വെള്ളക്കരം കുടിശ്ശിക 1.39 ലക്ഷം; കര്‍ഷകന്‍റെ പോത്തിനെ പിടിച്ചെടുത്ത് മുനിസിപ്പാലിറ്റി

By Web TeamFirst Published Mar 27, 2023, 6:45 PM IST
Highlights

സ്ഥിരമായി കുടിശ്ശിക വരുത്തുന്നവരിൽ നിന്ന് വസ്തു, വൈദ്യുതി, ജല നികുതികള്‍ ഈടാക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു, 


രുമാനമില്ലാതെ ഒരു സ്ഥാപനത്തിനും നിലനില്‍പ്പില്ല. അതിനി ഒരു ചെറിയ കടയായാലും ശരി സര്‍ക്കാറായാലും ശരി. സര്‍ക്കാറിന്‍റെ വരുമാന മാര്‍ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് നികുതി. നികുതി വരുമാനം കാര്യക്ഷമമാക്കുന്നതിന് പല വഴികളും സര്‍ക്കാര്‍ നോക്കാറുണ്ട്. മധ്യപ്രദേശിലെ ഗ്വാളിയോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നികുതി പരിക്കാന്‍ പുതിയൊരു മാര്‍ഗ്ഗം കണ്ടെത്തി. നികുതിക്ക് പകരം തത്തുല്യമായ എന്തും അവരങ്ങെടുക്കും. 

അതെ, അതിനി ബൈക്കാകട്ടെ, പമ്പ് സെറ്റ്, ട്രാക്ടര്‍ തുടങ്ങി പോത്തിനെ വരെ കണ്ടുകെട്ടാനാണ് ഗ്വാളിയോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ തീരുമാനം. കഴിഞ്ഞ ദിവസം അത്തരത്തിലൊരു 'കഠിന' നടപടി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൈകൊണ്ടു. ജല നികുതി അടയ്ക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അടയ്ക്കാതിരുന്ന ഒരു ക്ഷീര കര്‍ഷകന്‍റെ പോത്തിനെ മുനിസിപ്പാലിറ്റി കണ്ടുകെട്ടി. വെള്ളക്കരമിനത്തില്‍ ഇയാള്‍ 1.39 ലക്ഷം രൂപ അടയ്ക്കാനുണ്ടായിരുന്നെന്ന് ഗ്വാറിയോര്‍ മുനിസിപ്പാലിറ്റി അറിയിച്ചു. 

അടുക്കള പുതുക്കിപ്പണിയുന്നതിനിടെ വെളിപ്പെട്ടത് 400 വര്‍ഷം പഴക്കമുള്ള ചിത്രങ്ങള്‍ !

സ്ഥിരമായി കുടിശ്ശിക വരുത്തുന്നവരിൽ നിന്ന് വസ്തു, വൈദ്യുതി, ജല നികുതികള്‍ ഈടാക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു, ഡാലിയൻ വാല പ്രദേശത്തെ താമസക്കാരനായ ബൽകിഷൻ പാൽ എന്ന ക്ഷീര കര്‍ഷകന്‍റെ പോത്തിനെയാണ് ഇത്തരത്തില്‍ മുനിസിപ്പാലിറ്റി കണ്ടുകെട്ടിയത്. വെള്ളക്കരമിനത്തില്‍ കുടിശിക വരുത്തിയ 1.39 ലക്ഷം രൂപ അടയ്ക്കാന്‍ വൈകിയതിന് കോർപ്പറേഷന്‍റെ പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ് വിഭാഗം ബൽകിഷൻ പാലിന് നോട്ടീസ് നല്‍കിയിരുന്നു. 

അവസാന നോട്ടീസിന് ശേഷവും നികുതി അടയ്ക്കാത്തവരുടെ വസ്തുവകകള്‍ 'കുർക്കി' നടത്തുമെന്ന്  (ജംഗമസ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടി) മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ കിഷോർ കനിയാൽ പറഞ്ഞു.  ബാല്‍ കിഷന്‍ അവസാന മുന്നറിയിപ്പും അവഗണിച്ചു, 1.39 ലക്ഷം രൂപയുടെ വെള്ളക്കരം അടച്ചില്ലെന്നും ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിന്‍റെ പോത്തുകളെ കണ്ടുകെട്ടിയതെന്നും പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ് വിഭാഗവും അറിയിച്ചു. നിയമം അനുസരിച്ച് നികുതി പിരിവ് കാര്യക്ഷമമാക്കാന്‍ വില പിടിപ്പുള്ള വസ്തുക്കള്‍ പിടിച്ചെടുക്കാമെന്നും കുടിശിക തിരിച്ചടയ്ക്കുമ്പോള്‍ വസ്തു തിരിച്ച് നല്‍കുമെന്നും ഗ്വാളിയോര്‍ സിവിക് ബോഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സഞ്ജയ് സിംഗ് സോളങ്കി പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. 

ബോട്ടിനടിയിലൂടെ നീന്തുന്ന നീലത്തിമിംഗിലം; അതിശയിപ്പിക്കുന്നതും മനോഹരവുമായ ഒരു കാഴ്ച
 

click me!