
ലോകത്ത് നിരാഹര സമര രൂപത്തിന് ഏറ്റവും ജനപ്രീതി നേടിക്കൊടുത്തത് ഗാന്ധിജിയുടെ നിരാഹാര സമരങ്ങളായിരുന്നു. അതിന് പിന്നാലെ ലോകത്ത് നിരവധി പേര്‍ ഭരണകൂട അധികാരത്തോടുള്ള തങ്ങളുടെ പ്രതിഷേധം അറിയിക്കാന്‍ നിരാഹാര സമരത്തെ ഉപയോഗിച്ചു. അടുത്ത കാലത്ത് ലോകം ഉറ്റുനോക്കിയ നിരാഹാര സമരങ്ങള്‍ നടന്നത് തുര്‍ക്കിയിലായിരുന്നു. 1980 സെപ്റ്റംബർ 12 ലെ അട്ടിമറിക്ക് ശേഷം ദിയാർബക്കീറിൽ നടന്ന നിരാഹാര സമരവും 1996-ൽ ബുക്കാ ജയിലിൽ 12 തടവുകാർ നിരാഹാര സമരം കിടന്ന് മരിച്ചതും വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 2020 ല്‍ തുര്‍ക്കി ഭരണകൂടത്തിനെതിരെ പാട്ട് കൊണ്ട് പ്രതിരോധിച്ച ഗ്രൂപ്പ് യോറം പ്രവര്‍ത്തകരും നിരാഹാര സമരം നടത്തി മരണം വരിച്ചതും വാര്‍ത്താ പ്രാധാന്യം നേടി.
നിരാഹാര സമര രൂപം വീണ്ടും വാര്‍ത്താ പ്രാധാന്യം നേടിയത് ഇസ്രായേല്‍ തടവറയില്‍ ഏതാണ്ട് മൂന്ന് മാസത്തോളം നിരാഹാര സമരം നടത്തിയ ഒരു പാലസ്തീന്‍ തടവുകാരന്‍ കഴിഞ്ഞ ദിവസം മരിച്ചതോടെയാണ്. 87 ദിവസം നീണ്ട നിരാഹാര സമരത്തിനൊടുവിലാണ് അദ്ദേഹം മരണം വരിച്ചത്. പാലസ്തീന്‍ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിന്‍റെ നേതാവായ ഖാദർ അദ്‌നാന്‍റെ (45) മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഗാസാ മുനമ്പില്‍ ഹമാസ് ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ ശക്തമായ റോക്കറ്റ് ആക്രമണം നടന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് ഇസ്രായേലും റോക്കറ്റ് ആക്രമണം ശക്തമാക്കി. ഇതോടെ മദ്ധ്യേഷ്യ വീണ്ടും സംഘര്‍ഷ ഭൂമിയായി.
വിവാഹ ശേഷം കറാച്ചി മഹാദേവ ക്ഷേത്രത്തില്‍ പാലഭിഷേകം നടത്തി ഫാത്തിമാ ഭൂട്ടോയും ഭര്‍ത്താവും
ഖാദർ അദ്‌നാന്‍ നേരത്തെയും നിരാഹര സമരം അനുഷ്ഠിച്ചിട്ടുണ്ട്. അന്ന് 66 ദിവസം നീണ്ടു നിന്ന നിരാഹാര സമരത്തില്‍ മറ്റ് തടവുപുള്ളികളും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അണി ചേര്‍ന്നത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 2015 ലും 2018 ലും യഥാക്രമം 56, 58 ദിവസങ്ങൾ നീണ്ടുനിന്ന മറ്റ് രണ്ട് നിരാഹാര സമരങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. നിരവധി തവണ ഇസ്രായേല്‍ അറസ്റ്റ് ചെയ്ത ഖാദര്‍ തന്‍റെ ജീവിതത്തിന്‍റെ അഞ്ചിലൊന്ന് കാലം ഇസ്രായേലിന്‍റെ തടവറയിലായിരുന്നു കഴിഞ്ഞത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഖാദറിനെ ഇസ്രായേല്‍ അവസാനമായി അറസ്റ്റ് ചെയ്തത്. പിന്നാലെ "ഭീകര പ്രവർത്തനങ്ങളിൽ പങ്കാളിത്തം" എന്ന കുറ്റം അദ്ദേഹത്തിനെതിരെ ചുമത്തി. തുടര്‍ന്ന് ഇസ്രായേല്‍ സൈനിക കോടതി ഖാദറിന് ജാമ്യം നിഷേധിച്ചു. ഇതിന് പിന്നാലെയാണ് അദ്ദേഹം നിരാഹാര സമരം ആരംഭിച്ചത്.
ഇസ്രായേല്‍, പാലസ്തീന്‍കാരെ വിചാരണയോ മറ്റ് അന്വേഷണങ്ങളോ ഇല്ലാതെ അന്യായ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് പാലസ്തീന്‍ ആരോപിക്കുന്നു. ഖാദർ അദ്‌നാന്‍റെ മരണവാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഇസ്രായേലി ജയില്‍ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ, ജയിലിലെ നിരാഹാര സമരങ്ങളോട് സഹിഷ്ണുത കാണിക്കേണ്ടെന്ന് ജയില്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചതിന് പിന്നാലെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1000 പാലസ്തീന്‍കാരെയാണ് ഇസ്രായേല്‍ അറസ്റ്റ് ചെയ്ത് തടവറയില്‍ അടച്ചത്. പാലസ്തീന്‍ തടവുകാരെ ഭീകരരായാണ് ഇസ്രായേല്‍ പരിഗണിക്കുന്നത്. എന്നാല്‍, ഇസ്രയേല്‍ തടവറയിലുള്ള പാലസ്തീന്‍കാരെ പാലസ്തീന്‍കാര്‍ ദേശീയ നായകരായാണ് പരിഗണിക്കുന്നത്.
അതിരുകളില്ലാത്ത പ്രണയം; പാക് യുവതിയെ വിവാഹം ചെയ്യാന്‍ പാകിസ്ഥാനിലേക്ക് പറന്ന് ഇന്ത്യന്‍ യുവാവ്