നടുക്കുന്ന ദൃശ്യങ്ങൾ; സ്വകാര്യഭാഗത്ത് പാമ്പുകടിയേറ്റു, വേദനകൊണ്ട് പുളഞ്ഞ് യുവാവ്, പാമ്പുമായി വീഡിയോ പതിവ്

Published : Jan 22, 2025, 03:06 PM IST
നടുക്കുന്ന ദൃശ്യങ്ങൾ; സ്വകാര്യഭാഗത്ത് പാമ്പുകടിയേറ്റു, വേദനകൊണ്ട് പുളഞ്ഞ് യുവാവ്, പാമ്പുമായി വീഡിയോ പതിവ്

Synopsis

വീഡിയോയിൽ പാമ്പ് ഇയാളെ കടിച്ചു പിടിച്ചിരിക്കുന്ന ദൃശ്യങ്ങൾ ആണുള്ളത്. പാമ്പിന്റെ കടിയിൽ നിന്നും രക്ഷപ്പെടാൻ അതിനെ അയാൾ പിന്നോട്ട് പിടിച്ചു വലിക്കുന്നതും എന്നാൽ പാമ്പ് കടി വിടാത്തതും ദൃശ്യങ്ങളിൽ ഉണ്ട്.

സ്വകാര്യഭാഗത്ത് പാമ്പുകടിയേറ്റതിനെ തുടർന്ന് വേദനയാൽ പുളയുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. പാമ്പുകളുമായി അടുത്ത് ഇടപഴകുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഇന്തോനേഷ്യൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് തന്നെ പാമ്പ് കടിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

വീഡിയോയിൽ പാമ്പ് ഇയാളെ കടിച്ചു പിടിച്ചിരിക്കുന്ന ദൃശ്യങ്ങൾ ആണുള്ളത്. പാമ്പിന്റെ കടിയിൽ നിന്നും രക്ഷപ്പെടാൻ അതിനെ അയാൾ പിന്നോട്ട് പിടിച്ചു വലിക്കുന്നതും എന്നാൽ പാമ്പ് കടി വിടാത്തതും ദൃശ്യങ്ങളിൽ ഉണ്ട്. ആദ്യം എഴുന്നേറ്റ് നിന്നുകൊണ്ടായിരുന്നു പാമ്പിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമം ഇയാൾ നടത്തിയിരുന്നത്. എന്നാൽ വീഡിയോയുടെ അവസാനഭാഗത്ത് നിലത്തിരുന്നുകൊണ്ട് അതിനു ശ്രമിക്കുന്നതും പെട്ടെന്ന് തന്നെ വീഡിയോ അവസാനിപ്പിക്കുന്നതും ആണ് ഉള്ളത്.

വീഡിയോ വൈറലായതോടെ നിരവധിപ്പേർ പാമ്പിന്റെ ഇനം വിശദീകരിച്ചുകൊണ്ട് വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ബോയിഗ ഡെൻഡ്രോഫില എന്ന ഇനത്തിൽപ്പെട്ട കണ്ടൽ പാമ്പുകളാണ് ഇവയെന്നാണ് കൂടുതലാളുകളും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇവയുടെ വിഷം അത്ര അപകടകരമല്ലെങ്കിലും കടിയുടെ ദൈർഘ്യം കൂടുന്നതനുസരിച്ച് ശരീരത്തിൽ പ്രവേശിക്കുന്ന വിഷത്തിന്റെ അളവ് കൂടുമെന്നാണ് ആളുകൾ പറയുന്നത്. ദക്ഷിണേഷ്യ മുതൽ ഓസ്‌ട്രേലിയ വരെയുള്ള വിവിധ പ്രദേശങ്ങളിൽ ഈ ഇനം പാമ്പുകൾ കാണപ്പെടുന്നതായാണ് ബ്രിട്ടാനിക്ക റിപ്പോർട്ട് ചെയ്യുന്നത്.  

ഇൻസ്റ്റഗ്രാമിൽ അംഗാര ഷോജി എന്ന പേരിൽ അറിയപ്പെടുന്ന ഇന്തോനേഷ്യൻ വീഡിയോ ക്രിയേറ്ററാണ് ഇത്തരത്തിൽ ഒരു വീഡിയോ പങ്കുവെച്ചത്. ഇഴജന്തുക്കളുടെ വായ്ക്കുള്ളിൽ നാവ് കടത്തിവിടുന്നത് ഉൾപ്പടെയുള്ള അപകടകരമായ പ്രകടനങ്ങൾ ഇയാൾ പതിവായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.

ഫാമുടമ പോലും അറിഞ്ഞില്ല, മൊബൈലുമായി യുവാവ് സിംഹത്തിന്റെ കൂട്ടിൽ, വീഡിയോ ചിത്രീകരിക്കുന്നതിനിടെ ആക്രമണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ