നിശ്ചയിച്ച വിവാഹം ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചെന്ന ഭയപ്പെടുത്തുന്ന അനുഭവം; വൈറലായി ഒരു ട്വീറ്റ് 

By Web TeamFirst Published May 31, 2023, 5:52 PM IST
Highlights

പലപ്പോഴും അറേഞ്ച്ഡ് മാരേജുകള്‍ക്ക് വധുവിന്‍റെ അഥവാ വരന്‍റെ താത്പര്യങ്ങള്‍ക്കും മുകളില്‍ വീട്ടുകാരുടെ താത്പര്യങ്ങള്‍ക്കായിരിക്കും പ്രമുഖ്യം കൂടുതല്‍. ഇത് കുടുംബങ്ങള്‍ക്കിടയില്‍ പിന്നീട് പല തരത്തിലുള്ള അസ്വസ്ഥതകള്‍ക്കും തുടക്കം കുറിക്കുകയും പലപ്പോഴും കുടുംബ വഴക്കുകള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. 


ലോകമെങ്ങും അംഗീകരിക്കപ്പെട്ടിട്ടുള്ള വിവാഹ നിശ്ചയ രീതികളില്‍ പ്രധാനപ്പെട്ട ഒന്ന് വീട്ടുകാരുടെ സമ്മതത്തോടെയുള്ള അന്വേഷണത്തിലൂടെ തങ്ങളുടെ മകള്‍ക്ക് അല്ലെങ്കില്‍ മകന് ഒരു പങ്കാളിയെ കണ്ടെത്തുന്നതാണ്. ഈ അറേഞ്ചിഡ് മാരേജിന് അതിന്‍റെതായ പ്രശ്നങ്ങളുമുണ്ട്. പലപ്പോഴും ഇത്തരം വിവാഹാലോചനകളില്‍ വധുവിന്‍റെ അഥവാ വരന്‍റെ താത്പര്യങ്ങള്‍ക്കും മുകളില്‍ വീട്ടുകാരുടെ താത്പര്യങ്ങള്‍ക്കായിരിക്കും പ്രമുഖ്യം കൂടുതല്‍. ഇത് പലപ്പോഴും പിന്നീട് കുടുംബങ്ങള്‍ക്കിടയില്‍ പല തരത്തിലുള്ള അസ്വസ്ഥതകള്‍ക്കും തുടക്കം കുറിക്കുകയും പലപ്പോഴും കുടുംബ വഴക്കുകള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. 

'ചുള്ളു സുപ്രിമസി' എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് അറേഞ്ച്ഡ് വിവാഹ ശേഷം തന്‍റെ ജീവിതം ഏങ്ങനെ മാറി മറിഞ്ഞുവെന്ന് വിവരിക്കുന്നത്. "പുരോഗമന കുടുംബത്തിൽ നിന്ന് ഒരു യാഥാസ്ഥിതിക കുടുംബത്തിലേക്കുള്ള" തന്‍റെ യാത്ര ജീവിതത്തെ ഏത്രയാഴത്തില്‍ സ്വീധിനിച്ചുവെന്ന് അവര്‍ വിവരിച്ചു. പുതിയ കുടുംബം തന്നെ ഏങ്ങനെയാണ് ആദ്യം നിശബ്ദമാക്കിയതെന്ന് അവര്‍ എഴുതി.  “എന്‍റെ പുതിയ കുടുംബത്തിൽ, എന്‍റെ അഭിപ്രായങ്ങളും ആഗ്രഹങ്ങളും പലപ്പോഴും തള്ളിക്കളയുകയോ അവഗണിക്കപ്പെടുകയോ ചെയ്തു. എന്‍റെ ചിന്തകളും വികാരങ്ങളും ഒരു പ്രശ്നമല്ലെന്ന മട്ടിൽ നിരന്തരം നിശബ്ദരാക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നത് ശ്വാസംമുട്ടുന്നതായി തോന്നി, ”അവർ എഴുതി.

 

Arranged Marriages A Thread 🧵

As I sit here reflecting on my journey, I can't help but share how drastically my life changed after getting married. I went from a modern, progressive family to orthodox in-laws, and the impact on my freedom and happiness has been profound.

— Chullu Supremacy (@diwaahdiva)

രണ്ട് പേര്‍ക്ക് മാത്രമിരിക്കാവുന്ന തോണി, ചുറ്റം തിമിംഗലങ്ങള്‍ എന്ത് ചെയ്യും? ഒരു വൈറല്‍ വീഡിയോ

Another significant change was the restriction placed on my friendships. I was no longer allowed to meet or spend time with my male friends, even those I had known for years. The arbitrary boundaries placed on my relationships felt like a heavy burden.

— Chullu Supremacy (@diwaahdiva)

നെറ്റിസണ്‍സിന്‍റെ കൈയടി നേടി ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്ന ജാപ്പനീസ് തന്ത്രം; വൈറല്‍ വീഡിയോ

As if the mental abuse wasn't enough, domestic abuse also became a part of my daily existence. The once loving relationship turned into a nightmare, filled with fear and violence. The walls witnessed my pain, while the world remained oblivious.

— Chullu Supremacy (@diwaahdiva)

പെന്‍ഷന്‍ വാങ്ങണം; ആറ് വര്‍ഷം അമ്മയുടെ മൃതദേഹം സൂക്ഷിച്ച് വച്ച് 60 വയസുകാരന്‍

തന്‍റെ സൗഹൃദങ്ങള്‍ പരിമിതമാക്കപ്പെട്ടു. പ്രത്യേകിച്ചും ആണ്‍ സുഹൃത്തുക്കളെ കാണാന്‍ പോലും അവര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. ഇത് വലിയൊരു സങ്കര്‍ഷമായി അവര്‍ക്ക് അനുഭവപ്പെട്ടു. കുട്ടികള്‍ പിന്നീട് മതിയെന്ന നിലപാട് എടുത്തതോടെ തന്നെ, പുതിയ വിട്ടുകാര്‍ 'മച്ചിയായ പെണ്ണ്' എന്ന് തന്നെ വിശേഷിപ്പിച്ചെന്നും അവര്‍ എഴുതുന്നു. 'സമ്മർദം എന്‍റെ കുടുംബത്തിലേക്കും വ്യാപിച്ചു. അമ്മായിയമ്മ നിശ്ചയിച്ച യാഥാസ്ഥിതിക മാനദണ്ഡങ്ങൾ ഞാൻ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, എന്നെ നിയന്ത്രിക്കാൻ അവർ നിരന്തരം വേട്ടയാടുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തു. എന്‍റെ സ്വാതന്ത്ര്യം എല്ലാ ദിശകളിൽ നിന്നും തകർക്കപ്പെടുന്നതുപോലെ തോന്നി,' അവൾ എഴുതി. ഒടുവില്‍ ഗര്‍ഭിണിയായപ്പോള്‍ താന്‍ ഉപേക്ഷിക്കപ്പെട്ടെന്നും അവര്‍ എഴുതുന്നു. “എന്‍റെ അമ്മായിയപ്പനും എന്‍റെ ഭര്‍‌ത്താവ് പോലും എന്നെയും കുഞ്ഞിനെയും ഒഴിവാക്കി. കുഞ്ഞിന് സാമ്പത്തിക സഹായമോ വൈകാരിക പിന്തുണയോ ഇല്ല.' അവർ കൂട്ടിച്ചേര്‍ത്തു. വൈകാതെ തന്നെ മാനസിക പീഡനത്തിൽ നിന്ന് ഗാർഹിക പീഡനത്തിലേക്ക് കാര്യങ്ങള്‍ നീങ്ങി. കുടുംബം എന്നത് ഇന്ന് തന്‍റെ പേടി സ്വപ്നമായി മാറിയെന്നും അവരെഴുതുന്നു. സമാന അനുഭവമുള്ളവര്‍ക്ക് ബോധവത്ക്കരണത്തിനായും അവര്‍ക്കുള്ള പിന്തുണയായുമാണ് താന്‍ തന്‍റെ അനുഭവങ്ങള്‍ എഴുതുന്നതെന്ന് സൂചിപ്പിച്ച് കൊണ്ടായിരുന്നു അവര്‍ തന്‍റെ അറേഞ്ച്ഡ് വിവാഹ ജീവിതത്തിലെ ഒറ്റപ്പെടലുകളും വേദനകളും പങ്കുവച്ചത്. 

അവരുടെ കുറിപ്പുകള്‍ വളരെ വേഗം ട്വിറ്ററില്‍ വൈറലായി. നിരവധി സ്ത്രീകള്‍ തങ്ങളുടെ ജീവിതത്തില്‍ ഇതെല്ലാം വളരെ സാധാരണമാണെന്ന് സമ്മതിച്ചു. എന്‍റെ സഹോദരിയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. അവള്‍ ഇപ്പോള്‍ വിവാഹത്തിന് മുമ്പ് ഉണ്ടായിരുന്ന പെണ്‍കുട്ടിയല്ലെന്ന് ഒരു വായനക്കാരന്‍ എഴുതി. 'ഞങ്ങൾക്ക് പരസ്പരം അറിയില്ല, പക്ഷേ എന്‍റെ അമ്മ വർഷങ്ങൾക്ക് മുമ്പ് ഇതേ അവസ്ഥയിലൂടെയാണ് കടന്ന് പോയത്. ആലിംഗനങ്ങളും ശക്തിയും ഐക്യദാർഢ്യവും അയയ്ക്കുന്നു, പ്രിയപ്പെട്ട അപരിചിതൻ. നല്ല ദിവസങ്ങൾ മാത്രമേ നിങ്ങൾക്ക് മുന്നിലുള്ളൂ.' മറ്റൊരാള്‍ വൈകാരികമായി പ്രതികരിച്ചു. നിരവധി പേരാണ് 'ചുള്ളു സുപ്രിമസി'യോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. 

തായ്‌വാനീസ് കോടീശ്വരന്‍റെ 18 കാരന്‍ മകന്‍ സ്വവര്‍ഗ്ഗ വിവാഹം ചെയ്തു; രണ്ട് മണിക്കൂറിന് ശേഷം മരിച്ച നിലയില്‍


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!