കയറിപ്പിടിച്ചു, അപമാനിച്ചു; ഫ്ലൈറ്റ് അറ്റൻഡന്‍റിനെ അക്രമിച്ച ഇന്ത്യക്കാരന് ആറ് മാസം തടവ്, 93,000 രൂപ പിഴ!

Published : Jun 24, 2026, 11:32 AM IST
singapore airlines

Synopsis

തായ്‍ലൻഡിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഫ്ലൈറ്റ് അറ്റന്‍ഡന്‍റിനെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യക്കാരന് സിംഗപ്പൂർ കോടതി തടവ് ശിക്ഷ വിധിച്ചു. കുറ്റം സമ്മതിച്ച ആകാശ് തിവാരിക്ക് ആറ് മാസം തടവും ഇരയ്ക്ക് 93,000 രൂപ നഷ്ടപരിഹാരം നൽകാനുമാണ് വിധി.

 

തായ്‍ലൻഡിൽ നിന്നും സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ ഫ്ലൈറ്റ് അറ്റന്‍ഡന്‍റിനെ കയറിപ്പിടിച്ച ഇന്ത്യക്കാരന് തടവ് ശിക്ഷ. ഒപ്പം 93,000 രൂപ ഇരയ്ക്ക് നൽകാനും വിധിച്ച് കോടതി. വിമാന ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റം സമ്മതിച്ചതിനെ തുടർന്നാൻ ഇന്ത്യക്കാരനായ ആകാശ് തിവാരിക്ക് ആറ് മാസം തടവും പിഴയും (982 ഡോളർ) വിധിച്ചത്. യാത്രയ്ക്കിടെ സിംഗപ്പൂർ വിമാനത്തിൽ വെച്ച് ഫ്ലൈറ്റ് അറ്റൻഡന്റിനെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

അപമര്യാദയാർന്ന പെരുമാറ്റം

കഴിഞ്ഞ ഫെബ്രുവരി 9 -ാം തിയതി ആകാശ് തിവാരിയും മറ്റ് നാല് സുഹൃത്തുക്കളും കൂടി തായ്‌ലൻഡിൽ നിന്ന് സിംഗപ്പൂരിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ആകാശും സുഹൃത്തുക്കളും ചേർന്ന് തങ്ങളുടെ ഭക്ഷണ ഓർഡർ സ്ഥിരീകരിക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവം. സംഭാഷണത്തിനിടെ ആകാശ് തിവാരി, എയർഹോസ്റ്ററിന്‍റെ തുടയിൽ കൈ വച്ച് ചിരിച്ചു. ഇവർ ഇക്കാര്യം എയർക്യൂവിന്‍റെ ചീഫിനോട് പരാതിപ്പെട്ടു. ഈ സംഭവത്തിന് ശേഷം യാത്രക്കാരിൽ നിന്നും ട്രേകൾ തിരിച്ചെടുക്കുന്നതിനിടെ ആകാശ് തന്‍റെ കൈമുട്ട് ഉപയോഗിച്ച് എയർഹോസ്റ്റസിന്‍റെ പിന്നിൽ തട്ടി. പിന്നാലെ എയർഹോസ്റ്റസ് ഇത് ചോദ്യം ചെയ്തു. എന്നാൽ. ഒരു ക്ഷമാപണത്തിന് പകരം ആകാശ് വിജയിയെ പോലെ ചിരിക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

തടവും പിഴയും

ഒടുവിൽ, വിമാനം ലാൻഡ് ചെയ്യാൻ തയ്യാറെടുക്കുകയാണെന്ന പൈലറ്റിന്‍റെ അറിയിപ്പ് വന്നപ്പോൾ എയർഹോസ്റ്റസ് തന്‍റെ ഡ്യൂട്ടിയുടെ ഭാഗമായി ഗാലറിയിലേക്ക് പോയി. ഈ സമയം ആകാശ് അവരെ പിന്തുടരുകയും അവരോട് ചേർന്ന് നിൽക്കാൻ ശ്രമിക്കുകയും ചെയ്തു. മാറി നിൽക്കാനും തന്‍റെ പിന്നാലെ വരാതിരിക്കാനും എയർഹോസ്റ്റസ് നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഇയാൾ അതിന് തയ്യാറായില്ല. പിന്നാലെ വിമാനം ലാന്‍റ് ചെയ്തതിന് പിന്നാലെ എയർഹോസ്റ്റസ് നൽകിയ പരാതിയിൽ അപ്പോൾ തന്നെ ആകാശ് തിവാരിയെ സിംഗപ്പൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് കോടതി കേസിൽ വിധി പറഞ്ഞത്. ഇതോടെ സിംഗപ്പൂർ ജയിലിൽ ആറ് മാസം തടവും 93,000 രൂപ എയർഹോസ്റ്റസിന് നഷ്ടപരിഹാരമായും ആകാശ് നൽകണം.

PREV
Read more Articles on
click me!

Recommended Stories

കരടി വേഷം ധരിക്കണം, ശമ്പളം 14 ലക്ഷം! ചൈനീസ് മൃഗശാലാ പരസ്യം വൈറൽ, പക്ഷേ... ചെറിയൊരു പ്രശ്നമുണ്ട്!
26 -കാരൻ, 19 മണിക്കൂർ ജോലി, തുച്ഛമായ ശമ്പളം, ഇന്ത്യയിലെ ഡോക്ടർമാരുടെ കഷ്ടപ്പാട്! പോസ്റ്റ്