വിളവെടുത്ത ഓറഞ്ചുമായി പോവുകയായിരുന്ന ഒരു ട്രക്കിന്‍റെ ടയറുകള്‍ ദക്ഷിണാഫ്രിക്കയിലെ ഒരു വിദൂര പ്രദേശത്ത് വച്ച് പഞ്ചറായി. ഡ്രൈവര്‍മാര്‍ അത് നന്നാക്കാന്‍ നോക്കുന്നതിനിടെയായിരുന്നു സംഭവം. 


രിമ്പുമായി പോകുന്ന ലോറികള്‍ തടഞ്ഞ് നിര്‍ത്തി കരിമ്പുമായി മടങ്ങുന്ന ആനകളുടെ വീഡിയോകള്‍ നേരത്തെ കര്‍ണ്ണാട - തമിഴ്നാട് അതിര്‍ത്തികളില്‍ നിന്നും പുറത്ത് വന്നിരുന്നു. ഏറ്റവും ഒടുവിലായി ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഒരു വീഡിയോയില്‍ ടയര്‍ പഞ്ചറായി റോഡില്‍ കിടക്കുന്ന ഒരു വലിയ ട്രക്കില്‍ നിന്നും ഒരു കൂട്ടം ആനകള്‍ ഓറഞ്ച് എടുത്ത് കഴിക്കുന്ന സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. വിളവെടുത്ത ഓറഞ്ചുമായി പോവുകയായിരുന്ന ഒരു ട്രക്കിന്‍റെ ടയറുകള്‍ ദക്ഷിണാഫ്രിക്കയിലെ ഒരു വിദൂര പ്രദേശത്ത് വച്ച് പഞ്ചറായി. ഡ്രൈവര്‍മാര്‍ അത് നന്നാക്കാന്‍ നോക്കുന്നതിനിടെയായിരുന്നു സംഭവം. 

ആനക്കൂട്ടം തുമ്പിക്കൈ കൊണ്ട് ട്രക്കില്‍ നിന്നും ഓറഞ്ചുകളെടുത്ത് തിന്നുമ്പോള്‍ ട്രക്കിന്‍റെ ഡ്രൈവര്‍മാര്‍ ടയര്‍ മാറ്റിയിടാന്‍ ശ്രമിക്കുന്നതും കാണാം. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ തമാശകളുമായെത്തി. ഒരു കാഴ്ചക്കാരനെഴുതിയത് "ആ ട്രക്ക് കേടായതല്ല. ആനകൾ അത് അട്ടിമറിച്ചതാണ്. ഇതെല്ലാം ഒരു പദ്ധതിയുടെ ഭാഗമായിരുന്നു," എന്നായിരുന്നു. എന്നാല്‍ മറ്റൊരു കാഴ്ചക്കാരന്‍ പറഞ്ഞത്, 'ഇത് കൊള്ളയല്ല, അവര്‍ കാട്ടു നികുതി ശേഖരിക്കുകയാണ്.' എന്നായിരുന്നു.

'ഇതെന്തോന്നെന്ന്!' നിയന്ത്രണങ്ങൾ കർശനം പക്ഷേ, അടല്‍ സേതു മുംബൈക്കാർക്ക് പിക്നിക്ക് സ്പോട്ടെന്ന് സോഷ്യൽ മീഡിയ !

View post on Instagram

38 കോടി വര്‍ഷം പഴക്കം; ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വനം കണ്ടെത്തി !

'ഡെലിവറി റൂട്ടുകളിൽ ആനകൾ മോചനദ്രവ്യം തട്ടിയെടുക്കുന്ന ഒന്നിലധികം കഥകൾ ഇന്‍ര്‍നെറ്റില്‍ ലഭ്യമാണ്.' എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. വേറൊരാള്‍ എഴുതിയത്, 'ട്രക്ക് വീണ്ടും തകരാറിലായി വഴിയിലാവാതിരിക്കാന്‍ ആനകള്‍ അതിന്‍റെ ഭാരം ലഘൂകരിക്കുകയാണ്.' എന്നായിരുന്നു. ചിലര്‍ 'പ്രകൃതി, പ്രകൃതിയില്‍ നിന്നും സ്വതന്ത്ര്യമാണ്.' എന്ന് കുറിച്ചു. മറ്റ് ചിലര്‍ ഏറ്റവും ക്യൂട്ടായ മോഷണം എന്നായിരുന്നു എഴുതിയത്. 'അധികാരികള്‍ എത്തും മുമ്പ് കേടായ ട്രക്ക് വൃത്തിയാക്കണമെന്ന നിയമം ആഫ്രിക്കയിലെ എല്ലാവര്‍ക്കും അറിയാം, ആനകള്‍ക്കും.' മറ്റൊരു കാഴ്ചക്കാരന്‍ ആഫ്രിക്കയിലെ അരാജക്വത്തെ കുത്തിക്കൊണ്ട് എഴുതി. കാഴ്ചക്കാരില്‍ ഭൂരിഭാഗവും കാട്ടാനകളോടൊപ്പമായിരുന്നു.

'സിഗാരിറ്റിസ് മേഘമലയൻസിസ്'; സഹ്യനില്‍ നിന്നും പുതിയൊരു ചിത്രശലഭം കൂടി !