
സ്വന്തമായി വാഹനം ഇല്ലാത്ത നഗരവാസികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ടാക്സി സർവീസുകളെയാണ്. ഓൺലൈനിൽ എളുപ്പത്തിൽ ടാക്സി ബുക്ക് ചെയ്യാൻ സാധിക്കുന്ന പ്ലാറ്റ്ഫോമുകൾ പ്രചാരത്തിൽ വന്നതോടെ സ്വന്തം വീട്ടിലെ വണ്ടി എന്നതുപോലെ തന്നെ ടാക്സികളുടെ സേവനവും നമുക്ക് ലഭ്യമാക്കാം എന്നതാണ് പ്രധാന ആകർഷണീയത. എന്നാൽ, പലപ്പോഴും ഡ്രൈവർമാരുടെയും മറ്റും ഭാഗത്ത് നിന്നുള്ള മോശം പെരുമാറ്റങ്ങൾ കൊണ്ട് ഇത്തരം സംവിധാനങ്ങൾ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. കഴിഞ്ഞ ദിവസം തനിക്ക് നേരിടേണ്ടിവന്ന ഒരു ദുരനുഭവത്തെക്കുറിച്ച് ഒരു യുവതി സമൂഹ മാധ്യത്തിലൂടെ പങ്കുവെച്ചത് ഏറെ പേരുടെ ശ്രദ്ധ നേടി.
യൂബർ ടാക്സി ഓൺലൈനിൽ ബുക്ക് ചെയ്ത തന്നോട്, ടാക്സി ഡ്രൈവർ മോശം മെസ്സേജ് അയച്ചു എന്നായിരുന്നു യുവതിയുടെ പരാതി. ഇതേ തുടർന്ന് സംഭവത്തിൽ ഉൾപ്പെട്ട ഡ്രൈവറെ ജോലിയില്‍ നിന്നും യൂബർ പിരിച്ച് വിട്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ദില്ലിയിലെ അഭിഭാഷകയായ തന്യ ശർമ്മയാണ് ലിങ്ക്ഡ്ഇന്നിൽ യുബറുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ വേദനാജനകമായ അനുഭവം പങ്കുവച്ചത്. താൻ ബുക്ക് ചെയ്ത യൂബറിന്‍റെ ഡ്രൈവർ തനിക്ക് അനുചിതമായ സന്ദേശങ്ങൾ അയച്ചതായി സ്‌ക്രീൻ ഷോട്ടുകൾ പങ്കുവെച്ച് കൊണ്ട് താന്യ ശർമ്മ അവകാശപ്പെട്ടു.
Viral Video: ജീവിതത്തിലെ തീരാപ്രശ്നങ്ങള്‍ക്ക് പരിഹാരവും ഭാഗ്യവും തേടി മുള്ള് കിടക്കയില്‍ ഉരുള്ളുന്നവര്‍; വീഡിയോ
"ജൽദി ആവോ ബാബു യർ. മാൻ ഹോ രഹാ ഹേ" (ദയവായി വേഗം വരൂ ബാബു, ഞാൻ നല്ല മൂഡിലാണ്). എന്നായിരുന്നു ടാക്സി ഡ്രൈവർ തന്യയ്ക്ക് സന്ദേശം അയച്ചത്. താൻ ടാക്സി ഓൺലൈനിൽ ബുക്ക് ചെയ്ത 5 മിനിറ്റിനുള്ളിൽ തനിക്ക് ഇത്തരത്തിൽ ഒരു മെസ്സേജ് ഡ്രൈവർ അയച്ചതായും അതോടെ ഏറെ അസ്വസ്ഥയായ താൻ ആ യാത്ര വേണ്ടെന്ന് വെച്ചെന്നുമാണ് യുവതി സമൂഹ മാധ്യമത്തില്‍ കുറിച്ചത്. കൂടാതെ ഇതേക്കുറിച്ച് യൂബറിൽ പരാതി നൽകിയ തനിക്ക് ലഭിച്ച മറുപടി 48 മണിക്കൂറിനുള്ളിൽ അന്വേഷിച്ച് നടപടിയെടുക്കാം എന്നായിരുന്നുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാൽ ആ 48 മണിക്കൂറിനുള്ളിൽ മറ്റൊരു സ്ത്രീക്ക് ഇതേ അനുഭവം ഉണ്ടായാൽ നിങ്ങൾ എന്തുത്തരം നൽകുമെന്നും തന്യ ശർമ്മ സമൂഹ മാധ്യമ പോസ്റ്റിലൂടെ യൂബറിനോട് ആരാഞ്ഞു. സമൂഹ മാധ്യമ കുറിപ്പ് വൈറലായതോടെ യൂബർ 48 മണിക്കൂറിന് വേണ്ടി കാത്ത് നിന്നില്ലെന്നും ഉടൻ തന്നെ നടപടിയുമായി മുന്നോട്ട് പോയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. നടപടിയുടെ ഭാഗമായി ഡ്രൈവറുടെ യൂബർ സേവനങ്ങൾ എന്നത്തേക്കുമായി അവസാനിപ്പെച്ചെന്നും യൂബർ ഇയാളെ സ്ഥിരമായി വിലക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Viral Video: ഓർഡർ ചെയ്തത് പനീർ, കിട്ടിയത് ചിക്കന്‍ ബർഗർ, ചോദിക്കാനായി കടയില്‍ എത്തിയപ്പോൾ കണ്ടത്...; വീഡിയോ വൈറല്‍