ബെൻ-ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലെ സാവിഡോർ സെൻട്രൽ സ്‌റ്റേഷനിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. 

വ്യക്തിപരമായി നഷ്ടങ്ങളെല്ലാം മനുഷ്യനെ വേദനിപ്പിക്കുന്നവയാണ്. അത് അടുത്ത ബന്ധങ്ങളിലുള്ളവരാണെങ്കില്‍ അവയുടെ വേദന അല്പം കൂടും. അത് പണമാണങ്കിലും സമാനമായ അവസ്ഥ തന്നെ. കൂടുതല്‍ പണമാണ് നഷ്ടപ്പെടുന്നതെങ്കില്‍ നമ്മള്‍ തീര്‍ത്തും അസ്ഥസ്ഥരാകും. സമാനമായ ഒരു അവസ്ഥയിലൂടെ ഇറ്റ്‌സിക് ഷിട്രിറ്റിന് (Itzik Shitrit) കടന്ന് പോകേണ്ടിവന്നു. ഒന്നും രണ്ടുമല്ല ഇറ്റ്‌സിക് ഷിട്രിറ്റിന്‍റെ പതിനായിരം ഡോളര്‍ (8 ലക്ഷം രൂപ) അടങ്ങിയ വാലറ്റാണ് നഷ്ടപ്പെട്ടത്. ഇത്രയും പണം ഒറ്റയടിക്ക് നഷ്ടപ്പെടുമ്പോള്‍ എല്ലാം നഷ്ടപ്പെട്ടതായി തോന്നുന്നതും സ്വാഭാവികം. 

അപകടകരമായ രീതിയില്‍ ബസില്‍ തൂങ്ങി യാത്ര ചെയ്യുന്ന യുവാക്കള്‍ ! നടപടി ആവശ്യപ്പെട്ട് നെറ്റിസണ്‍സ്!

ഇറ്റ്‌സിക് ഷിട്രിറ്റും സമാനമായ മാനസികാവസ്ഥയിലൂടെ കടന്ന് പോയി. ബെൻ-ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലെ സാവിഡോർ സെൻട്രൽ സ്‌റ്റേഷനിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. മനസാന്നിധ്യം നഷ്ടമാകാതെ പണം നഷ്ടമായെന്ന് തിരിച്ചറിഞ്ഞ ഉടനെ അവര്‍ സ്റ്റേഷൻ മാനേജരായ മാനി നെതാനിയോട് പരാതി പറഞ്ഞു. പരാതി ലഭിച്ച ഉടനെ നെതാനി ബെൻ-ഗുറിയോൺ എയർപോർട്ട് സ്റ്റേഷൻ ജീവനക്കാരെ അറിയിച്ചു. പിന്നീടെല്ലാം ഒരു സിനിമാക്കഥ പോലെയായിരുന്നു. നിരവധി പേരാണ് ആ വിലയുള്ള വാലറ്റ് അന്വേഷിക്കാനിറങ്ങിയതെന്ന് ഇസ്രായേൽ ഹയോം റിപ്പോര്‍ട്ട് ചെയ്തു. 

ആപ്പിളിന്‍റെ 'സിരി' കാരണം പേര് മാറ്റാന്‍ നിര്‍ബന്ധിതയായി യുവതി; കാരണം രസകരം !

എയർപോർട്ട് ജീവനക്കാരും നഷ്ടപ്പെട്ട വാലറ്റ് തേടിയിറങ്ങി. പന്ത്രണ്ട് മണിക്കൂറോളമാണ് തിരച്ചില്‍ നീണ്ട് നിന്നത്. ഒടുവില്‍ പന്ത്രണ്ട് മണിക്കൂറിന് ശേഷം, ഇസ്രായേൽ റെയിൽവേയുടെ സേവന ഏജന്‍റായ അലീന മിനിയേവ് ഒരു വൈകല്യമുള്ള യാത്രക്കാരനെ സഹായിക്കുന്നതിനിടെ വാലറ്റ് കണ്ടെത്തി. ഉടന്‍ തന്നെ വാലറ്റ് ഇറ്റ്‌സിക് ഷിട്രിറ്റിന് കൈമാറി. “പണം കണ്ടെത്തിയെന്ന വാർത്ത കേട്ടപ്പോൾ ഞാൻ കൂടുതൽ ആവേശഭരിതനായി. നഷ്ടം നികത്താനുള്ള റെയിൽവേ ജീവനക്കാരുടെ പ്രതിബദ്ധതയും കൂട്ടായ്മയും കാണുന്നതിൽ ഞാൻ ആവേശഭരിതനായിരുന്നു,” ഇറ്റ്‌സിക് ഷിട്രിറ്റ് ജൂത പ്രസ്സിനോട് സംസാരിക്കവേ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക