വിവാഹ ശേഷം ഫാത്തിമയും അമേരിക്കന്‍ പൗരനായ ഭര്‍ത്താവ് ഗ്രഹാം ജിബ്രാനും ഒന്നിച്ച് കറാച്ചിയിലെ ഒരു ഹിന്ദു ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തുന്ന ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തി. 


മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ കൊച്ചുമകള്‍ ഫാത്തിമാ ഭൂട്ടോ വിവാഹ ശേഷം ഹിന്ദു ക്ഷേത്രത്തില്‍ ആരാധന നടത്തുന്ന ചിത്രങ്ങള്‍ പാകിസ്ഥാന്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ഫാത്തിമാ ഭൂട്ടോ പാകിസ്ഥാനിലെ അറിയപ്പെടുന്ന എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമാണ്. വിവാഹ ശേഷം ഫാത്തിമയും അമേരിക്കന്‍ പൗരനായ ഭര്‍ത്താവ് ഗ്രഹാം ജിബ്രാനും ഒന്നിച്ച് കറാച്ചിയിലെ ഒരു ഹിന്ദു ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തുന്ന ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തി. 

മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയുടെ സഹോദരന്‍ മുര്‍താസ് ഭൂട്ടോയുടെ മകള്‍ കൂടിയാണ് 40 കാരിയായ ഫാത്തിമാ ഭൂട്ടോ. കഴിഞ്ഞ വെള്ളിയാഴ്ച സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ ലൈബ്രറിയില്‍ വച്ചായിരുന്നു ഫാത്തിമയുടെ നിക്കാഹ്. വിവാഹ ശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് ഫാത്തിമാ ഭൂട്ടോയും ഭര്‍ത്താവ് ഗ്രഹാം ജിബ്രാനും ഹിന്ദു സിന്ധികളോടുള്ള ആദരസൂചകമായി കറാച്ചിയിലെ പുരാതനമായ മഹാദേവ ക്ഷേത്രം സന്ദര്‍ശിച്ചത്. നവവരനും വധുവും ക്ഷേത്രത്തിലെത്തി വിഗ്രഹത്തില്‍ പാല്‍ അഭിഷേകം നടത്തിയാണ് മടങ്ങിയത്. ഫാത്തിമയോടൊപ്പം സഹോദരന്‍ സുൽഫിക്കർ അലി ഭൂട്ടോ ജൂനിയറും ഹിന്ദു നേതാക്കളും ഇവരോടൊപ്പം ഉണ്ടായിരുന്നു. 

Scroll to load tweet…

കാറിന് പിന്നില്‍ പ്രത്യേക ഇരുമ്പ് കൂട്ടില്‍ കുട്ടികളുമൊത്തുള്ള യാത്ര; നടപടി ആവശ്യപ്പെട്ട് നെറ്റിസണ്‍സ്

Scroll to load tweet…

അതിരുകളില്ലാത്ത പ്രണയം; പാക് യുവതിയെ വിവാഹം ചെയ്യാന്‍ പാകിസ്ഥാനിലേക്ക് പറന്ന് ഇന്ത്യന്‍ യുവാവ്

ഇരുവരും ക്ഷേത്രത്തില്‍ പാലഭിഷേകം ചെയ്യുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചിരിച്ചതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തി. "ഇത്തരം ചിത്രങ്ങൾ കാണാൻ മനോഹരമാണ്", ഒരാളെഴുതി. എന്നാല്‍ ഹിന്ദു ക്ഷേത്രത്തില്‍ അവരെന്താണ് ചെയ്യുന്നതെന്ന് ചിലര്‍ ചോദിച്ചു. "അതിനാൽ സിന്ധിൽ മതേതരത്വം ഹിന്ദുമതത്തെ പിന്തുടരുക എന്നതാണ്," മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. 

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ആഘോഷങ്ങളില്ലാതെയായിരുന്നു വിവാഹമെന്ന് സഹോദരന്‍ പറഞ്ഞു. ഇന്നും പാകിസ്ഥാന്‍ രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട ശക്തികകളിലൊന്നാണ് ഭൂട്ടോ കുടുംബം. 1979 ഏപ്രിലില്‍ നടന്ന സൈനിക അട്ടിമറിക്ക് പിന്നാലെ സൈനിക ഏകാധിപതിയായ സിയ ഉൾ ഹഖ്, സുൽഫിക്കർ അലി ഭൂട്ടോയെ തൂക്കിലേറ്റുകയായിരുന്നു. പിന്നീട് മകള്‍ ബേനസീര്‍ ഭൂട്ടോ പാകിസ്ഥാന്‍റെ പ്രധാനമന്ത്രിയായി. എന്നാല്‍ ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെ 2007 ല്‍ റാവല്‍പ്പിണ്ടിയില്‍ വച്ച് ഇവര്‍ വധിക്കപ്പെട്ടു. 1996 സെപ്തംബറിൽ ക്ലിഫ്ടണിലെ ഭൂട്ടോയുടെ വസതിക്ക് സമീപത്ത് വച്ച് മുർതാസ ഭൂട്ടോയും മറ്റ് ആറ് പാർട്ടി പ്രവർത്തകരെയും പോലീസ് കൊലപ്പെടുത്തുകയായിരുന്നു. ഇളയ സഹോദരൻ ഷാനവാസ് ഭൂട്ടോയെ 1985-ൽ ഫ്രാൻസിലെ അപ്പാർട്ടുമെന്‍റില്‍ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.