ചതോടെ എഐയെ ഇന്ന് ലോകമെങ്ങും സംശയത്തോടെയാണ് കാണുന്നത്. എഐയുടെ ഉപയോഗം നിയന്ത്രിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും ലോകമെങ്ങും നടക്കുന്നു. യൂറോപ്യൻ യൂണിയന്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടപ്പോള്‍ ചൈന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സംബന്ധിച്ച ലോകത്തിലെ ആദ്യത്തെ ദേശീയ നിയന്ത്രണങ്ങള്‍ക്ക് തുടക്കമിട്ടു. എഐ സംബന്ധിച്ച സുരക്ഷാ വിവരങ്ങള്‍ കൈമാറാന്‍ ഡവലപ്പര്‍മാരോട് യുഎസും നിര്‍ദ്ദേശിച്ച് കഴിഞ്ഞു. യുകെ അടുത്തമാസം ഒരു എഐ സേഫ്റ്റി ഉച്ചകോടിക്ക് തുടക്കം കുറിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

'ഇതെന്തോന്നെന്ന്!' നിയന്ത്രണങ്ങൾ കർശനം പക്ഷേ, അടല്‍ സേതു മുംബൈക്കാർക്ക് പിക്നിക്ക് സ്പോട്ടെന്ന് സോഷ്യൽ മീഡിയ !


 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ