Asianet News MalayalamAsianet News Malayalam

തായ്‌വാനീസ് കോടീശ്വരന്‍റെ 18 കാരന്‍ മകന്‍ സ്വവര്‍ഗ്ഗ വിവാഹം ചെയ്തു; രണ്ട് മണിക്കൂറിന് ശേഷം മരിച്ച നിലയില്‍

സ്വവര്‍ഗ്ഗ വിവാഹം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളില്‍ അതും എപ്രിലില്‍ മരിച്ച പിതാവിന്‍റെ അക്കൗണ്ടില്‍ നിന്നും കോടിക്കണക്കിന് രൂപ മകന്‍റെ അക്കൗണ്ടിലെത്തിയ ശേഷമാണ് മകനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് അമ്മ പറയുന്നു.

Taiwanese billionaires son found dead two hours after his same-sex marriage bkg
Author
First Published May 24, 2023, 5:12 PM IST


ശലക്ഷക്കണക്കിന് ഡോളര്‍ പാരമ്പര്യമായി ലഭിച്ചതിന് തൊട്ട് പിന്നാലെ തായ്‍വാനീസ് കോടീശ്വരന്‍റെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി. അതും അയാളുടെ സ്വവര്‍ഗ്ഗ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്ത് രണ്ട് മണിക്കൂറിന് ശേഷം. മരണത്തിന് തൊട്ട് മുമ്പ് ഏപ്രിലില്‍ മരിച്ച ലായുടെ പിതാവിന്‍റെ അക്കൗണ്ടില്‍ നിന്നും 134 കോടി രൂപ പാരമ്പര്യമായി ലഭിച്ചിരുന്നെന്നും ഇതിന് രണ്ട് മണിക്കൂറ് മുമ്പാണ് 18 കാരനായ ലായ് തന്‍റെ വിവാഹം രജിസ്റ്റര്‍ ചെയ്തതെന്നും ഇന്‍ഡിപെന്‍ഡന്‍റ് റിപ്പോര്‍ട്ട് ചെയ്തു. ഇദ്ദേഹം വിദ്യാര്‍ത്ഥിയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

10 നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിന്‍റെ താഴത്തെ നിലയിലാണ് ലായിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്‍റെ റിയൽ എസ്റ്റേറ്റ് ഏജന്‍റ് ഹ്സിയയും ഈ സമയം ഇതേ കെട്ടിടത്തിലുണ്ടായിരുന്നു. 26 കാരനായ ഹ്സിയയുമായുള്ള വിവാഹമാണ് മരണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് ലായ് രജിസ്റ്റര്‍ ചെയ്തതെന്നതും ദുരൂഹത വര്‍ദ്ധിപ്പിച്ചു. ഹ്സിയയും പിതാവും ലായ്യുടെയും പിതാവിന്‍റെയും എസ്റ്റേറ്റുകള്‍ നോക്കിനടത്താന്‍ സഹായിച്ചിരുന്നവരാണ്. ഇരുവരും വര്‍ഷങ്ങളായി ലായുടെ പിതാവിന് വേണ്ടി ജോലി ചെയ്തുവരികയായിരുന്നു. 

കഴിഞ്ഞ മെയ് 19 ന് ലായുടെ അമ്മ ചെന്‍, അവരുടെ അഭിഭാഷകനൊപ്പം നടത്തിയ പത്രസമ്മേളനത്തിന് പിന്നാലെയാണ് ലായുടെ മരണം പുറം ലോകമറിഞ്ഞത്. അപ്പോഴേക്കും ലായ് മരിച്ച് 15 ദിവസങ്ങള്‍ കഴിഞ്ഞിരുന്നു. എപ്രില്‍ മരിച്ച പിതാവിന്‍റെ സ്വത്തിന്‍റെ വലിയൊരു ഭാഗം തന്‍റെ മകന്‍റെ കൈവശമാണെന്നും ഇതിനാല്‍ മകന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇവര്‍ പത്രസമ്മേളനത്തിനിടെ ആരോപിച്ചു. പണത്തിന് വേണ്ടി മകനെ ആരോ കൊലപ്പെടുത്തിയതാണെന്നും അത് ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമങ്ങള്‍ നടന്നെന്നും ഇവര്‍ ആരോപിച്ചു. 

ലോകത്തിലെ ഏറ്റവും ദുരിത രാജ്യമായി സിംബാബ്‍വെ, ഇന്ത്യയ്ക്ക് പിഴച്ചത് തൊഴിലില്ലായ്മയിലെ വര്‍ദ്ധനവ്

തന്‍റെ മകന്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയല്ലെന്നും മരിക്കുന്നതിന് മുമ്പ് അവന്‍ രണ്ട് തവണ മാത്രമാണ് ഹ്സിയയെ കണ്ടിട്ടുള്ളതെന്നും അതില്‍ തന്നെ പിതാവിന്‍റെ മരണാനന്തര ചടങ്ങിനാണ് മകന്‍ ആദ്യമായി ഹ്സിയയെ കണ്ടെതെന്നും അവര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 'ഒരു പ്രാദേശിക സര്‍വ്വകലാശാലയില്‍ തത്വശാസ്ത്രം പഠിക്കുകയായിരുന്ന അനുസരണയുള്ള ആണ്‍കുട്ടിയാണ് അവനെന്നും' അവര്‍ കൂട്ടിച്ചേര്‍ത്തു.  

ലായുടെ മൃതദേഹത്തില്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് വീണതിന്‍റെ പാടുകളൊന്നുമുണ്ടായിരുന്നില്ല. ആന്തരീകാവയവങ്ങള്‍ക്കോ വയറിനോ തലയ്ക്കോ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലോ വീഴ്ചയില്‍ സംഭവിക്കുന്ന പരിക്കോ ആന്തരീക രക്തസ്രാവമോ ഉണ്ടായിരുന്നില്ല. എന്നാല്‍ മരണത്തിന് മുമ്പ് ലായുടെ ശരീരത്തില്‍ വിഷം ചെന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന് ലായിയുടെ മൃതദേഹം പരിശോധിച്ച ഫോറൻസിക് മെഡിക്കൽ വിദഗ്ധൻ കാവോ ടാ-ചെങ് മാധ്യമങ്ങളോട് പറഞ്ഞു.  തായ്‍വാനില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമപരമായി സാധുതയുള്ള ഒന്നാണ്. തായ്‌വാനിലെ സിവിൽ കോഡിന് കീഴിൽ, സ്വവർഗ വിവാഹത്തിലെ പങ്കാളികൾക്ക്, അനന്തരാവകാശം ഉൾപ്പെടെ, മറ്റ് വിവാഹങ്ങൾക്ക് സമാനമായ എല്ലാ നിയമപരമായ അവകാശങ്ങളുണ്ട്.

പാക് താലിബാന്‍റെ പുതിയ 'ഹിറ്റ് ലിസ്റ്റില്‍' പാക് ആഭ്യന്തര മന്ത്രി റാണാ സനാഉല്ലയും സൈനീക ഉദ്യോഗസ്ഥരും
 

Follow Us:
Download App:
  • android
  • ios