ലോകം ചുറ്റിയടിക്കണം, ഫോട്ടോയെടുക്കണം; 56 ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് 34 കാരന്‍ !

By Web TeamFirst Published May 16, 2023, 12:37 PM IST
Highlights

"അന്നുമുതൽ, ഞാൻ ഒരു സ്യൂട്ട്കേസിലാണ് ജീവിക്കുന്നത്," അദ്ദേഹം പറയുന്നു. യാത്രയ്‌ക്കൊപ്പം, ഫോട്ടോഗ്രാഫിയും സ്റ്റാന്‍ലി ആര്യാന്‍റോയും താത്പര്യങ്ങളിലൊന്നാണ്. 


ഞ്ചക്കമുള്ള ജോലി എങ്ങനെ നേടാമെന്ന അന്വേഷണത്തിലാണ് ലോകമെങ്ങുമുള്ള യുവതീ-യുവാക്കള്‍. സ്ഥിരമായി ഒരു വരുമാനം കണ്ടെത്തിയതിന് ശേഷം ചെയ്യാനുള്ള കാര്യങ്ങളുടെ നീണ്ട ലിസ്റ്റും ഇത്തരക്കാരുടെ കൈയില്‍ കാണും. എന്നാല്‍, ഉയര്‍ന്ന ശമ്പളമുള്ള ജോലി കിട്ടിയിട്ടും തനിക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് മനസിലാക്കിയ ഒരു യുവാവ്, ജോലി വലിച്ചെറിഞ്ഞ്, തന്‍റെ ഇഷ്ടങ്ങള്‍ക്കൊപ്പം യാത്ര ആരംഭിച്ചു. അതെ, 34 -ാം വയസില്‍ സ്റ്റാന്‍ലി ആര്യാന്‍റോയ്ക്ക് ലഭിച്ചിരുന്നത് 55,000 പൗണ്ട് (ഏകദേശം 56 ലക്ഷം രൂപ) ശമ്പളമായിരുന്നു. പക്ഷേ, എല്ലാ ദിവസവും ഒരേ ഓഫീസില്‍ ഒരോ മുഖങ്ങള്‍ കണ്ട് ജോലി ചെയ്യുന്നതില്‍പ്പരം മറ്റൊരു വിരസതയില്ലെന്നാണ് സ്റ്റാന്‍ലിയുടെ നിരീക്ഷണം. അതിനാല്‍ 2018 ല്‍ സ്റ്റാന്‍ലി തന്‍റെ ജോലി രാജി വച്ച് യാത്രകള്‍ക്കായി ഒരുങ്ങി. 

മുന്‍ മെക്കാനിക്കൽ എഞ്ചിനീയര്‍ കൂടിയായ സ്റ്റാൻലി പിന്നീടിങ്ങോട്ട് ഒന്നിലധികം ഭൂഖണ്ഡങ്ങളിലായി 26 ഓളം രാജ്യങ്ങളിലൂടെ കടന്ന് പോയി. ഓസ്‌ട്രേലിയ, അമേരിക്ക, ദക്ഷിണ കൊറിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളെല്ലാം ഈ പട്ടികയില്‍പ്പെടുമെന്ന് മെട്രോ യുകെ റിപ്പോർട്ട് പറയുന്നു. "അന്നുമുതൽ, ഞാൻ ഒരു സ്യൂട്ട്കേസിലാണ് ജീവിക്കുന്നത്," അദ്ദേഹം പറയുന്നു. യാത്രയ്‌ക്കൊപ്പം, ഫോട്ടോഗ്രാഫിയും സ്റ്റാന്‍ലി ആര്യാന്‍റോയും താത്പര്യങ്ങളിലൊന്നാണ്. ഇൻസ്റ്റാഗ്രാമിൽ, wickedhunt എന്ന പേരിൽ സ്റ്റാന്‍ലിക്ക് സ്വന്തമായൊരു അക്കൗണ്ട് ഉണ്ട്. വിശാലമായ ആകാശവും ഭൂമിയും കാണിക്കുന്ന വലിയ ഭൂപ്രദേശത്തെ ഉള്‍ക്കൊള്ളുന്ന, രാത്രിയും പകലും ചിത്രീകരിച്ച ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നവയില്‍ മിക്കതും. 

 

രണ്ടാം ലോകമഹായുദ്ധ കാലത്ത് റോമൻ ചക്രവർത്തി കലിഗുലയുടെ കപ്പല്‍ കത്തിച്ചത് നാസികളല്ല, യുഎസ് എന്ന് പഠനം

 

കാട്ടാനയ്ക്ക് മുന്നില്‍ കൂപ്പുകൈയുമായി സധൈര്യം നിന്നയാളുടെ വീഡിയോ വൈറല്‍; പിന്നാലെ അറസ്റ്റ് !

'ജീവിതത്തിന്‍റെ തുടക്കത്തിൽ എന്‍റെ ആഗ്രഹങ്ങളെ പിന്തുടരാന്‍ എനിക്ക് കഴിഞ്ഞില്ല. ഒടുവില്‍ ധൈര്യം കണ്ടെത്തുന്നതിന് എനിക്ക് 30 വർഷങ്ങള്‍ വേണ്ടിവന്നു. നിങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങളെക്കുറിച്ച് നിങ്ങൾ എത്ര തവണ ചിന്തിച്ചു, പക്ഷേ, ഒരിക്കലെങ്കിലും അതിനെ നിങ്ങള്‍ പിന്തുടർന്നോ?' സ്റ്റാന്‍ലി ചോദിക്കുന്നു. 'പുറകിലേക്ക് നോക്കുമ്പോള്‍ എന്‍റെ തീരുമാനം ഒരു ഭ്രാന്തന്‍ തീരുമാനമായിരിക്കാം. പ്രത്യേകിച്ചും കൊവിഡ് കാലത്ത്. പക്ഷേ, ഈ ജീവിതശൈലി എനിക്ക് സ്വയം കാണാന്‍ വളരെയധികം അവസരം നല്‍കി. ലോകമെമ്പാടുമുള്ള സൗന്ദര്യം ഞാനിന്ന് ആസ്വദിക്കുന്നു. ഇല്ലായിരുന്നെങ്കില്‍ എനിക്ക് ഇതെല്ലാം നഷ്ടമാകുമായിരുന്നു...' സ്റ്റാന്‍ലി പറഞ്ഞതായി മെട്രോ യുകെ റിപ്പോര്‍ട്ട് ചെയ്തു. യാത്രകളില്‍ ഏറ്റവും സാഹസികത നിറഞ്ഞ പ്രീയപ്പെട്ട നിമിഷം ഏതായിരുന്നു എന്ന ചോദ്യത്തിന് 6,800 വർഷങ്ങൾക്ക് ശേഷം ഭൂമിയില്‍ ദൃശ്യമായ  ധൂമകേതു നിയോവൈസ് കണ്ടപ്പോഴായിരുന്നുവെന്നാണ് സ്റ്റാന്‍ലി നല്‍കിയ മറുപടി. ബാലിയിലെ അഗ്നിപർവ്വതത്തിന്‍റെ മുകളിൽ നിന്ന് ക്ഷീരപഥം കണ്ടതും ധ്രുവ ദീപ്തി കണ്ടതും തന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളായിരുന്നെന്നും അദ്ദേഹം പറയുന്നു. 

15 വര്‍ഷമായി സിക് ലീവ്; ശമ്പള വര്‍ദ്ധനവ് നല്‍കാത്തതിന് കമ്പനിക്കെതിരെ കേസ് കൊടുത്ത് ഐടി ജീവനക്കാരന്‍
 

click me!