മുംബൈ സ്വദേശിയായ മഹേന്ദര്‍ കുമാര്‍ സാമൂഹിക മാധ്യമം വഴിയാണ് സഞ്ജുഗത കുമാരിയെ പരിചയപ്പെടുന്നത്. പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്ക് വഴിതുറന്നു. ഒടുവില്‍ ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു.
കോളോണിയല്‍ ഭരണം അവസാനിപ്പിച്ച് ബ്രിട്ടന്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം വിട്ടതിന് പിന്നാലെ ഇന്ത്യ, പാകിസ്ഥാന്‍ എന്നിങ്ങനെ രണ്ട് രാജ്യങ്ങള്‍ ലോകത്ത് നിലവില്‍ വന്നു. മതാടിസ്ഥാനത്തിലായിരുന്നു ഈ വിഭജനം. അതിന് പിന്നാലെ ഇരു ദേശങ്ങളില്‍ നിന്നും അതുവരെ ഒന്നിച്ച് കഴിഞ്ഞിരുന്ന ഒരു ജനത സാങ്കല്‍പിക അതിര്‍ത്തി കടന്ന് ഇരു ഭൂപ്രദേശത്തേക്കുമായി നീണ്ട പലായനം തുടങ്ങി. ഇതിനിടെ നിരവധി സംഘര്‍ഷങ്ങള്‍ ഉടലെടുത്തു. നിരവധി പേര്‍ കൊല്ലപ്പെട്ടു. ചിലര്‍ തങ്ങളുടെ മണ്ണ് വിട്ട് പോകാന്‍ തയ്യാറാകാതെ അതാത് ഇടങ്ങളില്‍ ജീവിതം തുടര്‍ന്നു.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഉടലെടുത്ത ഈ പലായനം ഉണങ്ങാത്ത മുറിവായി ഇന്നും അവശേഷിക്കുന്നു. എന്നാല്‍, സാധാരണക്കാര്‍ അതിര്‍ത്തികള്‍ക്കും അപ്പുറത്ത് പരസ്പരം വിശ്വാസവും സ്നേഹവും വച്ച് പുലര്‍ത്തുന്നുവെന്നതിന് നിരവധി തെളിവുകള്‍ സ്വാതന്ത്ര്യലബ്ദിക്ക് ശേഷം നിരവധി തവണ നമ്മള്‍ കണ്ടു. ഇതും അത്തരത്തില്‍ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വളര്‍ന്ന ഒരു സ്നേഹബന്ധത്തിന്‍റെ കഥയാണ്.
5000 വര്‍ഷം പഴക്കമുള്ള മരം, 'ഗ്രേറ്റ് ഗ്രാൻഡ് ഫാദർ', ഭൂമിയുടെ കഥ പറയുമോ?
മുംബൈ സ്വദേശിയായ മഹേന്ദര്‍ കുമാര്‍ സാമൂഹിക മാധ്യമം വഴിയാണ് സഞ്ജുഗത കുമാരിയെ പരിചയപ്പെടുന്നത്. പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്ക് വഴിതുറന്നു. ഒടുവില്‍ ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചു. സഞ്ജുഗത പാകിസ്ഥാന്‍ സ്വദേശിയാണെന്നത് മഹേന്ദറിന് ഒരു പ്രശ്നമായിരുന്നില്ല. ഒടുവില്‍ ഇരുവീട്ടുകാരും വാട്സാപ്പ് കോളിലൂടെ പരസ്പരം ബന്ധപ്പെടുകയും വിവാഹം ഉറപ്പിക്കുകയുമായിരുന്നെന്ന് വധുവിന്‍റെ മാതാപിതാക്കള്‍ പറഞ്ഞതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
വിവാഹം ഉറപ്പിച്ചതിന് പിന്നാലെ മഹേന്ദർ കുമാറും കുടുംബവും പാകിസ്ഥാനിലേക്ക് പോവുകയും സുക്കൂറില്‍ വച്ച് സഞ്ജുഗതയെ വിവാഹം കഴിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. സുക്കൂറിലെ പ്രാദേശിക ഹാളില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ മഹേന്ദര്‍ കുമാറിന്‍റെ ബന്ധുമിത്രാദികളും സഞ്ജുഗതയുടെ ബന്ധുമിത്രാദികളും പ്രദേശത്തെ ഹിന്ദുസമൂഹവും പങ്കെടുത്തു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരും ഇന്ത്യയിലേക്ക് തിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. പ്രണയത്തിന് അതിരുകളില്ലെന്നും ദമ്പതികൾക്ക് സന്തോഷകരമായ ജീവിതം ആശംസിക്കുന്നതായും വിവാഹ ചടങ്ങിൽ പങ്കെടുത്ത മുഖി ഹിന്ദു പഞ്ചാത്ത് സുക്കൂരിലെ ഐശ്വർ ലാൽ മകെജ പറഞ്ഞു.
ബൾഗേറിയയിൽ നിന്ന് കണ്ടെത്തിയ ചെറിയ കൊന്തയില്‍ ലോകത്തിലെ ഏറ്റവും പഴക്കമുള്ള സ്വര്‍ണ്ണം !
