തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യെ കാണാൻ 650 കിമീ നടന്ന് മലയാളി ദമ്പതികൾ

Published : May 10, 2026, 02:30 PM IST
Malappuram to Chennai

Synopsis

തമിഴ്നാട് മുഖ്യമന്ത്രിയും സൂപ്പർസ്റ്റാറുമായ ജോസഫ് വിജയ്‌യെ കാണാനായി മലപ്പുറം താനൂർ സ്വദേശികളായ ദമ്പതികൾ ചെന്നൈയിലേക്ക് 650 കിലോമീറ്റർ കാൽനടയായി യാത്ര തുടങ്ങി. കടുത്ത കാലാവസ്ഥയെയും ശാരീരിക വെല്ലുവിളികളെയും അതിജീവിച്ച് യാത്ര തുടരുന്ന ഇവർ, തങ്ങളുടെ അനുഭവങ്ങൾ 'മല്ലു കിക്ക്സ് ട്രാവല്ലർ' എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്നുണ്ട്.

 

ന്ന് തമിഴ്‌നാടിന്‍റെ 9 -ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത തമിഴ് സൂപ്പർസ്റ്റാറും രാഷ്ട്രീയക്കാരനുമായ ജോസഫ് വിജയ്‍യെ വ്യക്തിയെ കാണാൻ വേണ്ടി മാത്രം മലപ്പുറത്ത് നിന്ന് ചെന്നൈയിലേക്ക് 650 കിലോമീറ്റർ കാൽനടയായി യാത്ര ചെയ്ത് മലയാളി ദമ്പതികൾ. തങ്ങളുടെ സൂപ്പർ സ്റ്റാറിനെ കാണാനായുള്ള ദമ്പതികളുടെ നടത്തം സമൂഹ മാധ്യമങ്ങളിലും വൈലായി.

മലപ്പുറത്ത് നിന്നും ചെന്നൈയ്ക്ക്

ഡ്രൈവറായ കെ.എസ്. മുഹമ്മദ് റാഫിയും ഭാര്യ സി.പി. ഉമ്മു ഷഹനമോളുമാണ് കഴിഞ്ഞ വ്യാഴാഴ്ചയാണ് താനൂരിൽ നിന്നും ചെന്നൈയിലേക്ക് കാൽനടയായി യാത്ര തിരിച്ചത്. കടുത്ത ചൂടിലും കോരിച്ചൊരിയുന്ന വേനൽ മഴയിലും തളരാതെ പരസ്പരം താങ്ങായി ബാക്ക്പാക്കുകളും ടെന്‍റുകളും ചുമലിലേറ്റി കൊണ്ട് അവർ യാത്ര തുടരുകയാണ്. കാൽ നടയായി പാലക്കാട് വഴി തമിഴ്‌നാട്ടിലേക്ക് കടക്കാനും അവിടെ നിന്നും ചെന്നൈയിലേക്ക് പോകാനുമാണ് ദമ്പതികളുടെ പദ്ധതി. ചെന്നൈയിൽ വച്ച് ടിവികെയെ ചരിത്രപരമായ തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിച്ച വിജയ്‌യെ ഒരു നോക്ക് കാണാനാകുമെന്ന പ്രതീക്ഷയിലാണ് അവർ.

കാഴ്ചകളും അനുഭവങ്ങളും യൂട്യൂബിലും

തങ്ങളുടെ യാത്രയെ കുറിച്ച് ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബിലും തങ്ങളുടെ യാത്രയെ കുറിച്ചുള്ള വീഡിയോകളും ചിത്രകളും ഇവർ പങ്കുവയ്ക്കുന്നുണ്ട്. മല്ലു കിക്ക്സ് ട്രാവല്ലർ (Mallukickstravel) എന്നാണ് യൂട്യൂബിലെ പേര്. തങ്ങളുടെ യാത്രയുടെ ഓരോ ദിവസത്തെ കാര്യങ്ങളും ഇരുവരും പങ്കുവയ്ക്കുന്നു. വേദനിക്കുന്ന കാലുകളും ബാഗുകളുടെ ഭാരത്താൽ വേദനിക്കുന്ന പുറവും വകവയ്ക്കാതെ കനത്ത ചൂട് അനുഭവപ്പെടുമ്പോഴും ഇരുവരും മുന്നോട്ട് തന്നെ നീങ്ങുന്നു. വഴിയിൽ കണ്ടുമുട്ടുന്ന അപരിചിതരോട് സംസാരിച്ചും അവരുടെ ആതിഥേയത്വം സ്വീകരിച്ചും വഴിയിലെ കാഴ്ചകൾ പങ്കുവച്ചും ഇരുവരും തങ്ങളുടെ ആരാധ്യ പുരുഷനെ നേടി ചെന്നൈയിലേക്കുള്ള നടത്തും തുടരുന്നു. ആറാം തിയതി തുടങ്ങിയ നടത്തം ഇതിനകം പട്ടമ്പി കഴിഞ്ഞതായി ഇവരുടെ വീഡിയോയിൽ പറയുന്നു.

 

PREV
Read more Articles on
click me!

Recommended Stories

20 വർഷത്തിലേറെക്കാലം അന്ധ, ഒരു വീഴ്ചയ്ക്ക് പിന്നാലെ ശസ്ത്രക്രിയ; 70 -കാരിക്ക് കാഴ്ച തിരിച്ച് കിട്ടി!
ആ കണ്ടതൊക്കെ പറക്കും തളികകളോ; അമേരിക്ക പുറത്തുവിട്ട ആ രഹസ്യരേഖകളില്‍ ഉള്ളത് എന്ത്?