ശമ്പളം 3 ലക്ഷം, ചെലവ് 2 ലക്ഷം; ബെംഗളൂരുവിലെ ഡാറ്റാ എഞ്ചിനീയറുടെ ചെലവ് കണക്ക് കണ്ട് കണ്ണ് തള്ളി നെറ്റിസെൻസ്

Published : Feb 16, 2026, 08:26 AM IST
IT Woman

Synopsis

ഡാറ്റാ എഞ്ചിനീയറായി ജോലി ചെയ്യുന്ന യുവതി തന്‍റെ പ്രതിമാസ ചെലവുകൾ വെളിപ്പെടുത്തുന്നു. മാസം മൂന്ന് ലക്ഷം രൂപ സമ്പാദിക്കുന്ന തനിക്ക് രണ്ട് ലക്ഷത്തിലധികം രൂപ വാടക, നിക്ഷേപം, ഇഎംഐ, മറ്റ് ജീവിതച്ചെലവുകൾ എന്നിവയ്ക്കായി വേണ്ടിവരുന്നുണ്ടെന്ന് യുവതി പറയുന്നു. 

 

ബെംഗളൂരു നഗരം ഇന്ത്യയിലെ ഏറ്റവും കൂടുതൽ ചെലവേറിയ നഗരങ്ങളിലൊന്നാണ്. വീട്ട് വാടകയാണ് ഇതിൽ മുന്നിൽ നിൽക്കുന്നത്. എന്നാൽ, ഒരു മാസം രണ്ട് ലക്ഷം രൂപ വരെ ഒരാൾക്ക് ചെലവാക്കേണ്ടിവരുമോ? എന്നാൽ വേണമെന്നാണ് ബെംഗളൂരുവിൽ ഡാറ്റാ എഞ്ചിനീയർ യുവതി അവകാശപ്പെടുന്നത്. ഒരു മാസം തനിക്കുണ്ടാകുന്ന ചെലവുകളെന്തൊക്കെയാണെന്ന് യുവതി കുറിച്ചപ്പോൾ അന്തം വിട്ടത് നെറ്റിസെന്‍സ്. പിന്നാലെ ചെലവ് ചുരുക്കാനുള്ള ഡിപ്സുകളുമായി ചിലരുമെത്തി. അതേസമയം മറ്റ് ചിലർ യുവതിയുടെ ചെലവുകളെല്ലാം ചെലവല്ലെന്നും അതിൽ നിക്ഷേപമുണ്ടെന്നും ചൂണ്ടിക്കാട്ടി.

പ്രതിമാസ ചെലവ്

ഇൻസ്റ്റാഗ്രാമിൽ @thinking.mori എന്ന പേരിലുള്ള ഹാന്‍റിലിൽ നിന്നാണ് വീഡിയോ പങ്കുയ്ക്കപ്പെട്ടത്. പ്രതിമാസം ₹ 3 ലക്ഷം സമ്പാദിക്കുന്നുണ്ടെന്നും അതിൽ ₹ 2 ലക്ഷത്തിൽ കൂടുതൽ വാടക, യൂട്ടിലിറ്റികൾ, നിക്ഷേപങ്ങൾ എന്നിവയ്ക്കായി ചെലവഴിക്കുന്നുണ്ടെന്നും യുവതി തന്‍റെ വീഡിയോയിലൂടെ വെളിപ്പെടുത്തുന്നു. വീഡിയോയിൽ തന്‍റെ പ്രതിമാസ ചെലവുകളുടെ വ്യക്തമായ കണക്ക് ഡാറ്റാ എഞ്ചിനീയർ നൽകിയിട്ടുണ്ട്. പ്രതിമാസം 20,000 രൂപ വാടകയാണെന്നും 5,000 രൂപ വീട്ടുജോലിക്കാരന് നൽകുമെന്നും അവർ പറഞ്ഞു. വൈദ്യുതി, വെള്ളം, വൈഫൈ എന്നിവയും ഈ വാടകയിൽ ഉൾപ്പെടുന്നു, അതിനാൽ അവരുടെ അടിസ്ഥാന യൂട്ടിലിറ്റികൾ പ്രതിമാസം 25,000 രൂപയ്ക്കുള്ളിൽ അവസാനിക്കുന്നു.

 

 

അച്ഛനുമമ്മയ്ക്കും വേണ്ടി വാങ്ങിയ അപ്പാർട്ട്മെന്‍റിന്‍റ ഇഎംഐകൾക്കായാണ് അവരുടെ ചെലവുകളുടെ ഒരു പ്രധാന ഭാഗം നീക്കിവയ്ക്കുന്നത്. ഇതിനായി പ്രതിമാസം 30,000 രൂപ ഇഎംഐ നൽകുന്നുണ്ടെന്ന് അവർ വെളിപ്പെടുത്തുന്നു. "ഒരു വീട് ഒരു ബാധ്യതയാണെന്ന് എനിക്കറിയാം, പക്ഷേ ചില കാര്യങ്ങൾ വൈകാരികമാണ്, എന്‍റെ അച്ഛനമ്മമാർ എനിക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തതിനാൽ ഞാൻ അവർക്ക് വേണ്ടി ഇത് ചെയ്യാൻ ആഗ്രഹിച്ചു," അവർ കാരണം വ്യക്തമാക്കി. പലചരക്ക് സാധനങ്ങൾക്കായി പ്രതിമാസം 8,000 രൂപയും പുറത്തു നിന്ന് ഭക്ഷണം കഴിക്കാൻ 2,000 രൂപയുമാണ് ഒരു മാസത്തെ ചെലവ്. സ്വയം പരിചരണം, ചർമ്മ സംരക്ഷണം, സമ്മാനങ്ങൾ, വിറ്റാമിനുകൾ, ശരീര സംരക്ഷണം തുടങ്ങിയ വിവിധ ചെലവുകൾക്കായി പ്രതിമാസം ഏകദേശം ₹ 5,000 മാറ്റിവയ്ക്കുന്നു. പിന്നെ ജിം അംഗത്വത്തിനും പേഴ്‌സണൽ ട്രെയിനറിനും 12,000 രൂപ. നെറ്റ്ഫ്ലിക്‌സിനും ആപ്പിൾ ടിവിക്കും 300 രൂപ.

പ്രതിമാസ നിക്ഷേപങ്ങൾ

തന്‍റെ ശമ്പളത്തിൽ നിന്ന് എത്ര തുക നിക്ഷേപിക്കുന്നുവെന്നും ഡാറ്റാ എഞ്ചിനീയർ വീഡിയോയിൽ പറയുന്നു. വളരെ ലളിതമായ നിക്ഷേപങ്ങളാണ് അവരുടെത്. ഒരു ലക്ഷം രൂപ എസ്‌ഐ‌പികളിൽ നിക്ഷേപിക്കുന്നു. "എനിക്ക് ഇതിനകം 6 മാസത്തെ അടിയന്തര ഫണ്ടുണ്ട്, അതിനാൽ ഇപ്പോൾ ഞാൻ അതിൽ പണമൊന്നും നിക്ഷേപിക്കുന്നില്ല. ഇപ്പോൾ എന്‍റെ നിക്ഷേപങ്ങളിൽ എസ്‌ഐ‌പികൾ മാത്രമേ ഉൾപ്പെടുന്നുള്ളൂ, അത് നല്ലതായി കാണപ്പെടുമ്പോൾ കുറച്ച് സ്വർണ്ണം,” അവർ പറയുന്നു. അതേസമയം യാത്രകൾക്കായി ചെലവഴിക്കുന്ന 2.12 ലക്ഷത്തിന് പുറമെയാണിത്. 2025 ൽ യാത്രയ്ക്കായി 7 ലക്ഷം രൂപ ചെലവഴിച്ചതായും യുവതി അവകാശപ്പെട്ടു. “ഒരു തവണ ഫോൺ ചെയ്യുക, അല്ലെങ്കിൽ ഒരു വിവാഹത്തിന് പോകുക തുടങ്ങിയ ചെലവുകളും ഉണ്ട്. ഓ, അതെ, എന്‍റെ സ്വന്തം വിവാഹത്തിനും ഞാൻ ലാഭിക്കണം, അതിനാൽ അതിനായി ഒരു ഫണ്ട് ഉണ്ടാക്കണം,” അവർ വീഡിയോയിൽ എഴുതി.

 

PREV
Read more Articles on
click me!

Recommended Stories

31 -കാരി അഞ്ച് ദിവസത്തിനുള്ളിൽ നാല് കുട്ടികൾക്ക് ജന്മം നൽകി, സംഭവം യുപിയിൽ
'അച്ഛനമ്മമാരുടെ ജോലി സ്ഥലത്ത് അസഹ്യമായ നാറ്റമുണ്ടോ?'; അച്ഛനമ്മമാരുടെ ജോലി അറിയാൻ ചോദ്യാവലി, പ്രൈമറി സ്കൂളിനെതിരെ ജനരോഷം