ഒരേയൊരു വിദ്യാർത്ഥിക്ക് വേണ്ടി തുറന്ന് പ്രവർത്തിക്കുന്ന സ്കൂൾ

Published : Jan 23, 2023, 11:42 AM ISTUpdated : Jan 23, 2023, 11:43 AM IST
ഒരേയൊരു വിദ്യാർത്ഥിക്ക് വേണ്ടി തുറന്ന് പ്രവർത്തിക്കുന്ന സ്കൂൾ

Synopsis

എന്നാൽ, ഒറ്റ വിദ്യാർത്ഥിയേ ഉള്ളൂ എന്നതൊന്നും അവന്റെ പഠനത്തെ ബാധിച്ചില്ല. ഒറ്റ വിദ്യാർത്ഥിയെ ഉള്ളൂവെങ്കിലും പ‌ഠിപ്പിക്കുന്നത് തുടരാൻ വിദ്യാലയം അധികൃതർ തീരുമാനിക്കുകയായിരുന്നു.

വിദ്യാർത്ഥികൾ‌ ഇല്ലാത്തതിന്റെ പേരിൽ വിദ്യാലയങ്ങൾ അടച്ചു പൂട്ടേണ്ടി വരുന്ന വാർത്തകൾ നാം കേട്ടിട്ടുണ്ട്. എന്നാൽ, ഒരേയൊരു വിദ്യാർത്ഥിക്ക് വേണ്ടി ഒരു സ്കൂൾ പ്രവർത്തിക്കുന്ന വാർത്ത കേട്ടിട്ടുണ്ടോ? അങ്ങനെ ഒരു സ്കൂൾ ഉണ്ട്, മഹാരാഷ്ട്രയിൽ. 

മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ ​ഗണേഷ്പൂരെന്ന ​ഗ്രാമത്തിലാണ് ഈ സ്കൂൾ എന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. വാഷിം ജില്ലയിലെ ഏറ്റവും ചെറിയ ​ഗ്രാമമാണ് ​ഇത്. ആകെ 150 പേരാണ് ഇവിടെ താമസം. അവിടെ ഒരു ജില്ലാ പരിഷത്ത് പ്രൈമറി സ്കൂൾ ഉണ്ട്. ഒന്ന് മുതൽ നാല് വരെ ക്ലാസാണ് ഇവിടെ പഠിപ്പിക്കാൻ അനുമതി ഉള്ളത്. എന്നാൽ, ഈ വിദ്യാലയത്തിൽ ആകപ്പാടെ ഒരൊറ്റ വിദ്യാർത്ഥി മാത്രമേ ഉള്ളൂ. കാരണം, എന്താണെന്നോ? ഒന്നു മുതൽ നാല് വരെ പഠിക്കേണ്ട പ്രായത്തിൽ വരുന്ന ഒരേയൊരു കുട്ടിയേ ഈ ​ഗ്രാമത്തിൽ ഉള്ളൂ. 

എന്നാൽ, ഒറ്റ വിദ്യാർത്ഥിയേ ഉള്ളൂ എന്നതൊന്നും അവന്റെ പഠനത്തെ ബാധിച്ചില്ല. ഒറ്റ വിദ്യാർത്ഥിയെ ഉള്ളൂവെങ്കിലും പ‌ഠിപ്പിക്കുന്നത് തുടരാൻ വിദ്യാലയം അധികൃതർ തീരുമാനിക്കുകയായിരുന്നു. മൂന്നാം ക്ലാസിലാണ് ഇവിടെയുള്ള ഏക വിദ്യാർത്ഥി കാർത്തിക് ഷോ​ഗോകർ പഠിക്കുന്നത്. അവനെ പഠിപ്പിക്കാൻ ഒരു അധ്യാപകനും ഉണ്ട്. പേര്, കിഷോർ മങ്കർ. കാർത്തിക്കിനെ പഠിപ്പിക്കാനായി ദിവസവും 12 കിലോമീറ്റർ യാത്ര ചെയ്താണ് അദ്ദേഹം എത്തുന്നത്. 

ഒരേയൊരു വിദ്യാർത്ഥിയും അധ്യാപകനും ആണെങ്കിലും ഇരുവരും ചേർന്ന് രാവിലെ അസംബ്ലിയിൽ ദേശീയ​ഗാനം പാടുന്നു. ശേഷം കാർത്തിക്കിനെ കിഷോർ പഠിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് വർഷമായി സ്കൂളിൽ ചേർന്ന ഏകവിദ്യാർത്ഥി കാർത്തിക് ആണെന്നും താനാണിവിടെ ആകെയുള്ള അധ്യാപകൻ എന്നും കിഷോർ‌ പറയുന്നു. 

PREV
Read more Articles on
click me!

Recommended Stories

അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!
അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്