ഐഫോണ്‍ 17 ലോഞ്ചിംഗ്, മുംബൈയിൽ ഇടിയുടെ പെരുനാൾ; എല്ലാം ഇഎംഐക്കാരെന്ന് പരിഹസിച്ച് നെറ്റിസൻസ്

Published : Sep 19, 2025, 04:35 PM IST
iPhone 17 launching in Mumbai

Synopsis

പുതിയ ഐഫോൺ 17 വാങ്ങാനായി മുംബൈയിലെ ആപ്പിൾ ഷോറൂമിന് മുന്നിൽ കാത്തുനിന്നവർക്കിടയിൽ കൂട്ടത്തല്ലുണ്ടായി. ബാന്ദ്ര കുർല കോംപ്ലക്സിലെ ഷോറൂമിന് മുന്നിൽ യുവാക്കൾ തമ്മിൽ തർക്കിക്കുകയും അടികൂടുകയും ചെയ്യുന്നതിൻ്റെ വീഡിയോ വൈറലായി.  

 

റ്റ് ഫോണുകൾക്കൊന്നും ലോകത്ത് സ്വന്തമാക്കാന്‍ കഴിയത്ത ഒന്ന് ഐ ഫോണിന് സ്വന്തമായുണ്ട്. അതാണ് വിശ്വാസം ഐ ഫോൺ ഒരു പുതിയ ഫോണ്‍ ലോഞ്ച് ചെയ്യുമ്പോഴും അതിന്‍റെ റിവ്യൂ പോലും ശ്രദ്ധിക്കാതെ അത് വാങ്ങാനായി എത്തുന്നവർ ധാരാളമാണ്. ഓരോ രാജ്യത്തിലെ നഗരങ്ങളിലും താലേന്ന് രാത്രി മുതൽ തന്നെ ആളുകൾ വരിനില്‍ക്കാന്‍ തുടങ്ങും. അതും പിറ്റേന്ന് രാവിലെ 10 മണിയോടെ ലോഞ്ച് ചെയ്യുന്ന ഫോണ്‍ വാങ്ങാനായി. ഇന്ത്യയിലെയും അവസ്ഥ മറ്റൊന്നല്ല. കഴിഞ്ഞ ദിവസം ഐഫോൺ 17 പുറത്തിറങ്ങിയപ്പോഴും സമാന അവസ്ഥയായിരുന്നു. പക്ഷേ. വാങ്ങനെത്തിയവർ അസ്വസ്ഥരായതോടെ അടി പൊട്ടി. പിന്നാലെ സുരക്ഷാ ജീവനക്കാര്‍ക്ക് ഇടപെടേണ്ടിവന്നു. കാര്യങ്ങൾ നിയന്ത്രിക്കാന്‍

മുംബൈയിലെ ആപ്പിൾ ഷോറൂം

മുംബൈയിലെ ബാന്ദ്ര കുർല കോംപ്ലക്സിലെ ആപ്പിൾ ഷോറൂമിന്‍റെ മുന്നിൽ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് വീഡിയോ തങ്ങളുടെ എക്സ് ഹാന്‍റിലിലൂടെ പങ്കുവച്ചത്. വീഡ‍ിയോയിൽ വലിയൊരു ആൾക്കൂട്ടം കാണാം. എല്ലാവരും തന്നെ യുവാക്കൾ. ഒരു യുവാവിന്‍റെ ചുറ്റും കൂടിനിന്നവര്‍ അയാളുമായി തര്‍ക്കിക്കുന്നു. ആരോ ഒരാൾ പിന്നില്‍ നിന്നും അടിക്കുന്നു. പിന്നാലെ പലരും യുവാവിനെ അടിക്കുന്നത് കാണാം. പ്രതിരോധിക്കുവാനുള്ള യുവാവിന്‍റെ ശ്രമം ആൾക്കുട്ടത്തിനിടെയിൽ അനക്കമുണ്ടാക്കുന്നു. ഇതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും പ്രശ്നക്കാരെ അവിടെ നിന്ന് മാറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

 

 

ഇഎംഐക്കാരെന്ന്

വീഡിയോ സമൂഹ മാധ്യമങ്ങളിലും വൈറലായി. നിരവധി പേർ കുറിപ്പുകളുമായെത്തി. ചിലര്‍ ആളുകൾക്ക് ക്ഷമ ഇല്ലെന്നും മറ്റും കുറിച്ചു. അതേസമയം ഒരു കാഴ്ചക്കാരനെഴുതിയത് അത് ഇഎംഐക്കാരാണെന്നായിരുന്നു. അതായത് ഒരുമിച്ച് പണം കൊടുത്ത് ഐഫോണ്‍ വാങ്ങാന്‍ കഴിയാത്തതിനാല്‍ ഘടുക്കളായി പണം കൊടുത്ത് വാങ്ങനെത്തിയവരെന്ന തരത്തിലായിരുന്നു അയാളുടെ കുറിപ്പ്. മറ്റ് ചിലര്‍ പതിവ് പോലെ ഇന്ത്യയില്‍ സിവിക് സെന്‍സ് കുറവാണെന്ന വാദവുമായെത്തി. എല്ലാ വര്‍ഷവും ആപ്പിൾ ക്യാമറയിൽ മാത്രം ചെറിയ വ്യത്യാസം വരുത്തി പുതിയ മോഡലിറക്കും. ഇന്ത്യക്കാരെല്ലാം ആപ്പിൾ ഷോറൂമിന് മുന്നിൽ കിടന്ന് അടികൂടുമെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി. മുംബൈയിൽ മാത്രമല്ല. ഇന്ത്യയിലെ മറ്റ് ഐ ഫോണ്‍ ഷോറൂമുകൾക്ക് മുന്നിലും ഇത് തന്നെയായിരുന്നു അവസ്ഥ.

 

PREV
Read more Articles on
click me!

Recommended Stories

വിവാഹത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി പക്ഷേ, സ്യൂട്ട് കേസ് കാണാനില്ല; കൈയൊഴിഞ്ഞ് ഇന്‍ഡിഗോയും
'വിവാഹം അടുത്ത മാസം, അച്ഛനുമമ്മയും കരയുകയാണ്'; കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വിഗ്ഗി ഡെലിവറി ഏജൻറായ സുഹൃത്തിനെ കുറിച്ച് കുറിപ്പ്